ക്ലീറ്റസ് ദൈവത്തിന്റെ സ്വന്തം തന്നെ..

‘സാര്,എന്റെ പേര് മണികണ്ഠന്..ഒരു പുതുമുഖ
സിനിമ സംവിധായകനാണ്..താങ്കള് അല്ലേ ഈ
പ്രശസ്ത സ്ക്രിപ്റ്റ് റൈറ്റര് പി പി സിബു..’
‘അതേ ഞാന് തന്നെ വേള്‌ഡ് ഫേമസ് സ്ക്രിപ്റ്റ്
റൈറ്റര് സിബു.. എന്താ ചെക്കാ വന്നത്..നിനക്ക്
കഥ വല്ലതും വേണോ..’
‘ആദ്യമായിട്ടു പടം ചെയ്യാന് പോവുകയാണ് ..ഒരു
കഥ കിട്ടിയാല് കൊള്ളാമായിരുന്നു..’
‘ഇന്നാ പിടിച്ചോ എന്റെ മാസ്റ്റര് പീസ്..ഹിറ്റാവും ഉറപ്പ്.
.ഞാന് എത്ര പടം കണ്ടതാ..’
Daivathinte Swantham Cleetus  poster03

മണികണ്ഠൻ കഥ വായിക്കുന്നു..കഥ വായിച്ചു
വിയര്‌ത്തു കൊണ്ട്..
‘സാര് താങ്കള് തന്നെയാണോ ബൈബിള് എഴുതിയത്..
കോരിതരിച്ചു പോയി ഞാന്..എന്തൊരു ക്ലൈമാക്സ്.
.എന്തൊരു എഴുത്ത്..’
‘മോനേ മണികണ്ഠാ ..ഊതല്ലേ..എഴുതി..എഴുതി എന്റെ
കൈയ്യിലെ സ്റ്റോക്കൊക്കെ തീര്‌ന്നടേ..അപ്പോഴാണ് ഞാന്
ബൈബിള് കണ്ടത്..അതിലെ ക്രിസ്തു ചരിത്രത്തിനു
ഒരു ചെറിയ മാറ്റം വരുത്തിയാല് ഒരു ഉഗ്രന് കഥയായി
എന്നു ഞാന് തിരിച്ചറിഞ്ഞു..ക്രിസ്തുവിന്റെ പേരൊന്നു
മാറ്റി ക്ലീറ്റസ് എന്ന് ഇട്ടാലോ..അടിച്ചു മാറ്റിയതല്ല എന്നു
ദൈവത്തിനു തോന്നതിരിക്കാന് മൂപ്പരെ സുഖിപ്പിക്കുന്ന
ഒരു പേരും കൊടുക്കാം ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’..’
‘അത് മികച്ചത് തന്നെ സാര്..നാളെ തന്നെ ഷൂട്ടിംഗ് തുടങ്ങാം..’
മുകളില് പറഞ്ഞ കഥയ്ക്ക് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
എന്ന സിനിമയുമായി ഒരു ബന്ധവുമില്ല..ഇനി അങ്ങനെ
തോന്നുന്നെങ്കില് തികച്ചും യാഥിർശ്ചികം മാത്രം..
മമ്മൂട്ടിയുടെ ഓണ ചിത്രമായ ഇറങ്ങിയ ‘ദൈവത്തിന്റെ
സ്വന്തം ക്ലീറ്റ്സ്’ ഒരു മികച്ച എന്റര്‌റ്റേനറാണ്..പുതുമുഖ
സംവിധായകന് മാര്‌ത്താൻഡന്റെ ആദ്യ ചിത്രമെന്ന
നിലയില് മികച്ച നിലവാരം തന്നെ പുലര്‌ത്തി..ഒരു നാടക
കമ്പനിയെ ചുറ്റി പറ്റി നടക്കുന്ന കഥയാണിത്..ഒന്നാം പകുതി
വളരെ പുതുമയുള്ളതായിരുന്നു..സുരാജും കൂട്ടരും നമ്മളെ
തകര്‌ത്തു ചിരിപ്പിക്കും എന്ന് ഉറപ്പ്..മമ്മൂട്ടി ഒരു ഗുണ്ടയുടെ
വേഷമാണ് സിനിമയില്..അത് അദ്ദേഹം ഭംഗിയാക്കി..
ചിത്രത്തിന്റെ രണ്ടാം പകുതി പക്ഷേ മശിഹാ ചരിത്രം
തന്നെയായി..ജീസസ് സിനിമ കണ്ടപൊലെ തന്നെയിരിക്കും.
.യേശുവായിട്ടു മമ്മൂട്ടി നിറഞ്ഞാടി..പണ്ട് മലയാളത്തിലിറങ്ങിയ
ജീസസ് സിനിമയെ കടത്തി വെട്ടി ക്ലിറ്റസിന്റെ രണ്ടാം പകുതി.
.കഥയ്ക്ക് പുതുമയൊന്നുമില്ലെങ്കിലും സിനിമ ഓണത്തിനു
ഒരു മികച്ച നേരം പൊക്ക് തന്നെ ആയിരിക്കും..
ദൈവത്തിന്റെ സ്വന്തം കഥ കുറച്ചുണ്ടെന്നേ ഉള്ളൂ..
ബാക്കിയെല്ലാം ക്ലീറ്റസിനു സ്വന്തം തന്നെയാണ് ..വിജയവും..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )