അധികം വെളച്ചില് വേണ്ട..പിടിച്ചു കളക്ടറാക്കി കളയും..

കേശവേന്ദ്രകുമാര് കൂടുതല് കര്‌ശനേന്ദ്രകുമാറാവുന്നതു മൂലം
പുലിവാലു പിടിച്ചിരിക്കുന്നത് സര്‌ക്കാരാണ്..28 കാരനായ ഈ
ഐ എ എസ്സ് കാരനു ഹയര് സെക്കന്ററി ഡയറക്ടറാവാനുള്ള
പക്വത ഇല്ല എന്നാണ് പുതിയ കണ്ടുപിടിത്തം..ബിഹാറില് നിന്നു
വന്ന ഈ ബേബി സിവില് സര്‌വ്വീസ് കാരനു പ്രത്യേക കോച്ചിംഗ്
ആവശ്യമാണ്..കേരളമെന്താണെന്ന് ആദ്യം അറിയണം..
കേരളത്തില് ആരൊക്കെയാണ് സ്കൂളുകള് നടത്തുന്നതെന്ന്
അറിയണം..അവര് അദ്ധ്യാപകരെ നിയമിക്കാന് മേടിക്കുന്ന
കാശിന്റെ കണക്കറിയണം..അരെയൊക്കെ തൃപ്തി പെടുത്താനാന്
പുതിയ പ്ലസ്റ്റു സീറ്റുകള് അനുവദിക്കുന്നതെന്ന് അറിയണം..ഇങ്ങനെ
ഒരു പാടു കാര്യങ്ങള് പഠിച്ചതിനു ശേഷമെ ‘സത്യമേവ ജയതേയും’
നെറ്റിയിലൊട്ടിച്ചു കൊണ്ട് കളത്തിലിറങ്ങാവൂ..ഇല്ലെങ്കില് ഇത്
പണ്ടേ ശ്യാമള ചേച്ചി മുതല് കണ്ഫുഷന് അടിച്ചിരുന്ന ഒരു
കാര്യമുണ്ട്…അറിയില്ലെങ്കില് പറഞ്ഞു തരാം..ഇവിടെ
മന്ത്രിയാണോ വലുത്..ഐ എ എസ്സ് കാരനാണോ വലുത് എന്ന
സംശമുള്ള നാടാണ്..നോക്കിയും കണ്ടും നിന്നില്ലെങ്കില് വല്ല ഓണം
കയറാമൂലയിലെ കളക്ടര് ആക്കി കളയും..
Keshavendra Kumar_0_0_0
ഹയര്‌സെക്കന്ററി അദ്ദ്യാപക നിയമനത്തിന്റെ സുതാര്യത
ഉറപ്പാക്കുന്ന വിവാദ സര്‌ക്കുലറ് ഇറക്കിയ ഹയര് സെക്കന്ററി
ഡയറക്ടറാണ് കേശവേന്ദ്രകുമാര്..ഇദ്ദേഹം മുന്നോട്ടു വച്ച
സര്‌ക്കുലര് മത-ജാതി സംഘടനകളുടെ കുണ്ടാമണ്ടികള്‌ക്ക്
വേണ്ടി സര്‌ക്കാര്
പിന് വലിച്ചപ്പോള് അത് ഒന്ന് ചര്ച്ച ചെയ്യാന് ഒരു മാധ്യമത്തിനും
ധൈര്യം ഇല്ലായിരുന്നു..അദ്ദേഹം ഇപ്പോള് ഹയര് സെക്കന്ററിക്ക്
കൂടുതല് സീറ്റ് അനുവദിക്കുന്ന സര്‌ക്കാര് തീരുമാനത്തിനു എതിരെ
നിന്നതോടു കുടി പുലിവാലു പിടിച്ചിരിക്കുകയാണ്..148
പഞ്ചായത്തുകളിലെ സ്കൂളുകളില് സര്‌ക്കാര് പ്ലസ്റ്റു അനുവദിക്കാന്
പോവുകയാണ്..അടുത്ത തിരഞ്ഞെടുപ്പ് നെരിടുമ്പോള് തന്റെ
നിയോജക മണ്ഡലത്തിലെ പട്ടിക്കാട്ടില് പ്ലസ്റ്റു കൊണ്ട് വന്നു
എന്ന് പറഞ്ഞാല് ..അതൊരു വലിയ കാര്യം തന്നെയല്ലേ
ജനത്തിനു മുന്നില് ഉയര്‌ത്തിക്കാണിക്കാന്..പക്ഷെ ഇന്ന്
അമ്പതിനായിരത്തില് അധികം പ്ലസ്റ്റു സീറ്റുകള് ഒഴിഞ്ഞു
കിടക്കുന്നു എന്ന യാത്ഥാര്‌ദ്ധ്യവും കൂടി മനസ്സിലാക്കുന്നത്
നന്നായിരിക്കും..ഇത് തന്നെയാണ് ഈ നീക്കത്തിനു എതിര്
നില്‌ക്കാന് കേശവെന്ദ്രകുമാറിനു കാരണമായതും..ഇത്തരം
ആളുകളെ പിന്തുണക്കാന് ഒരു രാഷ്ട്രീയ പാര്‌ട്ടിയും മുന്നോട്ടു
വരുന്നില്ല എന്നത് നിരാശാജനകമാണ്..അദ്ധ്യാപക നിയമന
പ്രശ്നത്തില് ആദ്യം ചില യുവജന സംഘടനകള് ഇടപെട്ടെങ്കിലും
പിന്നീട് അവരുടെ പൊടി പോലും കണ്ടില്ല..മാധ്യമങ്ങളും
രാഷ്ടിയക്കാരും ചര്ച്ച ചെയ്യാത്ത ഒരു കാര്യവും ഇവിടെ
വെളിച്ചം കാണില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ട്
കേശവേന്ദ്രകുമാര് അധികം സാഹസത്തിനു മുതിരാതെ
അടങ്ങിയിരിക്കുന്നതാണ് നല്ലത്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w