എനിക്കും കിട്ടണം മുട്ടായി..ബുദ്ധിമുട്ടായി..

ഉപ മുഖ്യമന്ത്രി അധവാ മുഖ്യമന്ത്രിക്കു തൊട്ടടുത്തെങ്കിലും ഇരിക്കാനുള്ള കെ പി സി സി പ്രസിഡന്‌ന്റിന്റെ മോഹം ഏതാണ്ട് അവസാനിച്ച മട്ടാണ്..ചെന്നിത്തല ഇനി കിട്ടുന്ന വകുപ്പ് മേടിച്ചു മന്ത്രി ആയാല് നാണം കെടാതെ രക്ഷപെടാം എന്ന നിലയിലാണിപ്പോള്..

കോണ്‌ഗ്രസിലെ ഗ്രൂപ്പ് പോരു മൂത്തപ്പോഴാണ് ചെന്നിത്തല ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവും കൊണ്ട് തൃപ്തിപെട്ടോളാം എന്ന സമവായ ഫോര്‌മുലയില് എത്തിയത്..അതനുസരിച്ച് മന്ത്രി സഭയില് വരേണ്ട മാറ്റങ്ങളെ കുറിച്ച് വരെ ചര്ച്ച ചെയ്തു..അപ്പോഴും മുഖ്യമന്ത്രി മാത്രം ഉപമുഖ്യമന്ത്രി പദത്തെ കുറിച്ച് മൗനം പാലിച്ചു..കൊക്ക് എത്ര കുളം കണ്ടതാ..കോണ്‌ഗ്രസിന്റെ മാത്രമല്ല തീരുമാനങ്ങള് എന്ന് ചിന്തിക്കാനുള്ള ബുദ്ധി ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നില്ല..പ്രശ്നം യു ഡി എഫില് എത്തിയപ്പോള് പണി പാളി..മാണി സാറ് എന്നെങ്കിലും ആവുമെങ്കില് മുഖ്യനാവുന്നതെ ഉള്ളു എന്ന മട്ടില് ഉപമുഖ്യന് മത്സരത്തില് നിന്ന് ആദ്യമേ പിന്മാറി..രക്ഷപെട്ടു എന്നു പറഞ്ഞു തീരേണ്ട താമസം മുഹമ്മദ് ബഷീറും കൂട്ടരും കോണ്ഗ്രസിന്റെ രഹസ്യ ചര്ച്ചകളെ എതിര്‌ത്തു..ലീഗാണ് മന്ത്രി സഭയില് രണ്ടാമെനെന്നും..അത് തട്ടിയെടുക്കാന് ഒരു ഐ ഗ്രൂപ്പും വളര്‌ന്നിട്ടില്ലന്നും പറഞ്ഞു അവര് മല്ലയുദ്ധത്തിനു തയ്യാറായി..സി എച്ച് ഇരുന്ന ഉപമുഖ്യമന്ത്രി പദത്തില് കുഞ്ഞാലിക്കുട്ടിയെ ഇരുത്താന് അവര് കുറേ കാലമായി ശ്രമിക്കുന്നുണ്ട്..ആ സ്ഥാനം അപ്പോള് മറ്റൊരാള് തട്ടിയെടുക്കാന് സമ്മതിക്കുമോ ..അതോടെ ചെന്നിത്തല ഒന്നും കിട്ടാതെ തെരുവിലായി..
തറസിനിമാക്കാരും മാധ്യമ പ്രവര്‌ത്തകരും ഒന്നും സര്‌ക്കാര് കാര്യത്തില് ഇടപെടരുതെന്നു പറയുമെങ്കിലും ഞാന് ഒന്നു പറഞ്ഞോട്ടേ..ഇനി 2 വഴികളാണ് പ്രശ്ന പരിഹാരത്തിനു ഞാന് കാണുന്നത്..ഒന്ന് മുഖ്യമന്ത്രിയേക്കാള് വലിയ സ്ഥാനമാന് കെ പി സി സി പ്രസിഡ്ന്റ് എന്നു പറഞ്ഞു അവിടെ അടങ്ങിയിരിക്കുക..അല്ലെങ്കില് അഭ്യന്തരം പൊരുതി മേടിച്ചു മന്ത്രി ആവുക..അല്ലാത്ത ഒരു മന്ത്രി സ്ഥാനം അദ്ദെഹത്തെ വളരെ കുറച്ചു കളയും..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w