ആ കല്ലിനു പറയാനുള്ളത്..

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാറിൽ നിന്നാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്..തുടർന്ന് അവർ എന്നെ ലോക്കപ്പിലാക്കി..മണിക്കൂറോളം ക്രൂരമായ പീഡനങ്ങൾ..അതൊക്കെ സഹിച്ച് ഞാൻ ഈ നാറിയ മുറിയിൽ ചോദ്യ ശരങ്ങൾക്ക് മുന്നിൽ കണ്ണും മിഴിച്ചു ഇന്നും നിൽക്കുന്നു..എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം.എന്നിട്ടു പറയണം ഞാൻ തെറ്റുകാരനാണോയെന്ന്..
ഞാൻ ഒരു പാവം കല്ലായിരുന്നു..വടക്കൻ കണ്ണൂരിൽ കാണുന്ന ഒരു പ്രത്യേക തരം കല്ലുണ്ട്..ഒരു സൈഡ് പരന്നിരിക്കും മറ്റേ സൈഡ് കൂർത്തും..ഞാനും ആ കൂട്ടത്തിൽ പെട്ടവൻ തന്നെ..ഞാൻ കാറിന്റെ ഗ്ലാസ്സിൽ തട്ടി തടഞ്ഞ് അങ്ങ് പൊയാൽ എന്റെ സാറെ ..എനിക്കൊന്നും അത് പൊട്ടിച്ചു അതിൽ കടന്നു അതിനകത്ത് ഇരിക്കുന്നവരിൽ കൊണ്ട് ബൗൺസ് ചെയ്ത് അപ്പുറത്തെ ഗ്ലാസ്സും കടന്നും അതിൽ അപ്പുറത്തെ കാറിലിരുക്കുന്ന ആളെ ബോധം കെടുവിക്കാൻ പറ്റില്ല..അതിനു കഴിയണമെങ്കിൽ ഞാൻ വല്ല ക്രിക്കറ്റ് ബോളോ മറ്റോ ആയിരിക്കണം..പക്ഷേ ഞാൻ വെറും മുഖ്യന്റെ ചെരുപ്പിൽ കുടുങ്ങിയ ചെറു കല്ലു മാത്രമായിരുന്നു..മുഖ്യന്റെ കാറിന്റെ ഗ്ലാസ് പൊട്ടിച്ച വലിയ കല്ലുകൾ ഒന്നും എവിടെ പോയെന്ന് അറിയില്ല..അവസാനം പൊലീസിനു കിട്ടിയത് ഈ പാവം എന്നെ..
oomen-chandy-car-stone-pelting-police-PTI-630
ലോക്കപ്പിൽ കിടന്നു എന്റെ പടങ്ങൾ എന്ന് പറഞ്ഞു ഒരോ ചാനലുകളും കൊച്ചി കല്ലുകൾ , തിരുവനന്തപുരം കല്ല് ഇങ്ങനെ പല കല്ലുകളും ഞാനാണെന്ന് പറഞ്ഞ് അവർ കാണിച്ചു..പീപ്പിളിൽ കാണിച്ച ആ വലിയ ഉരുളൻ കല്ലിനെ ഞാൻ ചന്തയിൽ പോകും വഴി കഴിഞ്ഞ ദിവസം കണ്ടതേ ഉള്ളൂ..അവനെ എനിക്ക് അറിയാം..ഒരു യുത്തൽ കല്ലാണ് അവൻ..അവന്റെ അകം മുഴുവൻ പൊള്ളയാ..അവനു എങ്ങനെയാ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്..അവൻ പാവം..വിടടേ പാവത്തിനെ..മനോരമയെ കാണിച്ച ആ ചുവന്ന കല്ലിനെ എനിക്ക് പണ്ടു മുതലെ പരിചയം ഉള്ളതാ..അവനു അതിനുള്ള കഴിവൊന്നുമില്ല..പൊട്ടിച്ചെറിയുമ്പോൾ അത് മുതാളിത്ത്വത്തിന്റെ ചങ്ങലകളാണെങ്കിൽ മാത്രമേ താനുള്ളൂ എന്ന് വിശ്വസിച്ചിരുന്നതാണ് ആ ചുവപ്പൻ കല്ല് ..അവൻ അത് ചെയ്യില്ല..ഞങ്ങൾ കല്ലുകൾ അങ്ങനെ ചെയ്യില്ല.നിങ്ങൾ മനുഷ്യർ പാവം ജനങ്ങളെ കുരങ്ങ് കളിപ്പിക്കാൻ ഉണ്ടാക്കിയ എതെങ്കിലും കോൺക്രീറ്റ് കല്ലുകൾ ആയിരിക്കാം ഇതിനെല്ലാം കാരണം..അതിനൊക്കെ ഞങ്ങൾ പാവം മൺകട്ടകളെ ബലിയാടക്കരുത്..
കല്ലുകളും അത് എറിഞ്ഞവരുടേയും വിഡീയോ ഫൂട്ടേജും അതും ഇടത്തെ ആങ്കിളിലും വലത്തെ ആങ്കിളിലും ഉണ്ടായിരുന്നിട്ടും ശത്രുക്കളോട് ക്ഷമിക്കുന്ന ക്രിസ്തുവിന്റെ പ്രതിരൂപമായി എന്തിനു മുഖ്യൻ പെരുമാറുന്നു എന്നത് ജനങ്ങളെ സംശയിപ്പിക്കുന്നു..മുഖ്യനെ എറിഞ്ഞ് കൊല്ലാൻ വന്ന കമ്മ്യൂണിസ്റ്റ് കാരും അവരെ എറിഞ്ഞ് ഓടിക്കാൻ വന്ന് സെൽഫ് ഗോൾ അടിച്ച യൂത്തന്മാരും.. ഇവരിൽ ആരാണ് തന്നെ എറിഞ്ഞത് എന്ന് കൺഫ്യൂഷനിലായ ഒരു മുഖ്യമന്ത്രിയും..പുറകിലെ സീറ്റിലിരുന്നവരും കൺഫ്യൂഷനിലാണ്..അപ്പോൾ ഇനി മിണ്ടാതിരിക്കുന്നതാ നല്ലത്..യൂത്തന്റെ കല്ലു വല്ലതുമാണ് ബൗൺസ് ചെയ്തെതെങ്കിൽ പിന്നെ തിരുവനന്തപുരത്ത് പോയിട്ടും പുതുപ്പള്ളിയിൽ പോലും പിന്നെ ഇറങ്ങി നടക്കാൻ പറ്റില്ല..സകലവും ക്ഷമിക്കുന്ന അവതാര പുരുഷന്റെ മുഖം മൂടി അണിഞ്ഞ് ജീവിക്കുന്നതാണ് അതിനേക്കാൾ ഭേദം..
ആ കല്ലും കൊള്ളണ്ടടത്ത് കൊള്ളിക്കാൻ കഴിഞ്ഞോ എന്നത് സംശയമാണ്..ഏതു വശത്തു നിന്നാണ് അതിന്റെ വരവെങ്കിലും ഒരു വശത്തുമല്ലാത്തെ പൊതുജനത്തിൽ ഒരു ചെറിയ സ്വാധീനം പോലും സൃഷ്ടിക്കാൻ അതിനു കഴിഞ്ഞില്ല എന്നു തന്നെ പറയാം..അതെങ്ങനെയാ..എറിയാൻ അറിയാവുന്നവന്റെ കയ്യിൽ കല്ല് കൊടുക്കില്ലല്ലോ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w