ഒരു പൊക പടം..

സിനിമ കണ്ടിറങ്ങിയപ്പോള് ഒരു പുക മാത്രമേ മുന്നില്
ഉണ്ടായിരുന്നുള്ളൂ..സ്വാഹ..ഇടുക്കി ഗോള്‌ഡ്..ഒരു പാട്
പ്രതീക്ഷയുമായിട്ടാണ് ആഷിഖ് അബുവിന്റെ പടം കാണാന്
പോയത്..പക്ഷേ ഇടുക്കി ഗോള്ഡ് നിര്‌ഭാഗ്യവശാല് പ്രതീക്ഷ്യ്ക്ക്
ഒത്ത് ഉയര്‌ന്നില്ല..കഞ്ചാവിന്റെ ഗ്രഹാതുരത്ത്വം തേടിയുള്ള
സൗഹൃതങ്ങളുടെ കഥ പറഞ്ഞ സിനിമ വിരസം എന്ന്
പറയാതിരിക്കാന് വയ്യ..
idukky
ടാ തടിയയ്ക്ക് ശേഷം ആഷിഖിന്റേതയി പുറത്തിറങ്ങിയ
ചിത്രമാണിത്..അഞ്ച് കൂട്ടുകാര് 25 വര്‌ഷങ്ങള്‌ക്ക് ശേഷം
നൊസ്റ്റാള്‌ജിയ ഉണ്ടാക്കാന് ഒത്തു ചേരുന്നു..അവര്‌ തങ്ങളുടെ
പഴയ കാലത്തിലേക്ക് യാത്ര തിരിക്കുന്നു..അതാണ് സിനിമ..
കുറേ പഞ്ച് ഡയലോഗുകള് കൊണ്ട് സിനിമ ചമക്കാനാവില്ല
എന്ന് ഈ ചിത്രം പഠിപ്പിക്കുന്നു..സൗഹൃദങ്ങളുടെ കുടി ചേരല്
ആഘോഷിച്ച സിനിമകള് ആണ് ഇന് ഹരിഹര് നഗര് സിനിമകള്.
.അവിടെ കൂട്ടുകാര് ഒന്നിച്ചത് നമ്മേ കുടു കുടു ചിരിപ്പിക്കന്
പറ്റിയ ആസ്വാദന യോഗ്യമായ താമാശകള് നമുക്ക്
സമ്മാനിക്കാനാണ്..ഇവിടെ ഇടുക്കി ഗോള്‌ഡില് ചെഗ്വേരയും
ശിവനും വലിച്ച സാധനം വലിക്കാനായി ഒന്നിക്കുന്ന സൗഹൃദം..
സിനിമയുടെ പോസിറ്റീവായി പറയാവുന്നത് ഛായാഗ്രഹണവും
സംഗീതവുമാണ്..ടൈറ്റില് സോംഗ് മികച്ചു നിന്നു.
.അഭിനേതാക്കളില് രവീന്ദ്രന് മികച്ചു നിന്നു..അ നടനില് നിന്ന്
ഇങ്ങനെ ഒരു കഥാപാത്രം ആദ്യമാണ്..ബാബു ആന്റണി,
പ്രതാപ് പോത്തന്,ലാല്,മണിയന് പിള്ള രാജു,വിജയരാഘവന്
എന്നിവര് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വച്ചു..
ഈ സിനിമ ഒരു മികച്ച സന്ദേശമോ ആസ്വാദനമോ കൊടുക്കുന്നില്ല..
കഞ്ചാവ് പുകച്ച് പുകച്ച് എത്തപ്പെടുന്ന മൂഡ സ്വര്‌ഗ്ഗത്തേക്കാള്
വലിയ ലഹരി സൗഹൃദമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന
സിനിമ പരോക്ഷമായെങ്കിലും യുവാക്കളിലേക്ക് കഞ്ചാവിന്റെ
പുക ഊതി വിടുന്നുണ്ട്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w