ന്യൂ ജനറേഷന് തേനീച്ചകള്..

ലാലിന്റെ മകന്റെ ആദ്യ ചിത്രം എന്ന പേരില് മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് ‘ഹണിബീ’..ആസിഫ് അലിയേയും ബാബുരാജിനേയും കേന്ദ്രകഥാപാത്രങ്ങളായി ഇറങ്ങിയ സിനിമയെ ഒന്നു വിലയിരുത്തുക ശ്രമകരമായ ഒരു ജോലിയണെന്നു ഞാന് കരുതുന്നു..ലാലിന്റെ മകന് ജീന് പോള് അല്ലെങ്കില് ജൂനിയര് ലാലിന്റെ ആദ്യ ഉദ്യമത്തെ അത്ര കുറച്ചു കാണാന് ഞാന് ഇല്ല..കാരണം അച്ചനേക്കാള് കേമനാണ് മകന് എന്നു കാണിക്കാന് തന്റെ ആദ്യ ചിത്രത്തിലൂടെ ജീനിനു കഴിഞ്ഞു..സിനിമയെന്ന നിലയില് ഹണിബീയെ കണ്ടാല് ഒരു നേരം പോക്ക് മാത്രമാണെന്ന് പറയാം..ചന്തിയും കുണ്ടിയും ഒക്കെ അടങ്ങുന്ന ന്യൂ ജനറേഷന് കൊച്ചിപ്പടം ..അതില് കൂടുതല് ഒരു കലാമൂല്യവും ഹണിബീയില് കാണാനില്ല..

ആസിഫ് അലിയുടെ സെബാന് എന്ന നായകകഥാപാത്രം ഭാവനയുടെ ഏഞ്ചല് എന്ന നായികയെ പ്രണയിക്കുന്നു..അവരുടെ പ്രണയത്തിലുണ്ടാവുന്ന സങ്കീര്‌ണ്ണമായ നിമിഷങ്ങളാണ് ചിത്രം..ബാബു രാജ് പതിവു പോലെ തന്റെ കഥാപാത്രം മനോഹരമാക്കി..ശ്രീനാഥ് ഭാസിയും ബാലുവും പൊളിച്ചു..ആസിഫ് ബോറാക്കിയില്ല..ഭാവനയും അര്ച്ചനയും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി..ദീപക് ദേവിന്റെ പാട്ടുകള് കുഴപ്പമില്ല…പക്ഷേ കഥ തന്നെ ആയിരുന്നു നെഗറ്റീവ്..കഥ എന്നു പറയാന് ഒന്നും ഹണിബിയില് ഇല്ലായിരുന്നു..ജീനിന്റെ അച്ചന്റെ ‘ടൂര്‌ണമെന്റെ’ എന്ന ന്യൂ ജനറേഷന് ചിത്രത്തിന്റെ മറ്റൊരു പകര്‌പ്പു മാത്രമായി ഹണിബീ..
കൂട്ടുകാരോടൊത്തു ഒരു നേരം പോക്കിനു ഹണിബീക്കു പോകാം..പക്ഷെ പുതുമ ഉള്ള ഒന്നും നിങ്ങള്‌ക്ക് കിട്ടാന് സാധ്യതയില്ല..കുറച്ചു ചിരിക്കാം..അത്ര തന്നെ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )