റിയലായി റിയാലിറ്റികൾ..

ഐഡിയ സ്റ്റാർ സിംഗർ ഇനി പൊടി തട്ടിയെടുക്കാൻ ഏഷ്യാനെറ്റിനു പരിപാടി ഇല്ലെന്നു തോന്നുന്നു..അതോ എം ജി ശ്രീകുമാറിനെ അവർ പടി അടച്ചു പിണ്ഡം വെച്ചോ..എന്തായാലും വിദ്വാൻ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്…ചുമ്മാതെ ചവച്ച് ചവച്ച് ഷടജം പോരാ..ശ്രുതി പോരാ എന്നൊക്കെ പറയുന്നത് വെറും നാടകമാണെന്ന്..റിയാലിറ്റി ഷോകളിലെ ജഡ്ജിമാർ വെറും കൂലിക്കാരാണെന്ന്..ഇത്തരം ഷോകളിലെ വിജയികളെ നിശ്ചയിക്കുന്നത് ചാനലുകർ മാത്രമാണ്..അർഹതപെട്ടവർക്കല്ല അവർ അത് കൊടുക്കുന്നതെന്ന്..പിന്നെ എസ് എം എസ് എന്നു പറഞ്ഞ ഒരു കുന്തം ഉണ്ടല്ലോ..മറന്നു കാണില്ലല്ലോ ഐ എസ്സ് എസ്സ് സ്പേസ് പറയുന്ന മത്സരാർത്ഥിയെ..അത് വെറും തട്ടിപ്പാണെന്ന്..അത് വഴിയും ചാനലുകാർ ലക്ഷങ്ങൾ ഉണ്ടാക്കുന്നു..എങ്ങനെ നമ്മേ വഞ്ചിക്കുന്ന അവർക്കെതിരെ വിശ്വാസ വഞ്ചനെയ്ക്കു കേസെടുക്കേണ്ടതാണ്..

ഈ ഞെട്ടിക്കുന്ന സത്യം കേട്ടിട്ട് ആരും ഞെട്ടിക്കാണില്ല എന്ന് എനിക്കറിയാം..കാരണം ഈ റിയാലിറ്റികളെ കാൾ നമ്മേ ഞെട്ടിക്കുന്ന പലതും ആണു നാം ദിവസവും കാണുന്നത്..മലയാളിയെ ആഭാസന്മാരാക്കി മലയാളിയുടെ ടെലിവിഷൻ സംക്സാരെത്തെയും സൂര്യ ടിവിയുടെ സംസ്കാരത്തേയും മാറ്റിയെഴുതിയ മലയാളി ഹൗസ് വിജയകരമായ 50 എപ്പിസോഡിലേക്ക്..ഇതൊന്നും ഇവിടെ നിർത്താൻ ആരുമില്ലേ..ടെലിവിഷൻ പരിപാടികൾക്ക് ഇപ്പോൾ സെൻസർ ബോർഡ് ഉള്ളതാണെല്ലോ..ആരും പരാതി പെട്ടില്ലേ..കണ്ടങ്ങ് ആസ്വദിക്കുകയാണെല്ലേ അതിനു ശേഷം ഫേസ്ബുക്കിൽ കയറി തെറി വിളിക്കും..ഇതു തന്നെ മലയാളി..
ഇനി ഒരു തട്ടിപ്പ് നടന്നത് ക്രിക്കറ്റിന്റെ റിയാലിറ്റി ഷോ ആയ ഐ പി എല്ലിൽ ആണ്..ഐ പി എൽ വെറും സെറ്റ് മാക്സിന്റെ കോമഡി സീരിയലായിരുന്നു എന്ന കാര്യം നമ്മൾ ഇപ്പോളാണു മനസ്സിലാക്കുന്നത്..നല്ല നടന്മാരവാൻ മത്സരിക്കുന്നതിൽ നമ്മുടെ ഗോപുമോനും ഉണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം..വാതുവെപ്പുകാർ ഇട്ടു കൊടുക്കുന്ന കോടി ബിസ്കറ്റുകൾക്കു വേണ്ടി അവർക്കായി ആടുന്നവരാണ് പല കളിക്കാരും എന്നത് ഐ പി എല്ലിന്റെ മാന്യത തന്നെ കെടുത്തി..ഇനി ഒരു സിസൺ ഉണ്ടാവുമോ എന്നതു തന്നെ സംശയമാണ്..
ഇത്തരം നമ്മുടെ വിലപ്പെട്ട സമയവും പണവും കവർന്നെടുക്കുന്ന ഈ വഞ്ചകർക്കെതിരെ ഇവിടെ നിയമങ്ങൽ വല്ലതും ഉണ്ടോ..നമ്മുടെ സംസ്കാരത്തിനു വെല്ലുവിളിയാവുന്ന നമ്മേ പറഞ്ഞു പറ്റിക്കുന്ന ഇത്തരം ഷോകൾ നമുക്ക് ബഹിഷ്കരിക്കാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w