പ്രോസസ്സ് ചെയ്ത തോണ്ടലുകള്..

വര്‌ഷങ്ങളായി നിങ്ങള് അറിയുന്ന ഒരു രാഷ്ട്രീയ നേതാവായ ഞാന് ഇന്നലെ ഒരു നടിയെ തോണ്ടിയെന്ന ആരോപണം നേരിടുകയാണ്..തോണ്ടിയത് എവിടെ എന്നും എങ്ങനെയെന്നും നിങ്ങള് ലൈവായി ആസ്വദിച്ചു കാണും എന്ന് വിശ്വസിക്കുന്നു..ഇന്നേ ദിവസം വരെ തോണ്ടല് എന്താണെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത എനിക്ക് എതിരെ ഉള്ള ഈ ആരോപണം എന്റെ രാഷ്ട്രീയ ഭാവി തകര്‌ക്കാന് കെട്ടിചമച്ചതാണ് എന്നും അത് തികച്ചും അസത്യമാണെന്നും ബോധിപ്പിക്കുന്നു..പിന്നെ നിങ്ങള് കണ്ട് ‘സീനുകള്’ ..അതിലേക്ക് ഞാന് വരാം..പിന്നെ എനിക്ക് തോണ്ടണം എന്ന് തോന്നിയാല് സകല പത്രക്കാരെയും വിളിച്ച് ഒപ്പം തോണിപ്പാട്ടും വള്ളം കളിയും അകമ്പടി സേവിക്കാന് കലാഭവന് മണിയുടെ നാടന് പാട്ടുമൊക്കെ വച്ചാണോ തോണ്ടുന്നത്..അതിനൊക്കെ ഒരു ഒളിയും മറയുമൊക്കെ വേണ്ടേ..അതുകൊണ്ട് തന്നെ ഞാന് തെറ്റ് കാരനേ അല്ല..ഇന്നലെ ടി വിയില് കണ്ടത് എല്ലാം ചാനലുകാരുടെ ക്യാമറ ട്രിക്ക് മാത്രം..അത് തെളിയിക്കാനുള്ള ചിത്രങ്ങള് എന്റെ കയ്യില് ഉണ്ട്..അത് ഇതാ നിങ്ങളുടെ മുന്നില് വെക്കുന്നു..ഇനി നിങ്ങള് തീരുമാനിക്കൂ…
poke
ഈ ചിത്രം ഒന്ന് നോക്കിയേ..ഞാന് അവരുടെ തോളില് ചാഞ്ഞ് നില്‌ക്കുന്നു എന്ന് തോന്നിക്കുന്ന ചിത്രം..ഇനി നിങ്ങള് നോക്കേണ്ടത് ഞങ്ങളുടെ രണ്ടു പേരുടേയും തോളിലേക്കാണ്..എന്തെങ്കിലും കാണുന്നോ..
‘ഒരു ആരോ (->) കാണുന്നുണ്ട് സാര്’
..നിങ്ങള് അത് കണ്ടല്ലോ ഭാഗ്യം..അതിന്റെ ഡയറക്ഷന് അവരില് നിന്ന് എന്നിലേക്കാണ്..അതിനര്‌ത്ഥം അവര് എന്റെ തോളില് വന്നു ചാരി നിന്നതായിരുന്നു..
‘സാര്,ഈ ആരോ..!’
..സംശയിക്കേണ്ട സുഹ്രത്തേ ..ഇതാണ് പ്രോസസ്സ് ചെയ്യട്ടേ എന്ന് ഞാന് ഇന്നലെ പറഞ്ഞത്..അവരുടെ ഡയറക്ഷന് കണ്ടത്തുന്ന സോഫ്റ്റ് വേറ് ഉപയോഗിച്ചു കണ്ടു പിടിച്ചതാ..അവര് എന്റെ ഗ്ലാമര് കണ്ടിട്ട് വല്ല സൂപ്പര് സ്റ്റാറോ മറ്റോ ആണെന്ന് തോന്നിക്കാണും..അതായിരിക്കാം എന്റെ തോളിലേക്ക് ചാഞ്ഞത്..പുവര് ഗേള്..
ഇനി ഈ രണ്ടാമത്തെ ചിത്രം ഒന്ന് നോക്കാം..ഞാന് നടിയെ കൈയ്യില് പിടിച്ചു വലിക്കുന്നു എന്ന് തോന്നിക്കുന്നത്..ഇതാണ് ക്യാമറ ട്രിക്ക്..ഇത് തെളിയിക്കാന് എന്റെ കൈയ്യില് ഇപ്പോള് വീഡിയോ ഇല്ല..എന്റെ ക്യാമറയില് ഒരു ദിവസത്തില് കുടുതല് ഒന്നും സ്റ്റോര് ചെയ്യാന് പറ്റില്ലേ..യഥാര്ത്ഥ്യത്തില് ചാനലുകളില് കാണിച്ചത് നടി എന്റെ കയ്യില് പിടിച്ചു വലിക്കുന്നത് റിവേഴ്സ് അടിച്ചതാണ്..കൊച്ച് കുഞ്ഞിനു പോലുമറിയുന്ന ഈ ചെറിയ ട്രിക്ക് നിങ്ങള് കണ്ട് പിടിക്കാഞ്ഞത് മോശമായി പോയി..

മൂന്നാമത്തെ ചിത്രം..ഞാന് അവരുടെ പുറക് വശത്ത് പിടിക്കുന്നോ എന്ന് തോന്നിപ്പിക്കുൻന്നത്..ഈ ചിത്രത്തിലെ എന്റെ കൈയ്യിലേക്ക് 30 സെക്കന്റ് നോക്കി നില്‌ക്കുക..എന്നിട്ട് ദൂരേക്ക് നോക്കുക..ആ നടിയുടെ ബ്യാക്ക് ഇങ്ങോട്ട് വന്ന് എന്റെ കയ്യില് ഇടിക്കുന്നത് നിങ്ങള് കാണുന്നില്ലേ..ഈ ചിത്രം നിങ്ങള്‌ക്ക് ഫേസ്ബുക്കില് ഇട്ട് ഷേയര് ചെയ്യാവുന്നതാണ്..ഒരു ചെറിയ നേരം പോക്കും ആവും..
ഇത്രയേ നടന്നുള്ളൂ..’
ഫേസ്ബുക്കില് പയ്യന്മാര് പെണ്‌പിള്ളാരെ മണിക്കൂറ് ഇടവിട്ട് ‘പോക്ക്മ്പോള്’..ഈ ഒരു ‘പോക്കിനു’ വേണ്ടി ദിവസങ്ങള് കളയണോ മാധ്യമ പ്രവര്ത്തകരെ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )