നവംബര് 21: അന്താരാഷ്ട്ര വള്ളം കളി കൊച്ചിയില്..

ബ്രാവോ തമിഴ് സിനിമയില് ഡാന്‌സ് ചെയ്യുന്നത് അല്ലേ നിങ്ങള്
കണ്ടിട്ടുള്ളൂ..എന്നാല് നവംബര് 21ന് കൊച്ചി കലൂര് സ്റ്റേഡിയത്തില്
നടക്കുന്ന വള്ളം കളിയില് അദ്ദേഹം മലയാളത്തില് ‘ തിത്തൈ തക
തയ് തയ് തോം ‘ പാടിയേക്കും…വിശ്വസിക്കാവുന്ന മഴ ദൈവത്തിന്റെ
അടുത്തു നിന്നു കിട്ടിയ വാര്‌ത്തയാണിത്.കാണാന് പൊകുന്ന പൂരം
കണ്ട് തന്നെ അറിയണം..
Stadium-kaloor-cochin
ശ്ശോ..ഈ മഴയെ കൊണ്ട് തോറ്റ്..സെവാഗിനും ഗംഭീറിനും ഭാജിയുടേയും
എല്ലാം ക്രിക്കറ്റ് ഭാവിയില് വെള്ളം കോരിയൊഴിച്ചാണല്ലോ
കൊച്ചിയില് ഈ മഴ പെയ്യുന്നത്..ദുലീപ് ട്രോഫിയില് പ്രസ്തുത
താരങ്ങളെല്ലാം കളിക്കുന്ന ദക്ഷിണ മേഖല ഉത്തര മേഖല മത്സരം
ഇന്ന് 2ആം ദിവസം അവസാനിക്കുമ്പോള് എറിയാനായത് 10 ഓവര്.
.ഇന്നും രാത്രിയിലും കൊച്ചിയില് നല്ല മഴ പെയ്തു കൊണ്ടിരിക്കുകയാണ്
..ഇങ്ങനെ പോയാല് ട്രോഫി പങ്കിടുകേ നിവര്‌ത്തി ഉള്ളൂ..സെമി ഫൈനല്
മത്സരവും മഴ കൊണ്ട് പോയിരുന്നു..മഴയത്ത് ഇവിടെ തന്നെ മത്സരം
കൊണ്ട് വച്ചവര്‌ക്ക് ഒന്നല്ല രണ്ടു കൈയ്യും കൊടുക്കണം…
മഴ പെയ്യുന്നതിനു കെ സി ഏയെ പരാതി പറഞ്ഞിട്ട് എന്താണ് കാര്യം..
വര്‌ഷങ്ങളായി നന്നാക്കും നന്നാക്കും എന്നു പറയുന്ന സ്റ്റേഡിയത്തിലെ
ഡ്രൈനേജ് സംവീധാനത്തെ കുറിച്ച് പരാതി പറഞ്ഞേ പറ്റു..ചെറിയ
ചാറ്റല് മഴയില് പോലും കുളമാകുന്ന പിച്ചും ഔട്ട് ഫീല്‌ഡും..മഴ
മൂലം കളി മുടങ്ങുന്ന അവസരത്തിലെല്ലാം വിദഗ്ധര്‍ ഇവിടുത്തെ
ഡൈനേജിന്റെ ശോചനീയ അവസ്ഥയെ കുറിച്ച് പരാതി പറയുക
പതിവാകുന്നു..ഇനി നവംബര് 21 നു നിശ്ചയിച്ചിരിക്കിന്ന ഇന്ത്യ
വിന്‌ഡീസ് ഏകദിനത്തിനു കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി..
ഇങ്ങനെ പോയാല് അത് കുളമാകാനാണ് സാധ്യത..
കൊച്ചിയില് ഈ വര്‌ഷം നടക്കുന്ന രണ്ടാം മത്സരാമാണ്
വിന്‌ഡീസുമായുള്ളത്..ആദ്യ മത്സരം ജനുവരിയില്
ഇംഗ്ലണ്ടുമായിട്ടായിരുന്നു..ഇതു വരെ ഇവിടെ 7 ഏകദിനങ്ങളാണ്
നടന്നിട്ടുള്ളത്..അതില് 5 എണ്ണവും ജനുവരി-ഏപ്രില് മാസങ്ങളിലാണ് നടന്നത്..
ശേഷിക്കുന്ന രണ്ടെണ്ണം നടന്നത്
ഒക്ടോബറിലും..അതില് 2010 ഒക്ടോബറില് നടക്കേണ്ടിരുന്ന ഇന്ത്യ
ഓസ്ട്രലിയ മത്സരം മഴയില് ഒലിച്ചു പോയി..ഈ വര്‌ഷം കാര്യം
അന്നതേക്കാള് വഷളാണ് ..കാലവര്‌ഷം അതിശക്തമായി തന്നെ
തുടരുന്നു..ഈ അവസരത്തില് നവംബറില് ഒരു അന്താരാഷ്ട്ര മത്സരം
തികച്ചും അപ്രായോഗ്യമാണ്..ഇന്ത്യയ്ക്ക് അടുത്ത കൊല്ലം സ്വന്തം
നാട്ടില് ഏകദിനങ്ങള് ഇല്ലാത്തതിനാല് കൊച്ചിക്ക് ഐ പി എല് മത്സരം
കൊണ്ട് വന്ന് കണ്ട് തൃപ്തി പെടാവുന്നതാണ്..ജനുവരി വരെ വിന്‌ഡീസ്
ഇന്ത്യില് ഉണ്ടല്ലോ..മഴ കുറയുമ്പോള് മറ്റേതങ്കിലും മത്സരത്തെ കുറിച്ചും
ആലൊചിക്കവുന്നതാണ്..പക്ഷേ നവംബറിലെ കളിക്ക് കൊച്ചി വേദി
ഒഴിവാക്കുകയാവും നല്ലത്..
ഇനി ഒരു പക്ഷേ മഴ പോയി മാനം തെളിഞ്ഞെന്ന് ഇരിക്കട്ടേ..
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈനേജ് സംവിധാനം സ്റ്റേഡിയത്തില്
ഉറപ്പാക്കാന് കെ സി ഏയ്ക്ക് കഴിയണം..ഇല്ലെങ്കില് ക്രിക്കറ്റിനു പകരം
വള്ളം കളി തന്നെ നടക്കും സ്റ്റേഡിയത്തില്
‘തിത്തിതരാ തിത്തൈ തിത്തൈ തക തയ് തയ് തോം’

10 responses to “നവംബര് 21: അന്താരാഷ്ട്ര വള്ളം കളി കൊച്ചിയില്..

ഒരു അഭിപ്രായം ഇടൂ