പൊട്ടാസ് ബോംബ്..

‘എടാ സാബൂ നിന്നോടാ പറഞ്ഞത് ആ ഏ കെ 47 ഒന്ന് എടുക്കാന്’
‘എന്തുവാ ഒന്നൂടെ പറ നീ..എ കെ 47 നോ..കൊല്ലാന് വരുന്നവന്റെ
നേരെ വാരി എറിയാന് ഒരു പിടി കുപ്പി ചില്ലു പോലുമില്ല .അപ്പൊഴാ
അവന്റെ ഒരു ഏ കെ പോട്ടി…’
‘ടാ കോപ്പേ ..ഇന്നു തുടച്ചു വയ്ക്കാന് നോക്കിയപ്പോ പൊടിഞ്ഞു പോയ
ഒരു സാധനമില്ലേ..അതിന്റെ സൈഡില് തൂക്കിയിട്ടിരിക്കുന്ന ആ
വള്ളി ഇങ്ങ് എടുക്കടേ..മനുഷ്യനു ചന്തി ചൊറിഞ്ഞിട്ടു വയ്യ..’
‘ദാ ചൊറി..ചൊറിയുടെ കാര്യം പറഞ്ഞപ്പോഴാ എനിക്ക് ചൊറിഞ്ഞു
വരുന്നു..’
‘എവിടാ..’
india-pak-border-near-jammu
‘എന്തായാലും അവിടെയല്ല…മനുഷ്യന് ഇവിടെ എങ്ങനെയാണ്
കഴിയുന്നതെന്ന് ആര്‌ക്കെങ്കിലും ഒരു വിചാരമുണ്ടോ..ഞങ്ങള്‌ക്ക്
10 പേര്‌ക്കൂം കൂടി 4 തോക്ക്..അതും ജാംബവാന്റെ കാലത്തേത്.
.അതൊക്കെ ഒന്ന് എടുത്ത് വെടി വെയ്ക്കുമ്പോഴേക്കും നമ്മുടെ
വെടി തീര്‌ന്നിരിക്കും..കഴിഞ്ഞ ആഴച്ച ഞങ്ങള് 17 ആയിരുന്നു..
.സൈമണ് അവനെ കണ്ടു കൊതി തീര്‌ന്നില്ല..18 വയസ്സുള്ള ആ
കുഞ്ഞിനെ കൊന്നു തള്ളിയില്ലേ തെണ്ടികള്..പിന്നെ 6 എണ്ണം ദിവസങ്ങള്
എണ്ണി അശുപത്രിയില്..പണ്ട് അച്ചന്റെ മുന്നില് മൗത്ത് ഓര്‌ഗന്
വേണമെന്ന് പറഞ്ഞു നിന്നത് ഓര്‌മ്മയുണ്ട്..എന്റെ ബുദ്ധിമാനായ
അച്ചന് അത് ഓലപീപ്പിയില് ഒതുക്കി..കിട്ടിയ ഓല ഓര്‌ഗന് ഞാന് ആഞ്ഞ്
ഊതുമായിരുന്നു..വീണ്ടും എന്റെ ഗതി അതൊക്കെ തന്നെ..ഞാന്
സാബിനോട് പറഞ്ഞതാ..ഞങ്ങള്‌ക്ക് ഓരോരുത്തര്‌ക്കും കുറഞ്ഞത്
ഒരു തോക്കു വീതമെങ്കിലും തരണം എന്ന്..സാബ് അത് മന്ത്രിയോട്
സൂചിപ്പിച്ചു..മന്ത്രിയാരാ മോന് ..അങ്ങേര് പണ്ട് നാട്ടില്
മുഖ്യനായിരിക്കുമ്പോള് വീട്ടില് നിന്നു പിച്ചക്കാരെ ഓടിക്കാന്
ഉപയോഗിക്കുന്ന ഒരു പഞ്ച് ഡയലോഗ് ഉണ്ട്..’എന്റെ പോക്കറ്റില്
ഒരു ച്ചില്ലി പൈസാ ഇല്ല’..അത് തന്നെ സാബിന്റെ മുന്നിലും പ്രയോഗിച്ചു..
2700 കോടി തോക്ക് മേടിക്കാന് താരാമെന്ന് വാക്ക് തന്നതിനെ കുറിച്ച്
ഓര്‌മ്മിപ്പിച്ചപ്പൊള് അദ്ദെഹം പറഞ്ഞു..
Pakistan_Border_1212219c
‘ഞാന് പറഞ്ഞല്ലോ ഒറ്റ പൈസ ഇല്ലെന്ന്..പിന്നെ ഒരു 90 കോടി
വേണമെങ്കില് തരാം..അതും കടം മേടിച്ചിട്ടാണ് തരുന്നതെന്ന് ഓര്‌മ്മവേണം.
.അതു കൊണ്ട് എല്ലാവര്‌ക്കും ഈരണ്ട് പൊട്ടാസ് തോക്ക് മേടിച്ചു
കൊടുക്കണം..അവരത് പൊട്ടിച്ചു രസിക്കട്ടേ..തോക്ക് കൊണ്ട് പൊട്ടിച്ചു
മടുക്കുമ്പോള് പൊട്ടാസ് വള്ളി കല്ലില് വച്ച് പൊട്ടിക്കട്ടേ..ഇതെല്ലാം
കണ്ട് കൊതിച്ച് പാകിസ്ഥാന്‌കാര് പൊട്ടാസ് ചോദിക്കും..ഒറ്റ ഒരണ്ണം
കൊടുക്കരുത്..അങ്ങനെ പൊട്ടാസ് കൊതി മൂത്ത് അതിര്‌ത്തികടന്ന്
നമ്മളുടെ അടുത്തു വരും..ഒരു പൊട്ടാസ് തരുമോ ..തരുമോ എന്ന്
കെഞ്ചും..ആ തക്കം നോക്കി വല്ല കല്ലോ തടിയോ എടുത്ത് അവരുടെ
തലയില് ഒറ്റ അടി..ഡിം ..തീര്‌ന്നു..ഇത്ര ഉള്ളൂ..ഇതിനു എന്തിനാ
2000 കോടി..അതു കൊണ്ട് വേറെ പല സൂത്രങ്ങളും കാണിച്ചു തരാം
എന്ന് മാഡം പറഞ്ഞിട്ടുണ്ട്..നമുക്കും മന്ത്രിയായി ജീവിക്കേണ്ടേ സാബ്..
ഒരു ചില്ലി..കാശില്ല..ചില്ലി…
അങ്ങനെ മന്ത്രി മുങ്ങി
ഇപ്പോ തോക്കുമില്ല അമ്പും വില്ലുമില്ല..പിന്നെ നനഞ്ഞുണങ്ങിയ കുറെ
പൊട്ടാസ് വള്ളികള് മാത്രം..
മികച്ച സൗകര്യങ്ങളും അയുധങ്ങളുമില്ലാതെ അതിര്‌ത്തിയില് സേവനം
അനുഷ്ടിച്ച് നമ്മേ കാക്കുന്ന ബി എസ് എഫ്..സി ആര് പി എഫ് ജവാന്മാര്‌ക്ക്
സമര്‌പ്പിക്കുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w