തകരുന്ന കപ്പലില് മുങ്ങി താഴാന് ‘നോക്കിയാ’ല്..

മൈക്രോസോഫ്റ്റ് എന്ന കമ്പനിയും ബില്‍ ഗേറ്റ്സ് എന്ന സമ്പന്നനായ
മനുഷ്യനും ഒരിക്കല് ഈ ഭൂമി അടക്കി വാണിരുന്നു..ഇന്ന് ആ
പ്രതാപമൊന്നും അവര്‌ക്കില്ല..അവര് തകര്‌ന്നു
കൊണ്ടിരിക്കുന്ന നോക്കിയ സെല്ഫോണ് കമ്പനി ഏറ്റെടുക്കുന്നത്
അത്ര വലിയ വാര്‌ത്തയാക്കണോ എന്നത് സംശയമാണ്..
കാരണം ഇന്ന് മൈക്രോസോഫ്റ്റ് എന്ന കമ്പനി അത്ര സുഖകരമായ
അവസ്ഥയിലൂടല്ല കടന്നു പോകുന്നത്..
Microsoft-Nokia
ലോകത്തെ ഏറ്റവും മികവുള്ള പ്രോഫഷണലുകളെ ആണ്
മൈക്രോസോഫ്റ്റ് നിയമിക്കുന്നത്..എന്നിട്ട് അവര് എന്തു കൊണ്ട്
പടുകുഴിയില് വീഴുന്നു എന്നത് അത്ഭുതമാണ്..കമ്പനിയിലെ
ഉദ്യോഗസ്ഥ മേധാവിത്വം തന്നെയാണ് എല്ലാറ്റിനും കാരണം..കൂടാതെ
എല്ലാം കൂടെ ഒരിമിച്ചു തിന്നാനുള്ള ആര്‌ത്തിയും..ഇത് രണ്ടും
ആണ് കമ്പനിയെ ഇന്നത്തെ അവസ്ഥയില് എത്തിച്ചത്..ഒരിക്കല്
ഐ ബി എം നഷ്ടത്തിലേക്ക് കൂപ്പ് കുത്തുമ്പോള് ബില്‍ ഗേറ്റ്സ്
ഐ ബി എം സി ഇ ഓയെ ഉപദേശിച്ചു..കമ്പനി വെട്ടിമുറിച്ച്
ചെറിയ കമ്പനികള് ആക്കാന്..അത് ചെയ്യാതെ തന്നെ
ഐ ബി എം രക്ഷപെട്ടു..പക്ഷേ മൈക്രോസോഫ്റ്റ് ഇന്ന്
ആ സ്ഥിതിയിലാണ്..മൊബൈലും, പി സിയും,സേര്ച്ചിലും,
വിനോദത്തിലും അങ്ങനെ സമസ്ത മേഘലയിലും കൈ വെച്ച്
വട്ടപൂജ്യമായി നില്‌ക്കുകയാണിപ്പോള്..
മൈക്രോസോഫ്റ്റിനു കമ്പനി വെട്ടി മുറിച്ച്
നാന്നാവാന് ശ്രമിക്കാവുന്നതാണു…
അത് കൂടതെ ഉദ്ദ്യോഗസ്ത മേധാവിത്വം കുറച്ചൊന്നുമല്ല
മൈക്രോസോഫ്റ്റിനെ തകര്‌ക്കുന്നത്..കൂട്ടായുള്ള
പ്രയത്നത്തിലൂടാണ്‌ പ്രസ്ഥാനങ്ങൾ വളരുന്നത്..പക്ഷെ ഈ
കമ്പനിയില് എങ്ങനെ തന്റെ അടുത്തിരിക്കുന്നവന്റെ
വളര്ച്ച തടയാം എന്നാണ് എല്ലാ ജോലിക്കാരും ചിന്തിക്കുന്നത്..
നൂതന ആശയങ്ങള് പലരുടെ പക്കലും ഉണ്ട് ..പക്ഷെ അത്
പ്രാവര്‌ത്തികമാക്കാന് മൈക്രോസോഫ്റ്റില്
വലിയ ബുദ്ധിമുട്ടാണ്…
കൂടാതെ ഇന്നും പി സിയിലുള്ള തങ്ങളുടെ മേധാവിത്വം
നില നിര്‌ത്താന് പല് സോഫ്റ്റ് വേറുകള്‌ക്കും
കാശ് ഈടാക്കുക എന്നത് ആളുകളെ അവരില് നിന്ന് അകറ്റാന്‍..
കാരണമായി ഇപ്പോള് തന്നെ തകര്‌ന്നടിഞ്ഞ നോക്കിയ
മൈക്രോസോഫില് എത്തിയാലും വലിയ ചലനം ഒന്നും
സൃഷ്ടിക്കാന് പൊകുന്നില്ല..പി സികള്
ടാബലറ്റുകള്‌ക്കും സ്മാര്‌ട്ട് ഫോണുകള്‌ക്കും വഴി മാറുന്ന
ഈ കാലത്ത് കൊഡാക്കു പോലെയും
നോക്കിയ പോലെയുമൊക്കെ കാലയവനിക പൂകാനെ
മൈക്രോസോഫ്റ്റിനും സാധ്യതയുള്ളൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w