വെല്ലുവിളി വേണ്ട..ടാസ്കി വിളിക്കേണ്ടി വരും..

ശശി തരൂരും വി എസ്സും നരേന്ദ്ര മോദിയും തിരുവനന്തപുരത്തു
നേര്‌ക്കു നേര് വന്നാല് വിജയം ആരുടെ ഒപ്പമാവും..ഫേസ്ബുക്കില്
ഒരു വിരുതന് ചോദിച്ച ചോദ്യമാണ്..എന്താണ് നിങ്ങളുടെ ഉത്തരം..
പറഞ്ഞു കഴിഞ്ഞല്ലോ…എന്തായാലും ഇപ്പോള് അങ്ങനെ ഒരു
അങ്കത്തിനും സാധ്യത ഇല്ല..പക്ഷേ മംഗളം കഴിഞ്ഞ ആഴ്ച്ച പൊട്ടിച്ചത്
(മോദി തിരുവനന്തപുരത്ത് നിന്നു മത്സരിക്കുന്നു) ബഡായി അല്ല എന്ന്
നമുക്ക് വ്യക്തമാകുന്നത് ഇന്നലെ തരൂര്‌ജി ട്വിറ്ററിലൂടെ നടത്തിയ
വെല്ലുവിളിയിലൂടാണ്..’ഇങ്ങ് തിരുവന്തോരത്തേക്ക് വന്ന് നോക്ക്’
എന്ന് പറഞ്ഞ വെല്ലുവിളിയില്..’നോക്കിയാല്’ എന്ന് മറുചോദ്യം
ചോദിക്കാന് ആരും അവിടെ ഇല്ലാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം..
shashi
ശശി തരൂര് ഇന്ന് ദേശിയ രാഷ്ട്രീയത്തില് തിളങ്ങി നില്‌ക്കുന്ന
വ്യക്തിത്വമാണ്..കൂടാതെ യുവാക്കളുടെ ഇടയില് സ്വാധീനമുള്ള
സോഷ്യല് മീഡിയയില് ഉണ്ണാതെ ഉറങ്ങാതെ പോസ്റ്റിടുന്ന ആള്..
ഇതേ സോഷ്യല് മീഡിയ ഉപയോഗിച്ചു ബി ജെ പിയുടെ പ്രധാന
മന്ത്രി സ്ഥാനാര്‌ത്ഥി നരേന്ദ്ര മോദി ജനമനസ്സുകള് കീഴടക്കി
മുന്നേറുന്നത് കണ്ട് കോണ്‌ഗ്രസ് ഇറക്കി കളിക്കുന്ന തുറുപ്പ്
ചീട്ടാണ് ശശി തരൂര്..അപ്പോള് ഗോദായില് ഇറങ്ങിയിരിക്കുന്ന
ഇവര് തമ്മില് കൊമ്പ് കോര്‌ക്കന് സാധ്യതയുമുണ്ട്..അങ്ങനെ
രണ്ടു മൂന്നു തവണ അവര് കൊമ്പ് കോര്‌ത്തു..അതിന്റെ ഫലമായി
ആവണം നരേന്ദ്ര മോദി തരൂരിനെ വിരട്ടാന് തിരുവന്തപുരത്ത്
മത്സരിക്കും എന്ന കിവദംന്തി ഉണ്ടായത്..അതിനു മറുപടി ആയി
ആയിരുന്നു തരൂരിന്റെ വെല്ലുവിളി..എന്തായാലും
വെല്ലുവിളിക്കേണ്ടിയിരുന്നില്ല എന്നു എനിക്കു തോന്നുന്നു..
കോണ്‌ഗ്രസിനു പൊതുവേ വേരോട്ടമുള്ള മണ്ഡലമാണ്
തിരുവനന്തപുരം..പക്ഷേ തരൂര് ജയിച്ചതിനു മുന്‌പത്തെ രണ്ട്
ഇലക്ഷനിലും ഇടതു മുന്നണി സ്ഥാനര്‌ത്ഥി ആണ് ഇവിടെ വിജയിച്ചത്..
പി കെ വിയും പന്ന്യനും..രണ്ടു പേരും ജനസ്വാധീനമുള്ളവര്..അത്
കൊണ്ട് ജനങ്ങളുടെ ഇടയില് സ്വാധീനമുള്ള ഒരാളെ നിര്‌ത്തിയാല്
ഇടതു മുന്നണിക്ക് മികച്ച പോരാട്ടം നടത്തി വിജയിക്കാവുന്ന
മണ്ഡലമാണിത്..2004 തിരഞ്ഞെടുപ്പില് 2 ലക്ഷത്തില് മുകളില്
വോട്ടുമായി രണ്ടാം സ്ഥാനത്തു വരാന് ഓ രാജഗോപാലിനു കഴിഞ്ഞു.
.അദ്ദേഹം ഇവിടെ കാലുകുത്തിയ രണ്ടു തവണയും ലക്ഷങ്ങളുടെ
പിന്തുണയുമായിട്ടാണ് മടങ്ങിയത്..അദ്ദേഹം വീണ്ടും മത്സരിച്ചാല്
വിജയം നേടില്ല എന്ന് ആരു കണ്ടു..അദ്ദേഹത്തിനു പകരം മോദി
മത്സരിച്ചാല് ആ വോട്ട് പിടിക്കനാവില്ലേ..പിന്നെ അദ്ദേഹം വളര്ത്തിയ
വ്യക്തി പ്രഭാവത്തിനു കിട്ടുന്ന വോട്ടുകള്..ഇതു പോരേ അദ്ദേഹത്തിനു
ജയിക്കാന്..കെ കരുണാകരനെ പോലുള്ള മഹത് വ്യക്തിത്വങ്ങള്‌ക്ക്
വ്യക്തമായ പിന്തുണ നില്‌കിട്ടുള്ള മണ്ഡലം തീര്ച്ചയായും കോണ്‌ഗ്രസിനെ
പിന്തുണയ്ക്കും..കേരളത്തിനെ അന്താരാഷ്ട്ര തലത്തില് എത്തിച്ച
ആളാണ് തരൂര് ..അത് തന്നെ ആയിരുന്നു കഴിഞ്ഞ തവണ
അദ്ദേഹത്തെ ജനങ്ങള് പിന്തുണച്ചതിന്റെ പ്രധാന കാരണവും.
.ഇത്തവണ അങ്ങനെ അല്ല അദ്ദേഹം എന്തു ചെയ്തു എന്നാണ്
അവര് ചോദിക്കുക..അതിനു ഒരുപാട് കാര്യങ്ങള് നിരത്താന്
കയ്യിലുണ്ട് എന്ന ആത്മവിശ്വാസം തന്നെ ആവും തരൂരിനു ഈ
വെല്ലുവിളിക്ക് പ്രേരിപ്പിച്ചത്..പക്ഷേ ഇത്തരത്തിലുള്ള
വെല്ലുവിളികള് ഒരു പക്ഷേ തരൂരിനു ദോഷമായി തീരാം..കാരണം
കേരളത്തിലെ വോട്ടറന്മാര് അങ്ങനെയാണ്..സൗത്ത് ഇന്ത്യയില്
നന്നായി ഇംഗ്ലീഷ് സംസാരിക്കാന് അറിയാവുന്നത് തനിക്കാണെന്ന്
വിചാരിച്ചിരിക്കുന്നവരാ അവര് ഓരോരുത്തരും..സൂക്ഷിച്ചോളൂ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w