വണ്‌സ് അപ്പ് ഓണ് എ ടൈം ഇന് കേരളം..

സീന് നം 1 , മുംബൈ.

തെരുവില് അധോലോക രാജാക്കന്മാര് ഏറ്റുമുട്ടുന്ന നാട്..ഓരോ ഗാംഗും ജനങ്ങളിലേക്ക് എത്തുന്നത് അവര്‌ക്ക് സമ്മതരായ സിനിമാ താരങ്ങള് വഴിയാണ്..ആദ്യമായി മുംബൈ റയില്‌വേ സ്റ്റേഷനില് ഇറങ്ങിയ സാബുമോനോട് അവിടെ മുറുക്കാന് കച്ചവടം നടത്തുന്നത് ബീരാനിക്ക ഒരു ചോദ്യം..’മോനേ.നീ ഈ ദാരാവി..ദാരാവി എന്നു കേട്ടിട്ടുണ്ടോ..’..ന്റെ ബീരാനിക്ക ഇനി ഇങ്ങള് ഈ ബിദ്യ വിട്ടു കളി…കേരളത്തിലെ പത്രമൊന്നും വായിക്ക്കറില്ലേ ഇങ്ങള്..കേരളത്തില് ഇപ്പോള് ഇതിനേക്കാള് വലിയ ഗാംഗ്കളാ കളിക്കണെ..ഇബിടെ നിങ്ങക്ക് പറയാന് ഒരു സല്ലു ബായിയോ സഞ്ചു ബായിയോ ഒക്കെ അല്ലേ ഉള്ളൂ…നിങ്ങള് എന്നെ വെറുതേ പേടിപ്പിക്ക്കതെ..ആ കേരളത്തിലോട്ടൊന്നു പോയേ..സ്ത്രീ ശാക്തീകരണത്തിന്റെ നാട്ടിലേക്ക്..മെഗാ സീരിയലുകളുടെ നാട്ടിലേക്ക്..അപ്പൊ കാണാം പൂരം..

sol

സീന് നം 2 , കേരളം .(ഇനി നമ്പരിടുന്നില്ല..ഇനി എല്ലാ സീനും കേരളത്തില് തന്നെ)

‘അമ്മക്കിളി’യെ കണ്ടുകൊണ്ടിരുന്ന ശാലിനിയുടെ കയ്യില് നിന്ന് റിമോട്ട് തട്ടിമാറ്റി കൊണ്ട് ശ്രീരാം ന്യൂസ് ചാനലില് എത്തി..’മനുഷ്യാ അവിടെ കാണുന്നത് തന്നെ അല്ലേ സീരിയലിലും..ഇവിടെയാണെങ്കില് ബാഗ്ഗ്ഗ്രൗണ്ട് സ്കോറും ഉണ്ട്..’ ശാലിനി അലറി വിളിച്ചു..’ഇതൊക്കെ കണ്ടു ശാക്തീകരണം സംഭവിച്ച മുത്തുകളാ ഈ സരിതയെന്നും ശാലീനെയെന്നം ഒക്കെ നികേഷ് വിളിച്ചു പറയുന്നവര്..ഇനി നിന്നേയും കുടി ടി വിയില് കാണാനുള്ള കരുത്ത് എനിക്കില്ല ശാലിനി’അവളുടെ മുന്നില് കൈ കൂപ്പി നിന്നു പോയി ശ്രീരാം..വരുന്ന വഴി കണ്ട വീട്ടില് ഒളിഞ്ഞു നോക്കിയ ബീരാനിക്ക കണ്ട സീനാണ് മുകളില് ചേര്‌ത്തത്..

നായന്മാര്‌ക്ക് പേരു ദോഷമുണ്ടാക്കാന് വേണ്ടി ചിലര് ഇറങ്ങി കോളും…അതില് ആര് ബി നായരെന്ന വളര്‌ന്ന് വരുന്ന ഡോണിനെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്..അയാളുടെ കുട്ടിക്കാലം ജയിംസ് ബോണ്ട് സിനിമകള്‌ക്കൊപ്പം ആയിരുന്നു..( ഇതു സിനിമയാണ്… മുകേഷും കനകയും ഗോഡ്ഫാദറില് ഒരേ ക്ലാസ്സില് എങ്ങനെ പഠിച്ചു എന്ന സംശയം വേണ്ട)..പണം ..കാറുകള്…സിനിമ നടിമാരെ പൊലിരിക്കുന്ന പെണ്ണുങ്ങള്..ഇതെല്ലാം അന്നു മുതലേ ആര് ബിയുടെ സ്വപ്നമായിരുന്നു..

ഇതില് ആദ്യം വേണ്ടത് പണമാണ്..ഗള്‌ഫിലേ അറബിയുടെ അണ്ടറില് നിന്നു മേലനങ്ങാത്ത ഒരു പാട് പണം ഒഴുകുന്നുണ്ട് എന്ന് ആര് ബി തിരിച്ചറിയുന്നിടത്ത് ഇന്റര്‌വെല്..ഇനി അല്ലേ കളി..ഇതെല്ലാം ബിരാനിക്ക കാണാണുണ്ട് കേട്ടോ..

ഞരമ്പ് രോഗികള് ഏറ്റവും കൂടുതല് ചികത്സ കിട്ടാതെ അലയുന്ന പ്രദേശങ്ങളില് ലോകാരോഗ്യ സംഘടനെയുടെ പുതിയ കണക്കു പ്രകാരം ഒന്നാം സ്ഥാനമാണ് കേരളത്തിന്..അത് തന്നെ തുറുപ്പ് ചീട്ട്..ആര് ബി ഡോണിനു ഈ ചുരുങ്ങിയ കാലം കൊണ്ട് ഐശ്വര്യ റായിയേയും ബിപാഷാ ബസുവിനേയും അപ്പുറവും ഇപ്പുറവും നിര്‌ത്താന് കഴിഞ്ഞുല്ലെങ്കിലും..കൂട്ടിനു സീരിയലില് അഭിനയിച്ചു കിട്ടുന്ന 250 രൂപകൊണ്ട് വയറു നിറക്കാനാവാതെ നില്‌ക്കുന്ന ചില സീരിയല് താരങ്ങളെ ആര് ബി കുപ്പിയിലാക്കി..വിശപ്പാണെല്ലോ എല്ലാവര്‌ക്കും വലുത്..അവരുടെ വിശപ്പും മാറി ഒരു പാട് പേരുടെ കടിയും മാറ്റി ഈ മലയാളി ഡോണ്..

5 വര്ഷങ്ങള്‌ക്ക് ശേഷം..

സീനാകെ മാറി..ബി എം ഡബ്ലുയുവും ബെന്‌സുമൊക്കെയാണ്..ആര് ബി നായറ് വന്നിറങ്ങുന്നു..രണ്ടു സൈഡിലും പഴയ പെണ്ണുങ്ങള് തന്നെ..സെക്രട്ടേറിയേറ്റിന്റെ വാതില് മെല്ലെ തുറക്കുന്നു..സെക്രട്ടേറിയേറ്റിലെ സി സി റ്റി വികളെല്ലാം ആര് ബി നായറ് മോഡിലേക്ക് മാറുന്നു..ഇന്ന് ഡോണിന്റെ ബ്രേക്ക് ഫാസ്റ്റ് മുഖ്യന്ത്രിക്കും കേന്ദ്രമന്ത്രിമാര്‌ക്കും ഒപ്പമാണ്..ആര് ബിയുടെ അഞ്ചു വര്‌ഷത്തെ വളര്ച്ച കാണിക്കാണ് ഈ സീന്..

ഈ രാഷ്ട്രീയ കാരെ കൊണ്ടു തോറ്റു..മുഖ്യമന്ത്രിക്കു ഏതോ ദ്രോഹി വെച്ച പാര വന്നു വീണത് നായരുടെ പിടലിയില്..നായരും സില്മാ നടികളും ജയിലില്..പിന്നെ നടക്കുന്നത് ഒരു ഓട്ടമാണ്..നല്ല ഒരു പാട്ട് ആവാം..ഒരു ന്യൂ ജനറെഷന് ടച്ച്…മുഖ്യന് കേസില് നിന്ന് ഊരി വരുന്നു..

കുറച്ചു മാസങ്ങളക്ക് ശേഷം ആര് ബി നായരും പെണ്ണുങ്ങളും പുറത്തിറങ്ങുന്നിടത്ത് കഥ അവസാനിക്കുന്നു..

ടൈറ്റില് : തുടരും…രണ്ടാം ഭാഗം പ്രതീക്ഷിക്കാം..

ബീരാനിക്ക മുംബൈക്ക്..അവിടെയാണ് ഇതിലും ഭേതം മക്കളേ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w