നിഷേധവും അസാധുവും..

കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഒരു ചരിത്ര പ്രധാനമുള്ള വാര്‌ത്ത
ശ്രവിച്ചത്..ജനാധിപത്യത്തിനെ കൂടുതല് ശക്തി പെടുത്തി
ജനങ്ങള്‌ക്ക് നിഷേധ വോട്ട് ഇടാനുള്ള അവകാശം നല്‌കണമെന്ന്
സുപ്രീം കോടതി ഇലക്ഷന് കമ്മീഷനു നിര്‌ദ്ദേശം നല്‌കിയത്..
പറഞ്ഞു തീരേണ്ട താമസം രാഷ്ട്രീയ ചായവുള്ള മാധ്യമങ്ങള്
ഇതിനെതിരെ കാമ്പൈനുകളം തുടങ്ങി വച്ചു..നിഷേധ വോട്ട്
അത്മഹത്യ ആണേന്ന് ഒരു വിധ്വാന്..ഒരിടത്ത് നിഷേധ വോട്ടും
അസാധും ഒന്നാണെന്ന് ജനങ്ങളെ എഴുതി പഠിപ്പിക്കാന്
തുടങ്ങിയിരിക്കുന്നു..ഇതിലൊക്കെ എന്തെങ്കിലും ലോജിക്കുണ്ടോ.
.ജന ആധിപത്വത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള് അല്ലേ ഇത്..
right
സ്വേശ്ചാധിപത്വം അരങ്ങു വാഴുന്ന നമ്മുടെ നാടിനു കിട്ടിയ
ഒരു മഞ്ഞു തുള്ളിയാണ് ഈ നിര്‌ദ്ദേശം..എന്റെ അനുമാനത്തില്
ഇത് ഈ തിരഞ്ഞെടുപ്പില് നടപ്പാവാന് വഴിയില്ല..അടുത്ത
പരീക്ഷക്കു പ്രയോഗിക്കാം എന്നു പറഞ്ഞു കാല യവനികയില്
മറയാനാണു സാധ്യത..ഇത് കൂടാതെ ജനപ്രതിനിധിയെ തിരിച്ചു
വിളിക്കുന്ന ഒരു ആവശ്യം കൂടി ജനങ്ങള് വര്‌ഷങ്ങളായി
ഉന്നയിക്കുന്നതാണ്..അതിലേക്കും നീതി പീഠം ഒന്നു കണ്ണോടിച്ചാല്
കൊള്ളാമായിരുന്നു..നിഷേധ വോട്ട് എന്നാല് അസാധുവാണോ
അതോ അത്മഹത്യ ആണോ ?
തിരഞ്ഞടുപ്പില് മത്സരിക്കുന്ന ഒരു സ്ഥാനര്‌ത്ഥിയും തനിക്കു
സമ്മതനല്ലെങ്കില് വൊട്ട് ചെയ്യാതിരിക്കുക അല്ലെങ്കില് കണ്ണും
പൂട്ടി ആര്‌ക്കെങ്കിലും കുത്തുക ആണ് ഇപ്പോഴത്തെ സ്ഥിതി..
പക്ഷേ നിഷേധ വൊട്ട് വരുന്നതോട് കൂടി തന്റെ അതൃപ്തി
അറിയിക്കാനുള്ള അവസരം ആണ് വോട്ടര്‌ക്ക് കൈവരുന്നത്..
ഇതിനെ നേരവണ്ണം കണ്ണു കാണാത്തവര് വോട്ടിങ്ങ് യന്ത്രത്തിന്റെ
രണ്ടു ബട്ടണുകള് അമര്‌ത്തി പിടിക്കുമ്പോള് ഉണ്ടാവുന്ന
അസാധുവിനോട് താരതമ്യം ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ്..
വോട്ട് എണ്ണി കഴിയുമ്പോള് നിഷേധിക്കുന്നവര് വിജയിച്ച ആളിനെ
പിന്തുണച്ചവെരേക്കാള് കൂടുതലാണെങ്കില് ..പിന്നെ ആ മനുഷ്യനു
ആ കസേരയില് കയറി ഇരിക്കാന് കഴിയുമോ..കെജ്രിവാള് പറഞ്ഞത്
പോലെ 50% അധികം വോട്ട് നിഷേധ വോട്ടാണെങ്കില് വേറെ
സ്ഥാനര്‌ത്ഥികളെ വച്ചു ഒന്നു കുടി തിരഞ്ഞെടുപ്പ് നടത്തുക..
ഇവിടെ എവിടെയാണ് വൊട്ടര് തന്റെ മൗലിക അവകാശത്തെ
ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്..
നിഷേധം എന്ന അവകാശം നേരാവണ്ണം ഉപയോഗിക്കാന്
ജനങ്ങള്‌ക്ക് കഴിഞ്ഞാല് ഇന്നത്തെ അവസ്ഥയില് നിന്ന് ഇന്ത്യന്
ജനാധിപത്വത്തെ കരകയറ്റാന് കഴിയും..അതിനു
പ്രോത്സാഹിപ്പിക്കുന്നതിനു ഊന്നല് കൊടുക്കാതെ അതിനെ
മാധ്യമങ്ങള് പരിഹസിക്കരുത്..ഇവിടെ വോട്ടറുടെ
യുക്തി ബോധത്തെ പര്ച്ചേസ് ചെയ്യാന് നടത്തുന്ന ശ്രമം അവര്
ഉപേക്ഷിക്കണം.. ഇവിടെ അധിപതികള് ജനങ്ങളാണ്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w