അയലത്തെ സിനിമ കൊട്ടക..

കേരളത്തിലെ സിനിമ നടന്മാരെക്കാള് തമിഴിലേയും തെലുങ്കിലേയും
ഹിന്ദിയിലേയുമൊക്കെ നടന്മാര്‌ക്ക് ഫാന്‌സ് ഉള്ള നാടാണ് നമ്മുടേത്.
.ഇവിടുത്ത സിനിമയ്ക്ക് അവിടെയൊക്കെ എത്ര ആരാധകരുണ്ട്
എന്ന് ചോദിച്ചാള് ഉത്തരം കാണില്ല..സ്വന്തമായി നല്ല കക്കൂസുണ്ടെങ്കിലും
അയലത്തെ പറമ്പില് സാധിച്ചാലെ സുഖമുള്ളൂ എന്ന
മനോഭാവത്തോടിരിക്കുന്ന ഒരു പാട് ആളുകള് ഇവിടെ ഉണ്ട്..അവരാണ്
മലയാള സിനിമയുടെ കുഴി തോണ്ടുന്നത്..സിനിമ വിഷയങ്ങള് മാത്രം
എഴുതുന്ന ഒരു സിനിമ ബ്ലോഗായി മാത്രം ലൗഡ്സ്പീക്കര് മാറും എന്ന്
എനിക്കറിയാമെങ്കിലും ഇത്തരം ഒരു വിഷയം പറയാതെ വയ്യ..
KQ Malayalam Movie Wallpaper 71
പ്രസ്തുത വിഷയത്തിനു ആധാരമായ സംഭവം നടന്നത് രണ്ട് ആഴ്ച
മുമ്പ് കൊച്ചി മറൈന് ഡ്രൈവിലാണ്..അവിടെ ഏതൊ ഒരു ചാനലിന്റെ
ടോക്ക് ഷോ നടക്കുകയാണ്..വിഷയം ബൈജു ഏഴുപുനയുടെ ‘കെ ക്യു’
എന്ന ചിത്രം തിയേറ്ററില് എടുക്കാന് കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞാണ്
ചര്ച്ച..അന്യ ഭാഷ ചിത്രങ്ങള് കാണിക്കാന് തിയേറ്ററുകള് ഉള്ളപ്പോള്
ഇവിടെ ഒരു നക്ഷത്ര തിളക്കമില്ലാത്ത ചിത്രം കാണിക്കാന് തിയേറ്ററില്ല.
.അപ്പോള് തിയേറ്റര് പ്രതിനിധി പറഞ്ഞ ഉത്തരം ഇങ്ങനെ ആയിരുന്നു..
‘തിയേറ്റര് ഒരു വ്യവസായമാണ്..അവിടെ ലാഭമാണ് വലുത്..അത്
കൊണ്ട് ഞങ്ങള് അന്യ ഭാഷ ചിത്രങ്ങള് കാണിക്കുന്നു’..കലാബോധം
ഇല്ലാത്ത പാവം വ്യവസായി..
ഇങ്ങനെയാന് മലയാള സിനിമയുടെ ഇപ്പോഴുള്ള സ്ഥിതി..കഴിഞ്ഞ ഒന്ന്
രണ്ടു വര്‌ഷങ്ങളായി മലയാള സിനിമയില് ഒരു പാട് നല്ല പരിക്ഷണങ്ങള്
നടക്കുന്നുണ്ട്..ജനം അവ കാണാന് തിയേറ്ററില് എത്തുന്നുമുണ്ട്.
.വൃത്തിയുള്ള തിയേറ്ററുകള് , മള്‌ട്ടി പ്ലക്സുകള് ഇവ അവരെ
സ്വാധീനിച്ചിരിക്കാം പോരാഞ്ഞിട്ട് വ്യത്യസ്തമായ പ്രമേയങ്ങളും.
.പക്ഷെ ഇത്തരം പരീക്ഷണങ്ങള് തിയേറ്ററില് എത്തണമെങ്കില്
സിനിമയില് ഒരു സൂപ്പര് സ്റ്റാര് വേണം എന്ന നിലയിലാണിപ്പോള്.
.അല്ലാത്തവ വേണമെങ്കില് ഒരാഴ്ച് നൂണ് ഷോയിക്ക് ഇടാം ..ഇതാണ്
ചെറിയ സിനിമകളുടെ ഗതികേട്..തിയേറ്ററുകള് ഇത്തരം സിനിമകള്
എടുക്കുന്നില്ല..കെ ക്യൂ വിനു ശേഷം ഈ പരാതി കേട്ടത് ബണ്ടി ചോര്
എന്ന സിനിമയുടെ അണിയറ പ്രവര്‌ത്തകരില് നിന്നാണ്..ഈ രണ്ടു
സിനിമകളുടേയും നിലവാരം ഞാന് പരാമര്‌ശിക്കാന് ആഗ്രഹിക്കുന്നില്ല.
.പക്ഷേ നക്ഷത്രങ്ങളില്ലാത്തെ മികച്ച ബാനറിന്റെ കീഴില് വന്ന
ഫിലിപ്സ് അന്റ് മങ്കിപെന് എന്ന ചിത്രത്തിനു ഈ ഗതി കേട് വന്നു
എന്ന് കേട്ടപ്പൊള് കാര്യം നിസാരമല്ല എന്ന് തോന്നി..ഒക്ടോബര് 25 നു
റിലീസ് ചെയ്യാനിരുന്ന ചിത്രം നവംബര് ഒന്നിനു എതോ അന്യഭാഷാ
ചിത്രത്തിനു വേണ്ടി മാറ്റണം എന്ന് തിയേറ്റര് ഉടമകള് ആവശ്യപെട്ട്
അത്രേ..തന്റെ കുഞ്ഞ് പൊന്‌കുഞ്ഞാണ് എന്ന് അറിയാവുന്ന മങ്കിപെന്
നിര്‌മ്മതാക്കള് സിനിമയുടെ റിലീസ് നവംബര് 7 ലേക്ക് മാറ്റി..ചിത്രം
എടുക്കുന്നതിനു മുമ്പേ ഒരാഴ്ചയേ ഓടു എന്ന ധീര്ഘ വീക്ഷണമുള്ള
തിയേറ്റര് ഉടമകള്..തീര്ച്ചയായും സിനിമ ഒരു വ്യവസയത്തെകാള്
ഉപരി കലയും ആയതു കൊണ്ട് ഇത്തരം പ്രശ്നങ്ങളില് സര്‌ക്കാര്
ഇടപെടേണ്ടതാണ്..
bundy
അന്യഭാഷാ ചിത്രങ്ങള്‌ക്ക് ഉയര്‌ന്ന നികുതി ഈടാക്കുക..മലയാള
ചിത്രങ്ങള്‌ക്ക് തിയേറ്ററില് മുന്‌ഗണന കൊടുക്കാന് തിയേറ്റര് ഉടമകളെ
നിര്‌ബന്ധിതമാക്കുന്ന നിയമ നിര്‌മ്മാണം..പുതു മുഖങ്ങളുടെ ചിത്രങ്ങള്
,സ്റ്റാറുകള് ഇല്ലാത്ത ചിത്രങ്ങള് (തീരെ മോശം അല്ലെങ്കില്) കുറഞ്ഞത്
മൂന്ന് ആഴ്ചയെങ്കിലും ചെറിയ സ്ക്രിനിലെങ്കിലും നിര്‌ബന്ധമായി
ഒടിക്കാന് നിഷ്കര്‌ഷിക്കുന്ന നിയമം..ഇതൊക്കെ ഒരു പക്ഷേ വളര്‌ന്നു
വരുന്ന ഒരു പാട് നല്ല സിനിമയെ സ്നേഹിക്കുന്നവര്‌ക്ക് സഹായകരം
ആയേക്കാം…..ഇങ്ങനെ എന്തെങ്കിലും ചെയ്തേ പറ്റു..അല്ലെങ്കില് പൊങ്കല്
റിലിസുകള് എത്തുമ്പോള് കേരളത്തില് ഒരു തിയേറ്ററിലും മലയാള
സിനിമ കളിക്കാന് കഴിയാത്ത സ്ഥിതി ഉണ്ടാവും..

Advertisements

6 responses to “അയലത്തെ സിനിമ കൊട്ടക..

  1. അന്യ ഭാഷ സിനെമാക്കെ 100% റ്റക്സ് ഏർപ്പെടുത്തുക , കർണാടകയിൽ മറ്റു ഭാഷ സിനെമാക്കെ റ്റക്സ് കൂടുതൽ ആണ് , 5o ഉം 100 ഉം കോടി ബട്ജെറ്റ് ഉള്ള അന്യ ഭാഷ സിനിമകൾ കാണാൻ കൂടുതൽ പൈസ കൊടുക്കട്ടെ ,,കുറെ വർഷങ്ങൾ ക്കെ മുമ്പേ കേരള സാർക്കാർ റ്റക്സ് എര്പ്പെടുതിയയിരുന്നു അന്ന് തിയേറ്റർ ഉടമകൾ ഹൈകോടതിയിൽ കേസ് കൊടുക്കുയും സർക്കാരിന്റെ നടപടി കോടതി ക്യാൻസൽ ചെയ്യുകയും ചെയ്തു ( ഒരുപഷേ ദുര്ബലമായി ആയിരിക്കും സർക്കാർ വക്കീൽ കേസ് വാദിച്ചത് )

    Like

    • ഇവിടെ സര്‍ക്കാരോന്നുമല്ല കാര്യം ഷിബു..കുറച്ചു തമിഴ്‌ നടന്മാര്‍ക്ക്‌ ഇവിടെ ഫാന്‍സ്‌ ഉണ്ടാക്കിയത് നമ്മുടെ സുപ്പര്‍ താരങ്ങള്‍ തന്നെയാ..പക്ഷെ ഇപ്പോള്‍ അവര്‍ക്കൊന്നും പറയാന്‍ കഴിയില്ല കാരണം അവരുടെയൊക്കെ വിടും വസ്തുവുമൊക്കെ ചെന്നൈയിലാണല്ലോ..

      Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w