അയ്യോ ജിന്ന്..

സൗദ്യയില് സെക്രട്ടേറിയേറ്റിലെ ക്യാമറയില് കുടുങ്ങിയ
ജിന്നിനെ കണ്ടപ്പോഴാണ് ഇത്തരം ഒരു സാധനം ഇവിടേയും
വിലസുന്നുണ്ടെന്ന് മനസ്സിലാക്കിയത്..ജിന്നുകള് പല
വിധമൊന്നുമില്ല..പക്ഷേ ചിലപ്പോള് അവ വേഷം മാറി നടക്കാം.
.അവ ക്യാമറയില് പതിയില്ല എന്നാണ് പഴയ വിശ്വാസം..എന്നാല്
ഇന്ന് ജന്തൊരു ടെക്നോളജിയാ..ഇന്നത്തെ ക്യാമറകള് ജിന്നിനേയും
കുടുക്കുമെന്നാണ് പറയുന്നത്..അത്തരം ക്യാമറകള് ഇന്ന്
കേരളത്തിലെ സര്‌ക്കാര് സ്ഥാപനങ്ങളില് വിരളമാണ്..അങ്ങനെ
യിരിക്കേയാണ് കേരളത്തിലെ ഒരു ജയിലില് ജിന്നിറങ്ങും എന്ന
നിര്‌ദ്ദേശം കേന്ദ്ര ഇന്റലിജന്‌സ് വിഭാഗം സര്‌ക്കാരിനു കൊടുത്തത്.
.അത് കേട്ട് ജിന്നിനെ കുടുക്കാനായി ആ ജയിലില് പരസ്യവും
രഹസ്യവുമായി ക്യാമറകള് വച്ചു..കഴിഞ്ഞ കുറേ ദിവസങ്ങളായി
പത്രക്കാരും പോലീസും കാത്തിരിക്കുകയാണ് ജിന്ന് വരുന്നത്
എന്നാണന്ന് അറിയാന്..ഒരു പിന്നു പോലും ഇതുവരെ
ക്യാമറയില് കുടുങ്ങിയിട്ടില്ല..ഇനി വയ്യ എന്നു പറഞ്ഞു
സുല്ലിടുമ്പൊഴാണ് പെട്ടന്ന് ജിന്ന് ക്യാമറയില് പതിഞ്ഞത്.
.അതും അറബി വേഷത്തില്..വന്നപാടെ അത് 11ആം നമ്പര്
സെല്ലിലെ വാഴകുല കട്ട കേസിലെ പ്രതികളെ കണ്ടു..ജന്നുകള്‌ക്ക്
ഏത് ഇരുമ്പഴിയും ഒരു പ്രശ്നമല്ലല്ലോ..അതു കഴിഞ്ഞ് ആ
ജിന്നിനെ കണ്ടവരില്ല..അതിനു സാക്ഷിയായ തൊമ്മിച്ചന്
പറയുന്നത് സൗദ്യയില് കണ്ട ജിന്നിന്റെ ചേട്ടനാണോ ആ വന്നത്
എന്ന് സംശയിക്കുന്നു എന്നാണ്..ആ ജിന്നിനെ കുറിച്ച് ഒരക്ഷരം
മിണ്ടരുത് എന്ന് കാര്‌ണ്ണോര്‌ക്ക് പാര്‌ട്ടി നിര്‌ദ്ദേശം കൊടുത്തു..
jinn
കുറച്ചു മാസം മുമ്പ് മറ്റൊരു ജിന്ന് മുഖ്യന്റെ ഓഫിസില് കടന്നിരുന്നു..
അന്ന് ഇന്റലിജെന്റസ് അവധിയായിരുന്നു..ഒരു നന്നായി
സാരിയുടുത്ത ജിന്നും മുണ്ടും ഷര്‌ട്ടുമിട്ട ജിന്നും..രണ്ടു പേരും മുഖ്യനെ
ജിന്നുകളുടെ വാര്‌ഷിക സമ്മേളനത്തിനു ക്ഷണിക്കാന് വന്നതാണ്..
വന്നാല് സൂര്യനെ അടുത്തു നിന്നു കാണാന് അവസരം തരാം എന്ന്
അവര് മുഖ്യനു ഉറപ്പു കൊടുത്തു..അവധി കഴിഞ്ഞു വന്ന
ഇന്റലിജന്റ്സ് ജിന്നിന്റെ കാര്യം മുഖ്യനോട് തിരക്കി.
.’ഇവിടെ മുണ്ടും ഷര്‌ട്ടുമിട്ട ഞാന് മാത്രമേ വന്നിട്ടുള്ളൂ പോയിട്ടുള്ളൂ.
.പിന്നെ അടിച്ചു വരുന്ന ശാന്ത മാത്രമാണ് ഇവിടെ സാരി ഇട്ട ആള്..
‘ഇന്റലിജെന്റസ് വിടുന്ന ലക്ഷണമില്ല..’ഞങ്ങള്‌ക്ക് ഈ OCTV ഒന്ന്‍ പരിശോദിക്കണം’..’പരിശോദിച്ചോ..പരിശോദിച്ചൊ..’
എന്നായി മുഖ്യന്
അങ്ങനെ OCTV അഴിച്ച് കാസറ്റ് വി സി ആറില് ഇട്ട് പ്ലേ ചെയ്തു
ഇന്റലിജെന്റെസ്..
‘ഒന്നും കാണുന്നില്ല..ജിന്നുമില്ല ..ഒരു കോ.. ഇല്ല’
അവര് ക്യാമറയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി..
അത് ഒരു 85 മോഡല് ക്യാമറ ആയിരുന്നു..അതില് ജിന്ന് പതിയില്ല..!

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w