ഒറ്റയാന് സമരങ്ങള് വിജയിക്കില്ല.

ജസീറ ,ആ വനിത ഇന്നും എന്റെ മുന്നില് ഒരു മരീചികയാണ്..
അതാണ് അവരെ കുറിച്ച് ഒരു ബ്ലോഗ് എഴുതാന് രണ്ടു മാസം
താമസിച്ചത്..അവരുടെ സമരം ന്യായമാണോ എന്ന് വിവേചിക്കാന്
കഴിയുന്നില്ല കാരണം അവര്‌ക്കു പിന്തുണയുമായി വാചക
കസര്‌ത്തു നടത്തുന്ന ഓരാളേയും പിറ്റേന്ന് മഷി ഇട്ടു നോക്കിയാല്
കാണില്ല..എന്തായാലും ജസീറ ഉറച്ചു തന്നെ..65 ദിവസം തന്നെ
അവഗണിച്ചു സെക്രട്ടേറിയേറ്റില് എത്തിയ ഒരു അധികാരിയും
തന്റെ ആവശ്യത്തിന്റെ മുന്നില് ഒന്നും അല്ല എന്നു അവര്‌
കരുതുന്നു..അതു കൊണ്ടാണ് അവര് പിഞ്ചു കുഞ്ഞുങ്ങളേയും
കൊണ്ട് ഇന്ദ്രപ്രസ്ഥം കയറുന്നത്..ദില്ലിയിലെങ്കിലും തനിക്ക്
നിതി ലഭിക്കും എന്ന് അവര് ഉറച്ചു വിശ്വസിക്കുന്നു..
Jazeera_infront_of_Kerala_Secretariat_Thiruvananthapuram_IMG_4568
കണ്ണൂര് മാടായി കടപ്പുറത്ത് അനധികൃത മണലൂറ്റ് മൂലം സ്വന്തം
കൂര കടലെടുക്കും എന്ന സ്ഥിതി വന്നപ്പോഴാണ് മണലുറ്റിനെതിരെ
സമരവുമായി മുന്നിട്ട് ഇറങ്ങിയതെന്ന് അവര് പറയുന്നു..അവരുടെ
സമര ഫലമായി അവിടെ എയിഡ് പോസ്റ്റ് സ്ഥാപിച്ചു എന്ന ജില്ല
കളക്ടര് പറയുന്നു..ശ്രീ എ പി അബ്ദുല്ലക്കുട്ടി എം എല് ഏയും
ജസീറായ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരുന്നു..പക്ഷേ ജസീറ
സമരം തുടര്‌ന്നു..രണ്ടു ദിവസം കൊണ്ട് പൂട്ടികെട്ടുന്ന ഉപരോധങ്ങള്
അവരെ ഒരിക്കലും സ്വാധീനിച്ചില്ല..
ഒരു സമരവും ഒറ്റക്കു വിജയിപ്പിക്കാന് കഴിയില്ല..ഇന്ന് സമുദായമോ
രാഷ്ട്രീയക്കാരോ പിന്തുണയ്ക്കാത്തെ ഒരു സമരവും വിജയിക്കില്ല..
ഇവര് രണ്ടു കൂട്ടരും ജസീറെയെ കണ്ടില്ലെന്ന് നടിച്ചത് അവരുടെ
സമരം ഒരു പരാജയമായി ചിത്രീകരിക്കാന് കാരണമായി..കണ്ണൂര്
മാടായി കടപ്പുറം കാണാത്തെ എന്നെ പോലൊരു സാധാരണക്കാരനെ
കബളിപ്പിക്കാന് ഇവിടുത്തെ മാധ്യമങ്ങള്‌ക്കോ ജസീറയ്ക്കോ
കഴിയുന്നുണ്ട്..ആരുടെ പക്ഷമാണ് ശരി എന്ന് അറിയാതെ
ബുദ്ധിമുട്ടുന്നു..ദില്ലിയില് ജസീറയ്ക്ക് പിന്തുണയുമായി അവിടുത്തെ
പരിസ്ഥിതി പ്രവര്ത്തകര് എങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കാം..
ഇല്ലെങ്കില് ആരും കണ്ടില്ലെന്നു നടിച്ച സമരം അവസാനിപ്പിച്ച്
ബ്യൂറോക്രസ്സിക്കു കീഴടങ്ങി നാട്ടിലേക്ക് തിരികെ പോരാം..ഈ
വെയിലു കൊണ്ടതു കൊണ്ടുള്ള അസുഖങ്ങള് വരാതിരിക്കന്
കുരുന്നുകളെ ഡോക്ടറേ കാണിക്കാം..

Advertisements

One response to “ഒറ്റയാന് സമരങ്ങള് വിജയിക്കില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w