ലോകത്തിനു ഇന്ത്യയെ മനസ്സിലാവുന്നില്ല..

പെണ്‌കുട്ടികളെ 18 വയസ്സിനു മുമ്പേ കെട്ടിച്ചു വിട്ട് കടമകള്
വീട്ടി ഗോട്ടി കളിക്കാന് പോകുന്ന ഗൃഹനാഥന്മാര് ഉള്ള രാജ്യം.
.18ഉം 20ഉം വയസ്സാവുമ്പോള് ഭര്‌തൃ ഗ്രഹത്തില് നിന്നു സ്വന്തം
വീട്ടിലേക്ക് മടങ്ങി എത്തുന്ന മകള്‌ക്ക് ചെലവിനു കൊടുത്തു
കൊള്ളാം എന്ന് പറയുന്ന സ്നേഹ നിധിയായ അച്ചന്മാര്
ഉള്ളൊരു നാട്..അവിടെ എന്തിനാണ് അമേരിക്കയും
ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യരുടെ നിയമങ്ങള്..ഇവിടെ ഒരു
കുഴപ്പവും ഇല്ല..നിങ്ങളുടെ അപ്പൂപ്പന്മാര് ജനിക്കുന്നതിനു മുമ്പേ
1929 മുതല് ഈ നിയമം ഇവിടെ ഉണ്ട്..ഞങ്ങള് ഒപ്പിടില്ല..ഒപ്പിട്ടാല്
ഗോട്ടി കളി ഇവിടെ അന്യം നിന്നു പോകും..ഓരോ ഗോട്ടിയും
ഞങ്ങളുടെ ഉയിരാ..ഗോട്ടി കളി സിന്താബാദ്..
Child-marriage1
ഇനി 18 താഴെ പെണ്ണിനെ കെട്ടിക്കണം എന്നു മുദ്രവാക്യം
വിളിക്കുന്നവര്‌ക്ക് സന്തോഷിക്കാം..തങ്ങളുടെ ആവശ്യം സര്‌ക്കാര്
പരിഗണിക്കാന് ഇടയുണ്ട്..അതു കൊണ്ടണോ എന്ന് അറിയില്ല
യൂ എന് കൊണ്ട് വന്ന ബാല വിവാഹത്തിനെതിരായി വന്ന
നിയമത്തില് ഒപ്പിടേണ്ട എന്ന് ഇന്ത്യ തീരുമാനിച്ചത്..അതു
കൊണ്ടോന്നും ആവാന് വഴിയില്ല..40% പെണ്‌കുട്ടികളും 18 വയസ്സിനു
താഴെ ഭാര്യാ ജോലി ഏല്‌ക്കുന്ന നമ്മുടെ നാട്ടില് ഈ നിയമം കൊണ്ട്
ഒരു കാര്യവും ഇല്ലെന്ന് തോന്നീട്ടാവും..പട്ടിണി കൊണ്ട് പെണ്‌മക്കളെ
ആരുടെയെങ്കിലും തലയില് കെട്ടി വെയ്ക്കുന്ന മാതാപിതാക്കള്..
ബലാല്‌സംഘം ഭയന്ന് മക്കളെ 18നു മുമ്പേ കെട്ടിച്ച് വിടുന്നവര്..
ഇവരൊക്കെ വളരെ അധികം ഉള്ള ഇന്ത്യയില് ഈ നിയമം
തീര്‌ത്തും അപ്രായോഗ്യമാണ് എന്ന് കണ്ടിട്ടാവും ഇന്ത്യ ഇതില്
ഒപ്പിടാഞ്ഞത്..
ഇന്ത്യയില് ബീഹാറിലാണ് ബാല വിവാഹം അധികവും നടക്കുന്നത്.
.ഏതാണ്ട് 70 ശതമാനത്തോളം പെണ്‌കുട്ടികളും 12 ഉം 13 വയസ്സില്
വിവാഹിതരാവുന്നു..പലരും പ്രായമായാല് തങ്ങളുടെ മാനം
കവരും എന്ന് ഭീതി മൂലമാണ് ഇത്തരം വിവാഹങ്ങള് നടത്തുന്നതെന്ന്
വ്യാഖ്യാനിക്കുന്നു..ഇതിനെതിരെ കഴിഞ്ഞ വര്‌ഷം യുണിസെഫ്
സര്‌ക്കാരിനു മുന്നറിയിപ്പ് കൊടുത്തുതാണ്..പക്ഷേ ബിഹറില്
ഇന്നും ബാല വിവാഹങ്ങള് തുടര് കഥ ആവുന്നു..നമ്മള് മലയാളികളും
ബാല വിവാഹം നടത്തുന്ന മത്സരത്തില് മുന്നില് തന്നെ ഉണ്ട്..
കുറച്ചു കൂടെ ശ്രമിച്ചാല് ഗപ്പ് അടിച്ചെടുക്കാം..19 ശതമാനം മലയാളി
പെണ്‌കുട്ടികളാണ് 18 വയസ്സിനു മുമ്പ് വിവാഹിതരാവുന്നത്..
ഇതില് ഭൂരിഭാഗം വിവാഹങ്ങളും വടക്കന് ജില്ലകളിലാണ്
നടക്കുന്നത്..മലപ്പുറം (35%),കോഴിക്കോട് (25%),വയനാട് (20%) ഇങ്ങനെ
പോകുന്നു വിജയിച്ചവരുടെ ലിസ്റ്റ്..സാച്ചരതയില് ഒന്നാം സ്ഥാനം
നേടിയവര് ഇങ്ങനെ ആണെങ്കില് ബിഹാറിനെ കുറ്റം പറഞ്ഞിട്ടു
കാര്യമുണ്ടോ..
11
1978 ഇല് പെണ്‌കുട്ടികളുടെ വിവാഹ പ്രായം 18 അക്കി കൊണ്ടുള്ള
നിയമം നമുക്ക് ഉണ്ടെങ്കിലും അത് ഇന്നും പ്രായോഗികമാക്കാന്
കഴിയാതെ ബുദ്ധിമുട്ടുകയാണ് സര്‌ക്കാര്..അപ്പോള്
അന്താരാഷ്ട്ര ലെവലില് യൂഎന് കൊണ്ട് വരാന് ഉദ്ദേശിക്കുന്ന
ഈ നിയമത്തില് ഇന്ത്യ ഒപ്പിട്ടിരുന്നെങ്കില് ബാല വിവാഹം
തടയാന് ഇന്ത്യ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു നടക്കുന്ന ഉദ്ദ്യമത്തിനു
ലോക രാഷ്ടങ്ങളുറ്റെ പിന്തുണ കൂടി ലഭിച്ചേനെ..107 ലോക രാഷ്ട്രങ്ങള്
ഈ നിയമത്തോട് യോജിച്ചപ്പൊള് പശ്ചിമ ഏഷ്യയില് നിന്ന് അതിനെ
അനുകൂലിച്ചത് നേപ്പാള് മാത്രമാണ്..
ഈ നിയമം വളരെ അധികം നമ്മുടെ നാട്ടില് പ്രസക്തി ഉള്ളതാണ്.
.സായിപ്പിന്റെ പേപ്പര് അലര്‌ജിയാണെങ്കില് ഇവിടെ നിലവില്
ഉള്ള നിയമം കാര്യക്ഷമാക്കാന് ആ ഒരു ജനാധിപത്യ ഭരണകൂടം
ശ്രമിക്കേണ്ടത്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w