കിക്കോട് കിക്കേ..

ഒരു ബിസ്കറ്റ് കഴിച്ചിട്ടാണ് മാഷേ..കാഡ്ബറിയുടെ ‘ഓറിയോ
‘ ഉണ്ടല്ലോ അത് തന്നെ..അതിനു കൊകൈനെക്കാള് കിക്ക് നല്‌കാന്
കഴിയുമെന്നാ പുതിയ പഠനങ്ങള്..പേടിക്കേണ്ട..
കാര്യം ഇപ്പം പറയാം..
NEW LONDON, CT  Connecticut College - Rat and Oreos.
ഓറിയോ എന്ന ബിസ്കറ്റ് ഇഷ്ടപെടാത്ത കുട്ടികള് ഉണ്ടാവില്ല..
അതിന്റെ ഉള്ളിലെ ആ വെള്ള ക്രീം ലിക്ക് ചെയ്യുമ്പോള് ഉള്ള ഒരു
സന്തോഷം പറഞ്ഞറിയിക്കാനവാത്തതാണ്..കുട്ടികള് മാത്രമല്ല മാഷേ
എന്നെ പോലുള്ള മുതിര്‌ന്ന കുട്ടികള്‌ക്കും അത് ഇഷ്ടമാണ്..എത്ര
തിന്നു മടുത്താലും സൂപ്പര് മാര്‌ക്കറ്റിലെ ഓറിയൊ കവര് കാണുമ്പോള്
ഒരു സൈഡ് വലിവ് സാധാരണമാണ്..പക്ഷേ ഇത് കുട്ടികളെ
സന്തോഷിപ്പിക്കാന് മേടിച്ചു കൊടുക്കുന്നവര് ഈ പഠനമൊന്ന്
ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും..
യു എസിലെ കനക്റ്റിക്യൂട്ട് കോളേജിലാണ് ഈ പഠനം നടന്നത്..
എലികളില് നടത്തിയ പഠനത്തില് അവര്‌ക്ക് ഓറിയോയും
എലി തീറ്റയും ആഹാരമായി കൊടുത്തു..അതില് എലികള്‌ക്ക്
കൂടുതല് പ്രീയം തോന്നിയത് ഓറിയോയോടാണ്..പിന്നീട് അവര്
കൊക്കൈന് കുത്തി വച്ചു..ആ മയക്കു മരുന്നു കുത്തിവച്ചപ്പോള്
ഉത്തേജിക്കപെട്ട മസ്തിഷ്ക ഭാഗം തന്നെ ആയിരുന്നു അവര്‌ക്ക്
ഓറിയോ കഴിക്കുമ്പോഴും ഉത്തേജിക്കപെട്ടത്..ഈ കണ്ടുപിടിത്തം
അവരെ ശരിക്കും ഞെട്ടിച്ചു..ഓറിയോയില് മയക്കു പൊടി വല്ലതും
ചേര്‌ക്കുന്നുണ്ടോ എന്ന് സംശയിച്ചു..കൂടുതല് പഠനങ്ങളില് നിന്ന്
വ്യക്തമായത് ഓറിയോയുടെ വെള്ള ക്രീമില് കണ്ടമാനം
പഞ്ചസാരയും കൊഴുപ്പും അടങ്ങിയിരിക്കുന്നു..ഇതാണ് ഡ്രഗ്സ്
അടിക്കുമ്പോള് ഉണ്ടാകുന്നത് പോലെയുള്ള ലഹരി കൊടുക്കുന്നത്..
ഏതൊരു ഡ്രഗ്സിനെ പോലെ ഈ ലഹരി വീണ്ടും ആ ബിസ്കറ്റിലേക്ക്
നമ്മേ അടുപ്പിക്കുന്നു..കഴിക്കുമ്പോള് ഉണ്ടാവുന്ന സന്തോഷം
പൊലെയല്ല ഇതെല്ലാം കൂടെ ശരീരത്തില് എത്തിയാല്..പൊണ്ണതടി
,രക്തസമ്മര്‌ദം,ഡയബറ്റീസ് എങ്ങനെ പല രോഗങ്ങളും ഇതു മൂലം
ഉണ്ടാകാം..ഇത്തരം ജങ്ക് ഫുഡുകള് ഒഴുവാക്കുന്നതാവും നല്ലത്
ഒറിജിനല് പഠനം- ഒന്ന് വായിച്ച് നോക്കാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w