സയാമീസ് ഇരട്ടകള്..

ദുല്‌ഖര് മമ്മുക്കാനെ പറിച്ചു വെച്ചിരിക്കുന്നു…
ഇന്ദ്രജിത്ത് സുകുമാരന് സാറിന്റെ പ്രതിരൂപമാണ്.
.ഇങ്ങനെ ഒരുപാടു പേരുണ്ട് ഇന്ത്യന് സിനിമയില്..
.അച്ചന്റെയും മുത്ത്ശ്ച്ചന്റെയുമൊക്കെ
പ്രതിരൂപവുമായി നമ്മുടെ മനസ്സ് കീഴടക്കിയവര്..പക്ഷേ
അങ്ങനെയല്ല മറ്റു ചിലര്..ഒരു രക്ത ബന്ധങ്ങളുമില്ലെങ്കിലും
ഏറെ കുറേ ഒരേ പോലിരിക്കുന്ന ഒരുപാടു പേര് നമ്മുടെ
സിനിമയില് ഉണ്ട്..ഇന്നും നിറഞ്ഞു നില്‌ക്കുന്ന ഇന്ത്യന്
സിനിമയിലെ ചില ഇരട്ടകളെ പരിചയപെടാം..
മോഹന്‌ലാലും അനൂപ് മേനോനും..
Anoop-Menon-2-horz
ഈ താരതമ്യ പെടുത്തല് ലാലേട്ടന്റെ ഫാന്‌സിനു
ഇഷ്ടപെടില്ലെങ്കിലും അനൂപും ഇന്നും ഒട്ടേറെ ഫാന്‌സ് ഉള്ള
വ്യക്തിയാണ്..ലാലേട്ടനോളം ഫ്ലെക്സിബിള് ഒന്നും അല്ല
അനൂപിന്റെ അഭിനയം..പക്ഷേ ഒരു മികച്ച
തിരക്കഥാകൃത്ത് എന്ന നിലയില് മലയാളികളുടെ മനസ്സു
കീഴടക്കിയ ആളാണ് അനൂപ്..മോഹന് ലാലിന്റെ രൂപ
സാദൃശ്യം തനിക്കുണ്ടെന്ന് നന്നായി അറിയാവുന്ന അനൂപ്
ചില സിനിമകളില് കട്ടി കൂട്ടുന്ന ലാലിസം ചിരി
ഉളവാക്കുന്നതാണ്..രണ്ടു പേരും നിറഞ്ഞു നില്ക്കുന്ന താരങ്ങള്..
സിദ്ദിക്കും ദേവനും..
ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന ഇരട്ടകള്..
നായകന്മാരായി കടന്നു വന്നു സ്വഭാവ നടന്മാരായി
തകര്‌ത്തു അഭിനയിച്ചു കൊണ്ടിരിക്കുന്ന അതുല്യ
പ്രതിഭകള്…തെന്നിന്ത്യൻ ഭാഷകളിലെല്ലാം വെന്നി
കൊടി നാട്ടിയ നടനാണ് ദേവന് പോരാത്തതിനു സ്വന്തം
പാര്‌ട്ടി ഉണ്ടാക്കി തിരഞ്ഞെടുപ്പിലും മത്സരിച്ച അളാണ്.
.സിദ്ദിക്ക് എന്ന നടന് ‘ഇന് ഹരിഹര് നഗര്’ പരമ്പരകളിലൂടെ
ഇന്നും നായകനായി വിലസുന്നു..
devan-27568212012103026AM-horz
ജയം രവിയും ശന്തനു ഭാഗ്യരാജും..
ജയം രവി എന്ന തമിഴ് സൂപ്പര് സ്റ്റാറിനെ അറിയാത്തെ
മലയാളി കാണില്ല..അതു പോലെ ‘ഏഞ്ചല് ജോണ്’ എന്ന
മോഹന്‌ലാല് ചിത്രം കണ്ടവര്‌ക്ക് അതിലെ
മര്‌ഡോണയായി അഭിനയിച്ച ശന്തനുവിനെ ആരും
മറക്കാന് ഇടയില്ല..തമിഴ് സൂപ്പര് സ്റ്റാര് ഭാഗ്യരാജിന്റെ
മകനായ ശന്തനു ഇന്നു തമിഴിലെ ഒരു മുന് നിര താരം
ആണ്..തെലുങ്കിലും തമിഴിലുമായി ഒരു പിടി ചിത്രങ്ങള്
ശന്തനുവിന്റേതായി പുറത്തു വരാനുണ്ട്..ഭൂലോകം അടക്കം
നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ജയം രവിയുടേതായി
പുറത്തു വരാനുള്ളത്..രണ്ടു പേരും തമിഴ് സിനിമയില്
തിളങ്ങി നില്‌ക്കുന്ന താരങ്ങള്..
Jayam Ravi2-horz
ഇനി ബോളിവുഡിലേക്ക് പോകാം..
അനുഷ്ക ശര്‌മ്മയും സോഹ അലി ഖാനും..
images (1)-horz
സേയ്ഫ് അലി ഖാന് എന്ന സൂപ്പര് സ്റ്റാര് സഹോദരന് ഉണ്ട്
എന്നതൊന്നും സോഹ അലി ഖാന് എന്ന പട്ടോഡി
രാജകുമാരിക്കു ഒരു സഹായവും ആയിട്ടില്ല..സോഹ
ഇന്നും തട്ടിയും മുട്ടിയുമൊക്കെ ബോളിവുഡില് പിടിച്ചു
നില്‌ക്കുന്നു..അര ഡസനോളം ചിത്രങ്ങള് അവരുടേതായി
പുറത്തു വരാനുണ്ട്..അവരുമായി രൂപ സാദൃശ്യമുള്ള അനുഷ്ക
ശര്‌മ്മ എന്ന സുന്ദരിയെ ബോളിവുഡില് എത്തിച്ചത് ഷാരൂഖ്
ഖാനാണ് ..പിന്നീട് അവര്‌ക്ക് പിന്നോട്ട് നോക്കേണ്ടി വന്നിട്ടില്ല .
.ഇന്നവര് ബോളിവുഡിലെ സൂപ്പര് സ്റ്റാറാണ്..
ഇങ്ങനെ ഒരുപാട് പേര് ഇന്ത്യന് സിനിമയില് കാണാം..നിങ്ങള്‌ക്ക്
അറിയാവുന്ന താരങ്ങള് ആരാണെന്ന് അറിയിക്കുമല്ലോ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w