ഡ്രീം ഇന് പ്രഷ്യന് ബ്ലൂ..

ശ്യാമപ്രസാദിന്റെ ‘ആര്‌ട്ടിസ്റ്റ്’ ഒരു ക്ലാസ് പെയ്ന്റിംഗ്
പോലെ സുന്ദരമാണ്.പക്ക കൊമേഴ്സ്യല് എന്നും സമാന്തരമെന്നും
തരംതിരിക്കാനാവത്ത ഒരു ആര്‌ട്ടിസ്റ്റിക്ക് സിനിമ..ഒരു പെയ്ന്റിംഗ്
പോലെ കാണുന്നവന്റെ യുക്തിക്ക് അനുസരിച്ച് അവൻ
മനസിലാക്കിയ കഥ എന്തുമാവട്ടേ..ഒരു പാടു അര്‌ത്ഥ തലങ്ങളിലേക്ക്
ഇറങ്ങി ചെല്ലാന്സിനിമയ്ക്ക് കഴിഞ്ഞു..ഫഹദിന്റെ തന്നെ നത്തോലി
ഒരു ചെറിയ മീനല്ല പോലുള്ള സിനിമകള് ഇഷ്ടപെട്ടവര്‌ക്ക്
ആര്‌ട്ടിസ്റ്റും ഇഷ്ടപെടും..
art
മൈക്കിള് എന്ന ചിത്രകാരനും അവനെ പ്രണയിക്കുന്ന ഗായത്രി
എന്ന പെണ്‌കുട്ടിയുമാണ്ചിത്രത്തില് നിറഞ്ഞു നില്‌ക്കുന്നത്
..ഗായത്രി മൈക്കിളിനെ ഇഷ്ടപെടുന്നു..മൈക്കിള് അവളെ
തിരിച്ചു ഇഷ്ടപെടുന്നോ എന്ന് സിനിമ പറയുന്നില്ല..മൈക്കിൾ
ഒരു ഭ്രാന്തനാണ്..ചിത്രകലയോടുള്ള ഭ്രാന്ത്..നിറങ്ങളോടുള്ള
ഭ്രാന്ത്..നിറങ്ങളെ അന്തമായി വിശ്വസിച്ച അവനെ നിറങ്ങള്
തന്നെ പറ്റിക്കുമ്പോള്..അത് തന്നെ ആണ് ഈ ചിത്രം..ഇത്
എനിക്ക് തോന്നിയത്..നിങ്ങള്‌ക്ക് മറ്റൊരു ചിത്രം കാണാൻ
കഴിഞ്ഞേക്കും..അതാണ് ശ്യാമപ്രസാദ് എന്ന ആര്‌ട്ടിസ്റ്റിന്റെ
വിജയവും..
ആന് അഗസ്റ്റിന് എന്ന നടിയുടെ കാലിബര് എത്രയുണ്ടെന്ന്
മനസ്സിലാക്കി കൊടുത്ത ചിത്രം എന്ന് ആര്‌ട്ടിസ്റ്റിനെ വിശേഷിപ്പിക്കാം..
ഒരു സ്ത്രീ റ്റൈറ്റില് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്
എന്തു ധൈര്യത്തിലാണ് എല്‌സമ്മ ഒഴിച്ചു മുന്
കഥാപാത്രങ്ങളെല്ലാം കുളമാക്കിയ ആനിനെ തിരഞ്ഞെടുത്തു എന്ന്
ആദ്യം സംശയിച്ചെങ്കിലും..അവര് കഥാപാത്രത്തോട് നൂറ്
ശതമാനം നീതി പുലര്‌ത്തി എന്ന് നിസംശയം പറയാം..ഒളിപ്പോര്
വിവാദത്തിലൂടെ കുറെ ഹേറ്റേഴ്സിനെ ഉണ്ടാക്കിയ ഫഹദിനു
അവരുടെ ഹൃദയം കവരാനുള്ള കച്ചി തുരുമ്പാണ് ഈ ചിത്രം
..മൈക്കിള് എന്ന കഥാപാത്രം പതിവു പോലെ അദ്ദേഹത്തിന്റെ
കയ്യില് ഭദ്രമാണ്..ഇവര് രണ്ടു പേരെ കൂടാതെ വേറെ എടുത്തു
പറയാന് കഥാപാത്രങ്ങള്‌ കുറവാണ് ചിത്രത്തില്..ശ്രീന്ദയും
സിദ്ധാര്‌ത്ഥ് ശിവയുമൊക്കെ നന്നായി ചെയ്തിട്ടുണ്ട്..
ആര്‌ട്ടിസ്റ്റ് ഒരു ഫെസ്റ്റിവല് മൂഡിലുള്ള സിനമയൊന്നുമല്ല..ഒരു
വെറൈറ്റിയൊക്കെ ഇഷ്ടപെടുന്നവര്‌ക്ക്ഒന്ന് ട്രൈ ചെയ്യാം..
ഈ സിനിമ നിങ്ങളെ നിരാശപെടുത്തില്ല..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w