ഇടതു മാറി വലതു വെച്ച് അരുണ് മുരളി..

ചങ്കുറപ്പോടെ തല ഉയര്‌ത്തി നിന്നു പറഞ്ഞ കഥ..സമകാലീന സംഭവങ്ങളെ അതു പോലെ തന്നെ അഭ്രപാളിയിലേക്ക് ഒപ്പി എടുത്തപ്പോള് കഴിഞ്ഞ കുറെ മാസങ്ങളായി നമ്മള് കണ്ടു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഒരു റീപ്ലേ ആയി അരുണ് കുമാര് – മുരളി ഗോപി ടീമിന്റെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമ..മികച്ച തിരക്കഥ..മികച്ച കാസ്റ്റിംഗ്..എല്ലാം കൂടി മൊത്തതില് മലയാളത്തിലെ മികച്ച കമ്മ്യൂണിസ്റ്റ് സിനിമകളില് ഒന്ന്..മുരളി ഗോപി എന്ന നടനെ നായക നിരയിലേക്ക് ഉയര്‌ത്താന് ഈ ചിത്രത്തിനു ആയി…

‘ലാല് സലാ’മിലെ മോഹന്‌ലാല് അവതരിപ്പിച്ച നെട്ടൂരാനില് നിന്നു കടം കൊണ്ട ചെഗ്വേര റോയിയുടെ സമകാലിക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലൂടെയുള്ള യാത്രയാണ് ചിത്രം..പല കഥാപാത്രങ്ങളും നമുക്കറിയാവുന്ന രാഷ്ട്രീയക്കാരുടെ തനി പകര്‌പ്പായി..ഇത് മാത്രമാണ് ചിത്രത്തിന്റെ ഏക പോരായ്മയും..അത് മാറ്റിനിര്‌ത്തിയാല് ‘ഈ അടുത്ത കാലത്തു’ തന്ന ടീം നമ്മുടെ പ്രതീക്ഷ കാത്തു എന്നു പറയാം..പിണറായിയും വി എസ്സും ടി പിയുമെല്ലാം മുരളിയുടെ തൂലിക തുമ്പില് ആടി ഉലഞ്ഞു..തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിക്കു തീര്ച്ചയായും ഈ ചിത്രം ദഹിക്കില്ല..കാരണം അവരുടെ രണ്ട് നേതാക്കളെ വലിച്ചു കീറി കളഞ്ഞു മുരളിയുടെ തിരക്കഥ..പുറത്തേക്ക് നോക്കാതെ സിനിമ മാത്രമായി ഈ ചിത്രത്തെ കണ്ടാല് ഒരു മികച്ച സൃഷ്ടി തന്നെയാണ് ചിത്രം..
ഇനി നമുക്ക് വട്ടു ജയനിലേക്ക് വരാം..ഇന്ദ്രജിത്ത് വട്ട് ജയന് എന്ന കൈക്കൂലി കാരനായ പോലിസുകാരനായി ആദ്യാവസാനം തിളങ്ങി..ഇത് ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു എന്ന് പറയാം..വട്ടു ജയന്റെ താരമായ അമ്മയായി നാടക നടി സേതുലക്ഷ്മിയും തകര്‌ത്തു.. ഗോപി സുന്ദറിന്റെ പാട്ടുകള് മികച്ചതായിരുന്നു..സ്ത്രി കഥാപാത്രങ്ങളില് ലെന അവതരിപ്പിച്ച അനിത ആയിരുന്നു എടുത്തു പറയേണ്ട മറ്റൊരു പ്രകടനം..
നമുക്ക് മുന്നില് നാം കണ്ട സംഭവങ്ങൾ സിനിമയാവുമ്പോള് അതില് എന്ത് പുതുമയാണെന്ന് ഓര്‌ത്തു പോകും..പക്ഷേ ഞാന് ഉറപ്പു തരുന്നു..ഇത്തരമൊരു കഥ മലയാള സിനിമയില് ആദ്യം.. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‌ക്ക് ഉണ്ടായ മൂല്യ ശോഷണം എടുത്തു കാണിക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത ചിത്രം ഒരു തീവ്ര വലതു പക്ഷ ചിത്രമായി പരിണമിച്ചു എന്നത് ഒരു വലിയ ന്യൂനത ആയി..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )