മറ്റു നടികളും മഞ്ജുവും..

മലയാള് സിനിമയുടെ ചരിത്രത്തില് ഒരു നടിയെ ഉള്ളൂ ..
അത് താനാണ് താനാണ് എന്ന് മഞ്ജു വാര്യര് പറഞ്ഞിട്ടില്ല..
പക്ഷേ അവര്‌ക്കെതിരെ ഇന്നു ചില മാധ്യമങ്ങള് പടച്ചു വിടുന്ന
വിമര്ശനങ്ങളാണ് ഈ ബ്ലോഗ്ഗിനു ആധാരം..എന്തു കൊണ്ട്
മഞ്ജു ഇങ്ങനെവിമര്‌ശിക്കപെടുന്നു ? മഞ്ജുവിന്റെ തിരിച്ചു
വരവു ഇത്ര ആഘോഷിക്കേണ്ടതാണോ ? മറ്റു നടിമാരെക്കാള്
മഞ്ജുവിനു എന്താ കൊമ്പുണ്ടോ ? നമുക്ക് ഒന്ന് നോക്കാം..
manju
ശാരദ,ശോഭന,രേവതി,ശ്രീവിദ്യ,മീര ജാസ്മിന്,കാവ്യ,ഇപ്പോള്
റിമ കല്ലിങ്കലില് (ലിസ്റ്റ് പൂര്‌ണമല്ല) എത്തി നില്‌കുന്നു തങ്ങളുടെ
നടന വൈഭവം കൊണ്ട് മലയാള സിനിമയെ അല്ലെങ്കില് ഇന്ത്യന്
സിനിമയെ തന്നെ ഞെട്ടിച്ച നടിമാര്..ഇവരില് പലരും
കല്ല്യാണത്തോട് അഭിനയം അവസാനിപ്പിച്ചു പിന്നീട് മടങ്ങി
വന്നിട്ടുമുണ്ട്..അവരൊക്കെ തിരികെ വന്നത് ആരും അറിഞ്ഞില്ല..
ഒരു വാര്‌ത്തയും ആയില്ല..പിന്നെ ഈ മഞ്ജു വരുമ്പോള് ഇത്ര
ചര്ച്ച ചെയ്യാന് മുമ്പ് പറഞ്ഞ് നടികളെക്കാള് എന്താണ് മഞ്ജുവിന്റെ
സംഭാവന എന്ന ചോദ്യം പൊതുവേ ഉയര്‌ന്നു കേള്ക്കുന്നതാണ്..
ആരാണ് മഞ്ജു വരുന്നതിനു ഈ ബഹളമൊക്കെ ഉണ്ടാകിയത്..
അവരാണോ..അതോ അവരെ സ്നേഹിക്കുന്നവരോ..വിശ്വ സുന്ദരി
ഐശ്വര്യ റായി മടങ്ങി വന്നതും ഇതേ കല്യാണിന്റെ പരസ്യത്തിലൂടാണ്
എന്ന് ഓര്‌ക്കണം..അത് ബോളിവുഡില് വെറും രണ്ടു കോളം വാര്‌ത്ത
മാത്രമായിരുന്നു..പക്ഷെ മഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നില് എത്തും
എന്ന വാര്‌ത്ത വന്നപ്പോഴെ അവരുടെ ആരാധകര് കാണിച്ച അമിത
സ്നേഹം തന്നെ ആവണം ഇതു വരെ ഇല്ലാത്തതു പോലെ പരസ്യത്തിന്റെ
പൂജയും ഷൂട്ടിംഗും റിലീസ് തിയതിയുമൊക്കെ അറിയിക്കാന് അവര്‌ക്ക്
ക്യാമറയ്ക്ക് മുന്നില് വരേണ്ടി വന്നത്..അത് ഇത്തിരി കൂടി പോയില്ലെ
എന്ന ചിന്ത ആയിരിക്കണം ഇപ്പോള് അവര്‌ക്കെതിരെ തിരിയാന്
ചിലരെ പ്രേരിപ്പിക്കുന്നത്..
Kanmadam1a
മഞ്ജു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‌ സ്റ്റാര് നടിയാണ്..അതാണ്
അവരുടെ തിരിച്ചു വരവ് ഇത്ര ആഘോഷിക്കപെടുന്നതിന്റെ കാര്യവും
..ഒരു നടന്റെയോ നടിയുടേയോ നടന വൈഭവം മാത്രമല്ല ഒരാളെ സൂപ്പര്
സ്റ്റാര് ആക്കുന്നത്..ആവര് അവതരിപ്പിച്ച കഥാപാത്രങ്ങള് കൂടി അവരെ
സ്റ്റാര് ആക്കുന്നതില് ഒരു വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ട്.
.മഞ്ജുവിനേക്കാള് മികച്ച നടികള് മലയാളത്തില് ഉണ്ടായിട്ടുണ്ട്..
പക്ഷേ അവരുടെ അത്രയും സ്കീന് പ്രസന്‌സ് അറിയിച്ച മറ്റൊരു
നടിയും കാണില്ല..അത് ഓവര് ആക്ടിംഗ് എന്നു പറയുന്നവരെ.
.സോറി..സല്ലാപത്തിലും ഈ പുഴയും കടന്നിലുമൊക്കെ കണ്ടത്
മഞ്ജുവിലെ നടിയണെങ്കില് പത്രവും ആറാം തമ്പുരാനും സമ്മര് ഇന്ന്
ബേദ്ലഹേം കന്മദവും ഒക്കെ എത്തിയപ്പോഴേക്കും അവര് സൂപ്പര് സ്റ്റാര്
ആയി മാറിയിരുന്നു..അതുകൊണ്ട് തന്നെ ആണെല്ലോ പി ഡബ്ലൂ ഡി
അപ്പൊ തന്നെ വിളിച്ച് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന അവാര്‌ഡ്
കൊടുത്തത്..വെറും 4 വര്‌ഷമേ മഞ്ജുവിനെ സിനിമയില് കണ്ടുള്ളൂ.
.അവരെ കണ്ട് കൊതി തീരും മുമ്പേ സിനിമ മതിയാക്കിയപ്പോള്
അവരുടെ തിരിച്ചു വരവു ആഘോഷിക്കുകയാണ്..അത് കണ്ട്
മഞ്ജുവും സന്തോഷിക്കുകയാണ്..അത്ര തന്നെ അതാണ് ഇപ്പോള്
കാണുന്നത്..മഞ്ജുവിന്റെ മടങ്ങി വരുന്ന ചിത്രം വരുന്നതോടെ
എല്ലാം സാധാരണ നിലയില് ആവും..പുതിയ സിനിമയിലും മഞ്ജു
അഭിനയിച്ചു തകര്‌ക്കട്ടേ..അവരെ വെറുതെ വിടൂ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w