റയാനും അവന്റെ കുരങ്ങച്ചൻ പേനയും..

ഈ കുരങ്ങച്ചൻ പേന വല്ല മാന്ത്രികവും കാണിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നവരോട് ധൈര്യമായി പറയാം..’ഫിലിസ്സ് ആന്റ് മങ്കിപെൻ’ ഒരു മാന്ത്രിക പേന തന്നെയെന്ന്..നിങ്ങളുടെ കുട്ടികളുടെ ഉള്ളിൽ നന്മയുടെ അക്ഷരമുത്തുകൾ കോറിയിടാൻ കഴിയുന്ന മാന്ത്രിക പേന..കുട്ടികൾക്ക് ഒന്നും പറഞ്ഞു കൊടുക്കാൻ കഴിയാതെ അലസരായ മാതാപിതാക്കളായി ജോലിക്കു പുറകെ പായുന്ന മാതാപിതാക്കളേയും ഈ പേന കുത്തി നോവിക്കുന്നുണ്ട്..കുട്ടികളുടെ ചിത്രം എന്ന സെൻസർ സർട്ടിഫിക്കേറ്റുമായി തുടങ്ങിയ സിനിമ എന്റെ അഭിപ്രായത്തിൽ കുട്ടികളെകാൾ ഏറെ മാതാപിതാക്കൾക്ക് ആയിരിക്കും കൂടുതൽ രസിക്കുന്നത്..ഒരു കുട്ടി ചെരുപ്പുമിട്ടു മഴവെള്ളം തെറുപ്പിച്ചു കളിച്ചു കൊണ്ട് ഏതു പ്രായക്കാർക്കും രസിക്കാവുന്ന ചിത്രമാണ് മങ്കിപെൻ.
phil19
ഇത് ഒരു അച്ചന്റെ കഥയാണ്..മകനെ നേർവഴിക്കു നടത്തിയ ഒരു പക്വത ഇല്ലാത്ത ഒരു അച്ചന്റെ കഥ..ഒരു അപ്പൂപ്പന്റെ കഥയാണ്..കൊച്ചുമകനു വാത്സല്യത്തോടെ കഥപറഞ്ഞു കൊടുക്കുന്ന ഇന്ന് കാണാൻ വിരളമായ ഒരു അപ്പൂപ്പന്റെ കഥ..മധുരിക്കാത്ത സത്യങ്ങൾ പഠിപ്പിക്കുന്ന ദൈവത്തിന്റെ കഥയാണ്..ഒരു നല്ല അമ്മയും ഈ കഥയിലുണ്ട്..ഒരു ഗുരുനാഥനും ഈ കഥയുടെ ക്രെഡിറ്റ് അവകാശപ്പെടാം..സർവ്വോപരി ഇത് 5ആം തരക്കാരൻ റയാൻ ഫിലിപ്സിന്റെ ആത്മസംഘർഷങ്ങളുടെ കഥയാണ്..ഇതെല്ലാമാണ് മങ്കി പെൻ എന്ന സിനിമ.
മങ്കിപെൻ എന്ന ഫാന്റസിയിൽ തൂങ്ങി കുട്ടികളെ നേർവഴിയിൽ നടത്താൻ ശ്രമിക്കുകയാണ് സിനിമ..മികച്ച ഒരു പ്ലോട്ട് ഉണ്ടായിട്ടും ബജറ്റും മാർക്കറ്റുമൊക്കെയുള്ള റിയലിറ്റിയിൽ തട്ടി മങ്കിപെന്നിനു ഫാന്റസിയുടെ ഒരു രണ്ടാം ഡിഗ്രിയിലേക്ക് കടക്കാൻ കഴിയാതെ പലപ്പോഴും പകച്ചു നിൽക്കുന്നത് സിനിമയിൽ ഉടനീളം കണാൻ കഴിയും..ഹാരി പോട്ടർ പോലെയുള്ള ഫാന്റസികൾ പൊലെ മങ്കിപെന്നു കൊണ്ട് ഒരു അത്ഭുത ലോകം സൃഷ്ടിക്കാമായിരുന്നെങ്കിലും അതിനും സംവിധായകർ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല..ഇന്നത്തെ കുട്ടികളെ സിനിമയിലേക്ക് അടുപ്പിക്കാൻ അത്തരം ഗിമിക്കുകൾ സഹായകരമായേനേ..മികച്ച പുതുമയുള്ള ഫ്രേമുകൾ സിനിമയിൽ ഉടനീളമുണ്ടെങ്കിലും അത് ഇന്നത്തെ കുട്ടികളെ രസിപ്പിക്കാൻ പറ്റിയ വലിയ നമ്പരുകൾ ഒന്നും ചിത്രത്തിലില്ല..രണ്ടുമണിക്കൂറിലധികം അവർക്ക് ഉപദേശം കൊടുക്കുന്ന ഒരു ഉപദേശി സിനിമയായി ഒരു പക്ഷെ തോന്നാം.
y-copy
റയാൽ ഫിലിപ്പ് എന്ന റ്റൈറ്റിൽ കഥാപാത്രമായി നടി സനൂഷയുടെ അനുജൻ മാസ്റ്റർ സനൂപ് കലക്കി..സനൂപ് മാത്രമല്ല കുട്ടിപട്ടാളം എല്ലാം മികച്ചു നിന്നു..പിന്നെ എടുത്തു പറയാൻ കഴിയുന്ന പ്രകടനം സിനിമയുടെ നിർമ്മാതാവും നായകനുമായ വിജയ് ബാബുവിൽ നിന്നായിരുന്നു..ഒരു പുതുമുഖ നായനായി ഈ സിനിമയിലൂടെ അരങ്ങേറിയ താരത്തിനെ കാത്ത് ഇനിയും ക്യാരക്റ്റർ റോളുകൾ വരും എന്ന് നിസംശയം പറയാം..താരെ സമീൻ പറിൽ അമീർ ഖാൻ ചെയ്ത കഥാപാത്രത്തിനു സമാനമായ ഈ കഥാപാത്രം വിജയ് വളരെ നന്നായി അവതരിപ്പിച്ചു..ജയസൂര്യയുടെ കഥാപാത്രം സിനിമയുടെ മർമ്മമാണ്..മികച്ച ഗാനങ്ങൾ,മികച്ച ഛാായാഗൃഹണം എന്നിവയാണ് സിനിമയുടെ പ്ലസ്സെങ്കിൽ..തിരക്കഥയിൽ ഇടക്കിടെ ഉണ്ടാവുന്ന പൊട്ടി പോകലുകൾ,മോശം കാർട്ടൂണുകൾ എന്നിവ സിനിമയുടെ പോരായ്മകളായി പറയാം..
എനിക്ക് കുട്ടിക്കളുടെ ഷൂസിൽ നടക്കാനുള്ള പരിമിതികൾ ഏറെ ഉള്ളതു കൊണ്ട് പറയട്ടേ..നിങ്ങൾ ആദ്യം ഈ സിനിമ കുട്ടികളെ കാണിക്കൂ..അവർ പറയുന്നതാവും യഥാർത്ഥ റിവ്യൂ..പിന്നെ ഞാൻ ഒരു കാര്യം ഉറപ്പു തരുന്നു..എന്തായാലും ഈ സിനിമ നിങ്ങളുടെ കുട്ടികളെ വഴി തെറ്റിക്കില്ല..

Advertisements

2 responses to “റയാനും അവന്റെ കുരങ്ങച്ചൻ പേനയും..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w