എനിക്ക് അറിയാഞ്ഞിട്ടു ചോദിക്കുകയാണ് വൈദ്യന്മാരെ..അവയവദാന ശസ്ത്രക്രീയയ്ക്ക് 9 മണിക്കൂര് വേണോ..

അവയവ ദാനം..മഹാ ദാനമാണെന്ന് ഇന്ന് കേരളത്തില് ഒട്ട്
മിക്ക ആളുകള്‌ക്കും അറിയാവുന്ന കാര്യമാണ്..അത്തരമൊരു
മാതൃക മുന് മന്ത്രി മോന്‌സ് ജോസഫും കഴിഞ്ഞ ദിവസം
കാണിച്ചു തന്നു..തന്റെ പിഞ്ചു മകന്റെ അവയവങ്ങള് ദാനം
ചെയ്യാന് തീരുമാനിച്ചത് ഒരു വലിയ സദ്പ്രവര്‌ത്തി തന്നെയാണ്.
.പക്ഷേ ഞാന് അതിനെ കുറിച്ചല്ല എഴുതാന് ഉദ്ദേശിക്കുന്നത്..
കേരളത്തില് ഇന്ന് ഉയര്‌ന്നു വരുന്ന വൈദ്യശാസ്ത്രത്തിലെ
മൂല്യ ശോഷണത്തെ കുറിച്ചാണ്..
donate
പേനെയും മൊട്ടുസൂചിയും എന്തിനു വാരികുന്തം വരെ
വയറ്റിലിട്ട് കുത്തികെട്ടുന്ന ഡോക്ടറുമാര് ഉള്ള കാലമാണിത്..
ആശുപത്രികള് സേവന കേന്ദ്രങ്ങൾ ആണ് എന്ന മുന് ധാരണ
മാറ്റിക്കൊണ്ട് ത്രീ സ്റ്റാറും ഫൈവ് സ്റ്റാറുമൊക്കെ ആയി
ജനങ്ങളെ നക്ഷത്രമെണ്ണിച്ചു കൊണ്ടിരിക്കുകയാണ്..എന്റെ
കൂടെ എപ്പോഴും അമ്മ പറയുന്ന ഒരു കാര്യമാണ്
ആശുപത്രിയില് പോകുമ്പോള് നന്നായി ഡ്രസ്സ് ചെയ്ത്
പോകണമെന്ന്..അവര് ആളും തരവും കണ്ടേ നോക്കൂ എന്ന്..
അത് ഒരു പരിധി വരെ മിക്ക ആശുപത്രികളിലും സത്യം
തന്നെയാണ്..മൂല്യ ബോധമില്ലാത്തെ ഒരു തലമുറ..
കഴിവില്ലാതെ പണകൊഴുപ്പില് ഉണ്ടാക്കിയ സര്‌ട്ടിഫിക്കേറ്റുകള്
..ഇവര് വൈദ്യ ശ്രിശൂഷ രംഗത്ത് എത്തിയതാണ് ഇന്നത്തെ
പല പ്രശ്നങ്ങള്‌ക്കും കാരണം..പണകൊഴുപ്പില് വളരുന്ന
അത്തരം ആളുകള്‌ക്ക് പാവപെട്ടവനോടുണ്ടാകുന്ന പുശ്ചം
പറഞ്ഞറിയിക്കാന് കഴിയാത്തതാണ്..അത്തരം ഒരു
അനാസ്ഥയുടെ കഥ..അല്ല കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്
ഞാന് നിങ്ങളോട് പങ്ക് വയ്ക്കാന് ഉദ്ദേശിക്കുന്നത്..
സുനീഷ് എന്ന 22 കാരന് കഴിഞ്ഞ ദിവസം നടന്ന ഒരു
റോഡപകടത്തില് മസ്തിഷ്ക മരണം സംഭവിച്ചു..വളരെ
പാവപെട്ട ഒരു കുടുംബമാണ് സുനീഷിന്റേത്.അച്ചന് കേശു
മകനെ വെന്റിലേറ്ററില് കിടത്താന് പണമില്ലാതെ
നില്‌ക്കുമ്പോഴാണ് തൃശൂരിലെ ആ സ്വകാര്യ ആശുപത്രിയിലെ
ഡോക്ടറന്മാര് അവയവ ദാനത്തെ കുറിച്ചു കേശുവിനോടു
പറഞ്ഞത്..തന്റെ മകന്റെ ജീവന് കാരണം ഒരു പാട്
ജീവതങ്ങള് സന്തോഷിക്കും എന്ന് കണ്ട ആ അച്ചന് അവയവ
ദാനത്തിനു സമ്മതം മൂളി..പക്ഷെ അവയവ ദാന
ശസ്ത്രക്രീയക്ക് കയറ്റിയ ശരീരം തിരിച്ച് അച്ചനു വിട്ടു
കിട്ടിയത് 9 മണിക്കൂറ് ശേഷം..ഒമ്പത് മണിക്കൂറ് ആ കുടുംബത്തിനു
അശുപത്രി വരാന്തയില് കാത്തിരിക്കേണ്ടി വന്ന്
സുനീഷിന്റെ ശരീരം ഒരു നോക്ക് കാണാന്..ഓപ്പറേഷന് ഞാന്
പഠിച്ചിട്ടില്ല..അതിനു എത്ര സമയം വെണമെന്നും എനിക്കറിയില്ല..
പക്ഷേ ഈ സമയം ഒരു ഓപ്പണ് ഹാര്‌ട്ട് സര്‌ജറിക്കു പൊലും
വേണ്ടി വരില്ല എന്നാണ് എന്റെ അനുമാനം..ഒരു സദ് പ്രവര്‌ത്തി
ചെയ്ത, വേദനയില് ഒരുകി നീറുന്ന ആ കുടുംബത്തെ ആശുപത്രി
അധികൃതകര് ഇത്ര ബുദ്ധിമുട്ടിച്ചത് എന്തായാലും ശരിയായില്ല.
.ആംബുലന്‌സില് മൃതശരീരം വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ
ആശുപത്രിക്കാര് അവിടെ എത്തിയപ്പോള് 4500 രൂപ ചോദിച്ചെന്നും
ആക്ഷേപമുണ്ട്..ഇത്തരത്തിലുള്ള പ്രവര്‌ത്തികള് ജനങ്ങളെ
അവയവ ദാനത്തില് നിന്ന് അകറ്റാനെ ഉപകരിക്കൂ..സുനീഷ്
ജീവിക്കട്ടേ..ഒരു പാടു പേരിലൂടെ..അവയവ ദാനം..മഹാദാനം…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w