ജലസ്നാനം ഒരു പ(ത)ഠനം…

ജലസ്നാനം എന്ന വിഷയം ക്രിസ്ത്യാനികളുടെ ഇടയില് ഒരു
പാടു ചര്ച്ചകള്‌ക്ക് വഴി വെയ്ക്കുന്ന ഒരു വിഷയമാണ്..
ശിശുവായിരിക്കുമ്പോള് പള്ളിയില് കൊണ്ട് വന്ന് വിശുദ്ധ തൈലം
കൊണ്ട് കുളിപ്പിച്ച് ക്രൈസ്തവ സഭയോട് ചേര്‌ക്കുന്ന മാമോദീസ
എന്ന ചടങ്ങ്..ക്രിസ്തു തന്റെ രക്ഷിതാവാണെന്ന് എന്ന് സ്വയം
അംഗീകരിച്ചു കൊണ്ട് സഭയോട് ചേരുന്ന വിശുദ്ധ കര്‌മ്മം..
ഇതിന്റെ ശരി തെറ്റുകളെ കുറിച്ചു വലിയ ഗവേഷണങ്ങള് തന്നെ
ആവശ്യമാണ്..ഇരു വശങ്ങളില് നിന്നും ഒരുപാട് വാദമുഖങ്ങള്
ഉണ്ടാവും..പക്ഷേ കാലകാലങ്ങളായി നില നില്‌ക്കുന്ന ഒരു വിശ്വാസം
എന്ന നിലയില് അത് ഇന്നും നില നിന്നു പോരുന്നു..
baptism8
ഒരാള്‌ക്ക് അറിവും വിവേകവും ഉണ്ടാവുമ്പോള് അവന്/അവള്
തീരുമാനിക്കേണ്ടതാണ് തന്റെ വിശ്വാസം എന്ത് എന്നത് എന്ന് വിശ്വസിക്കുന്ന
ആളാണ് ഞാന്..അങ്ങനെ നോക്കുമ്പോള് ക്രൈസ്തവ സഭയോട്
ഒരാളെ ചേര്‌ക്കേണ്ടത് അവനു അറിവു വന്നതിനു ശേഷമാണ്..പക്ഷെ
ശിശുവായിരിക്കുമ്പോള് അവനെ നേരായ പാതയില് നടത്തുക
എന്നു മാതപിതാക്കള്‌ക്ക് ഉപദേശം നല്‌കുന്ന മാമോദീസ എന്ന
ശുശ്രൂഷയോട് എനിക്കു വിയോജിപ്പില്ല..ക്രിസ്തുവിനെ അറിയുന്ന
ഒരു മനുഷ്യനു വെള്ളത്താലുള്ള സ്നാനവും ആവശ്യമില്ല..കാരണം
പരിശുദ്ധാത്മാവിനാല് അവന് അപ്പോഴേ സ്നാനപെട്ടു
കഴിഞ്ഞിരിക്കും..
അത് കൊണ്ട് തന്നെ ഇത്തരം വളരെ വിവാദ പരമായ ഒരു
വിഷയത്തിന്റെ പേരില് പുസ്തകം എഴുതി എന്ന കാരണത്താല്
അദ്ദ്യാപകനായ സി സി ജേക്കബിന്റെ മൃതദേഹത്തോടു ഭാരതത്തില്
സുവിശേഷത്തിന്റെ ആദ്യ വിത്തുകള് പാകി എന്നു അവകാശപെടുന്ന
സഭ കാണിച്ചത് തികച്ചു ലജ്ജാകരമായി പോയി..ഇവരാണോ
ക്രിസ്തുവിന്റെ അനുയായികള്..ക്ഷമിക്കുകയും പൊറുക്കുകയും
ചെയ്യാന് പഠിപ്പിച്ച ക്രിസ്തുവിനാല് അനുഗ്രഹിക്കപെട്ട കുരിശും
പേറി നടക്കാന് ഇവര്‌ക്ക് എന്ത് അവകാശമാണ്..ഇത് ആ സഭയുടെ
ആദര്‌ശങ്ങളുടെ വിജയമാണ് ..അതിനൊപ്പം സത്യ വേദപുസ്തകത്തിന്റെ
പരാജയവും..ക്രിസ്തുവിനെ യോഹന്നാന് സ്നാനപെടുത്തിയത് 30ആം
വയസ്സിലാണ് എന്ന് ഓര്‌ക്കുന്നത് നന്നായിരിക്കും..
തിരഞ്ഞെടുക്കപെടുന്ന പുരോഹിത വര്‌ഗ്ഗത്തില് തന്നെ
പുഴുകുത്തകള് ഉണ്ടാവുമ്പോള് എങ്ങനെയാണ് ക്രൈസ്തവ സഭ
കേരളത്തില് നിലനില്‌ക്കുന്നത്..കള്ളസ്വാമിമാര്‌ക്ക് കുട പിടിക്കുന്ന
ബിഷപ്പുമാര്..ആരാന്റെ പള്ളിക്കു വേണ്ടി അങ്കം കുറിക്കുന്നവര്..
സുവിശേഷം പ്രസംഗിച്ചു പ്രസംഗിച്ചു ഭാര്യയും കാമുകിയും
തെരുവില് തെറി വിളിക്കുന്നത് കേട്ട് പ്രേസ് ദ് ലോഡ് പറയുന്ന
ദൈവദാസന്മാര്..എന്റെ കര്‌ത്താവേ ഇതൊക്കെ കണ്ടിട്ടും എങ്ങനെ
കണ്ട്രോള് കിട്ടുന്നു..അപാരം തന്നെ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w