സോളാര് റേഡിയേഷന്..

ജനിച്ചപ്പോഴേ കുട്ടി പോലീസിലെത്തും എന്നു സ്വപ്നം കണ്ട മാതാപിതാക്കള് അവന്റെ പേരിനു മുന്നില് ‘പി സി’ എന്നു ചേര്‌ത്തു വിളിച്ചു..അവരുടെ പ്രതീക്ഷ ആ മിടുമിടുക്കന് തെറ്റിച്ചില്ല..അവന് പോലീസിനേക്കാള് വലിയ നിലയിലെത്തി…പോലീസ് കണ്ട് പിടിക്കുന്നതിനു മുമ്പേ പല കേസുകളും തെളിയിച്ചു..കേസ് തെളിയിക്കാന് അയാള് ഏതു അറ്റം വരെയും പോയി..വേണമെങ്കില് പ്രതിയ്ക്ക് ഒപ്പം നടന്നു എസ് എന് സ്വാമി പോലും പ്രതീക്ഷിക്കാത്ത രീതിയില് കള്ളനെ പിടിച്ചു..ഏതു കേസും അദ്ദേഹത്തെ ഏല്പിക്കാം ..എല്ലാം തെളിയിക്കാന് നിമിഷ നേരമേ വേണ്ടു…ചിലര് അദ്ദേഹത്തെ പൂഞ്ഞാറിലെ പുണ്യവാളനാക്കി..ചിലര് അയാളുടെ ഓരോ പ്രസംഗങ്ങളും ഏറ്റവും കൂടുതല് സര്‌ക്കുലേഷന് നേടുന്ന തെറി പുസ്തകങ്ങളായി പ്രസദ്ധീകരിച്ചു കഞ്ഞി കുടിച്ചു..അതിനിടയ്ക്ക് അയാള് കൊട്ടാരക്കരയിലെ ഒരു കുട്ടി കൊമ്പനുമായി കൊമ്പ് കോര്‌ത്തു..പ്രതീക്ഷ തെറ്റിച്ചില്ല..കൊമ്പനെ അയാള് മലര്‌ത്തി അടിച്ചു..എന്നിട്ടും ആ ആനയോടുള്ള കലി അടങ്ങിയിട്ടില്ല..ഇപ്പോള് എന്തു കേസു കിട്ടിയാലും ആദ്യ പ്രതി ആന തന്നെ ..പിന്നേ ആരും വരൂ..അതിനിടയ്ക്ക് ആന പ്രീയദര്‌ശന് സിനിമയില് അഭിനയിച്ചു എന്നു അറിഞ്ഞു..അതോടെ പുള്ളിയുടെ പോലീസ് മുറ സിനിമാക്കാര്‌ക്കിട്ടായി..കാവ്യ മാധവന്റെ മകളെ നായികയാക്കന് വേണ്ടി പെരുപ്പിച്ച മമ്മുക്കാന്റെ ആ ബോഡി..അതിനേയും തെറി പറഞ്ഞു പി സി..നരസിംഹത്തില് ആനകുട്ടന്റെ കൊമ്പില് തൊട്ടു മോഹന്‌ലാല് കളിച്ചതും അദ്ദേഹത്തിനു സുഖിച്ചില്ല..ലാലേട്ടനെ ഉടനെ തിഹാര് ജയിലില് അയക്കണം എന്നായി പി സി..തന്റെ കൂടെ കൊമ്പ് കോര്‌ക്കാന് ഒരു കൊട്ടാരക്കര നായരും ആയില്ല എന്ന് തെളിയിച്ചു അദ്ദേഹം..എന്നിട്ടും കലിയടങ്ങുന്നില്ല..ആനെയെ ചാനല് അവതാരകനായി പൊലും ജിവിക്കാന് സമ്മതിക്കില്ല എന്നായി പിന്നെ..അതിനു കൊട്ടരക്കരയില് നിന്ന് മറ്റൊരു നായരിന്റെ ഭാര്യയെ ഇറക്കി കളിക്കാനും മടിച്ചില്ല..പെണ്ണു കേസാണല്ലോ ഇപ്പോള് ആരേയും പൂട്ടനുള്ള ചീട്ട്..

അവിടെ തുടങ്ങുന്നു ‘സോളാര് റേഡിയേഷന്’..സരിത അല്ലെങ്കില് ലക്ഷ്മി എന്ന സ്ത്രി ആണ് ഇപ്പോള് കേരളത്തിലെ ട്രെന്റ് സെറ്റര്..അവരെ ആരുടെ കൂടെയും ഇപ്പോള് ചെര്‌ത്തു പറയാം..ചേര്‌ത്തു വെക്കുന്നവന്റെ പേര് നശിക്കുമെന്ന് മാത്രം..ഉമ്മന് ചാണ്ടിയുടെ ഓഫിസിലുള്ള പല ഉന്നതന്മാരോടും ചേര്‌ന്ന് അവര് നടത്തിയ പങ്ക് (പങ്ക) കച്ചവടത്തിന്റെ കഥകള് പുറത്തു വരുകയാണ്..പ്രവാസികളെ പറ്റിച്ചു കോടികള് തട്ടിയ ഈ സ്ത്രി ഗണേശന് കെട്ടാത്തതിന്റെ വിഷമത്തിലാണ് ഇതെല്ലാം ചെയ്തെന്ന് മുകളില് പറഞ്ഞ് വിശുദ്ധ പുണ്യാളന് അഭിപ്രായപെട്ടു..ഇത്ര സുതാര്യമായ ഓഫീസ് ഒരു മുഖ്യമന്ത്രിക്കും കാണില്ല എന്ന് കേരള മുഖ്യന് തെളിയിച്ചു കഴിഞ്ഞു..ഗവര്ണ്മെന്റെ അധികാരികളുടെ പിന്തുണ കിട്ടുമെന്ന് അറിഞ്ഞാന് ആരും പണം കൊടുക്കും..അവരെ കുറ്റം പറഞ്ഞിട്ടു ഒരു കാര്യവുമില്ല..പക്ഷേ സുതാര്യ ഭരണം അല്പം കടന്നു പോയി..അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു..പി സി ജോര്‌ജ് അച്ചായന്റെ കയ്യില് എല്ലാ തെളിവുമുണ്ടല്ലൊ..പിന്നെ എന്തിനൊരു പാഴ് അന്വേഷണം..കുറച്ചു ദിവസം ചാനലുകള്‌ക്ക് ആഘോഷിക്കാന് ഒരു കാരണമായി..ഒരുത്തന്റെ പേര് ഒരു പെണ്ണുമായി കൂട്ടിവായിക്കുമ്പോള് ചിലര്‌ക്ക് കിട്ടുന്ന സുഖമുണ്ടല്ലോ..നടക്കട്ടേ..നടക്കട്ടേ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w