നാല് ഗര്‌ഭിണികളുടെ കഥ..

മാതൃത്വത്തിനു സമര്‌പ്പിച്ചു അനീഷ് അന്‌വര് അവതരിപ്പിച്ച
പുതിയ ചിത്രമാണ് ‘സക്കറിയയുടെ ഗര്‌ഭിണികള്’..അദ്ദേഹം
മോശമാക്കിയില്ല..കേരള കഫേയിലും അഞ്ചു സുന്ദരികളിലുമൊക്കെ
കണ്ട ഒരു പാടു കഥകള് കൂട്ടിച്ചേര്‌ത്തൊരു സിനിമ..ആ ഗണത്തില്
പെടുത്താം സക്കറിയയുടെ ഗര്‌ഭിണികളെ..5 സ്ത്രീകള് മുഖ്യ
കഥപാത്രങ്ങളായി ആവതരിക്കുന്ന ചിത്രത്തില് അവരെയെല്ലാം
ചേര്‌ത്തു വെയ്ക്കുന്നത് സക്കറിയ എന്ന ഡോക്ടറാണ്..ഇത്
നടന്ന സംഭവത്തെ ആസ്പദമാക്കിയ സിനിമ ആണ് എന്ന് ചിത്രം
അവകാശപെടുന്നു..അത് എന്തും ആകട്ടേ..ഈ ചിത്രത്തിലെ
കഥാപാത്രങ്ങളെല്ലാം ഒന്നു രണ്ടു വര്‌ഷങ്ങളില് വാര്‌ത്തകളിലൂടെ
നമുക്ക് പരിചിതമാണ്..
Zachariyayude_Garbhinikal_film_wallpapers(3)
അമ്മ എന്ന വികാരം ആവാഹിച്ചു ഒമ്പത് മാസങ്ങള്
കാത്തിരിക്കുന്ന 4 സ്ത്രി ജന്മങ്ങളിലൂടെയാണ് ഈ ചിത്രം
പോകുന്നത്..അവര് നാലും ചിക്ത്സയ്ക്കായി എത്തുന്നത് ഒരേ
ഡോക്ടര് സക്കറിയയുടെ (ലാല്) അടുത്ത്..റിമ കല്ലിങ്കല്,ഗീത,
സനൂഷ,സാന്ത്ര തോമസ് എന്നിവരാണ് 4 ഗര്‌ഭിണികളെ
അവതരിപ്പിക്കുന്നു..അവര് 4 പേരുടേയും ഗര്‌ഭം നാലു
വിധത്തില് ഉണ്ടായതാണ്..ഇതില് ദിവ്യ ഗര്‌ഭവും ,ജാര ഗര്‌ഭവും
,വ്യാജ ഗര്‌ഭവുമെല്ലാം പെടും..അതില് എടുത്തു പറയേണ്ടത്
റിമ കല്ലിങ്കല് അവതരിപ്പിച്ച ഫാത്തിമ തന്നെയാണ്..
കാസര്‌ഗോട്ടുകാരിയായി അവരുടെ പ്രകടനം പ്രശംസനീയമാണ്.
.ഇത്ര മികച്ച രീതിയില് റീമ ഹാസ്യം കൈകാര്യം ചെയ്ത ഒരു
ചിത്രവും കാണില്ല..റിമയുടെ അനുജനായി അഭിനയിച്ച നടനും
മികച്ചു നിന്നു..അജു വര്‌ഗ്ഗീസ്,ജോയ് മാത്യൂ,ലാല് എന്നിവര്‌ക്ക്
വളരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളായിരുന്നു..
ആദ്യ ചിത്രമായ മുല്ലമൊട്ടിലും മുന്തിരി ചാറിലും കണ്ട അനീഷ്
അന്വറ് അല്ല ഗര്‌ഭിണികളുടെ കഥയില് എത്തിയപ്പൊള്..
അധികം കുറ്റം പറയാന് കഴിയാത്ത ഒരു അടുക്കും ചിട്ടയുമുള്ള
ചിത്രം എന്നു പറയാം..ചിത്രത്തിന്റെ പല സീനുകളും
ജനങ്ങളിലേക്ക് വലിയ സന്ദേശങ്ങളാണ് എത്തിക്കുന്നത്..
ഭ്രണഹത്യക്കും ലിംഗനിര്‌ണ്ണയവും ഒക്കെ എതിര്‌ക്കുന്ന സിനിമ.
.ആധുനിക ലോകത്തെ സ്ത്രീകളുടെ ദുശ്ശീലങ്ങളിലേക്കും വെളിച്ചം
വീശുന്നു..പിന്നെ എടുത്തു പറയേണ്ടത് വിഷ്ണു ശരത്തിന്റെ
സംഗീതമാണ്..മികച്ച പാട്ടുകളാണ് ചിത്രത്തില്..ഒരു പാട്
പുതുമകളുള്ള ചിത്രമാണ് സക്കറിയയുടെ ഗര്‌ഭിണികള്..
പുതിയ കുറേ തമാശ രംഗങ്ങള്..ക്ലാസിക്ക് എന്നും മാസ്സ്
എന്നും ഒന്നും പറയുന്നില്ലെങ്കിലും കാശു നഷ്ടമാകാന് വഴിയില്ല..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w