പ്രിയദര്‌ശന്റെ റീമേക്ക് കച്ചവടത്തില് അവസാന ആണിയും അടിച്ച് ഗീതാഞ്ജലി..

‘എടോ മഹാദര്‌ശാ ഇപ്പോ പണിയൊന്നുമില്ലേടേ..’
‘ഇല്ല ലാലേ..ആദ്യകാലത്ത് ചെയ്ത 5 പടങ്ങള് 50 തരത്തില് ചെയ്ത് ഈ പത്ത് മുപ്പത് കൊല്ലം ജീവിച്ചു..ഇപ്പോ അതു ഏക്കുന്നില്ലടെ..ജനങ്ങള്‌ക്ക് വിവരം വച്ചു’
‘തന്റെ യാഥാര്‌ത്ഥ്യ പേര് പി പി സിബുവെന്നാണെന്ന് അവരും കണ്ടു പിടിച്ചോടെ..’
‘ഇല്ല ലാലേ ..ഒരു പുതിയ കഥ കിട്ടീട്ടുണ്ടടേ..താന് തന്നെ അത് ചെയ്യണം..’
‘പഴയ ചന്ദ്രലേഖ തന്നെ ആണോടേ..’
‘അല്ല ..ഫ്രെഷ് സബ്ജക്ടാ’
‘പ്രഷ്..നീ പറ..’
Geethanjali-Malayalam-Movie-Stills-4
‘ഒരു വലിയ കൊട്ടാരം..അവിടെ ഒരു പെണ്‌കുട്ടിയും മുത്തശ്ശിയും..മുത്തശ്ശി പറഞ്ഞു കൊടുത്ത പഴങ്കഥൾ കേട്ട് അവള് വളരുന്നു..അവള് വലുതാവുന്നു..അവള് വിവാഹ ശേഷം ശേഷം അവള് മറ്റൊരു കൊട്ടാരത്തില് പോകുന്നു..അവിടെ വച്ചു അവള്‌ക്ക് പ്രേതം കൂടുന്നു..അവള് ഭര്‌ത്താവിനെ കൊല്ലാന് നോക്കുന്നു..അപ്പോള് ലാലിന്റെ കഥാപാത്രം വന്നും യക്ഷിയെ അടിച്ച്
ഒതുക്കി കാറില് കയറി സ്ഥലം വിടുന്നു..എങ്ങനെ ഉണ്ട് കഥ..ഇതില് കുറച്ച് കഞ്ചാവും വളിയും നീട്ടി വിളിച്ചാല് സിനിമയായി’
‘ആരു കഞ്ചാവ് വലിക്കും’
‘യക്ഷി കഞ്ചാവ് വലിക്കട്ടേ’
‘ഒന്നു പോടേ കഞ്ചാവ് ,വളി..മനുഷ്യന് ഇവിടെ പടങ്ങളൊക്കെ പൊട്ടി കുത്തുപാളയെടുത്ത് നില്‌ക്കുവാ..അതിനിടക്കാ ഞാന് തന്നെ പണ്ട് അഭിനയിച്ച മണിചിത്രതാഴുമായി താന് ഒരിക്കള് കൂടി..ഞാന് ഇല്ല’
‘ചൂടാവല്ലേ ലാലേ ..ഇനിയും സ്റ്റോക്കുണ്ട്..മോനാരാ ഞാന്..രണ്ട് ഇരട്ടകള്’
‘രണ്ട് ഇരട്ടകളോ..’
‘അല്ല രണ്ട് പെണ്‌കുട്ടികള് ..ഇരട്ടകള്..അവര് രണ്ടു പേരും ഒരാളെ സ്നേഹിക്കുന്നു..അവരുടെ അടി തീര്‌ക്കാന് താന് വരുന്നു’
‘അപ്പം നീ ഉള്ള തെലുങ്ക് പടമൊക്കെ കണ്ടുതീര്‌ത്ത് അല്ലേ..ഇത് പ്രീയാമണി കൊച്ച് കഴിഞ്ഞ വര്‌ഷം ചെയ്ത ചാരുലത എന്ന സിനിമയുടെ കഥയാടേ’
‘ഇനി ഒരു കഥ കൂടി ഉണ്ട് ഒന്ന് കേട്ട് നോക്ക് ലാലേ’
‘ഇനി വേണ്ടാ..തനിക്ക് എന്നെ വച്ചു പടം ചെയ്യണം..അത്രയല്ലേ ഉള്ളൂ’
‘അത് മതി’
‘താന് ആദ്യം ആ മാണിചിത്രതാഴിന്റെയും ചാരുലതയുടെയും കഥയൊന്നു നോക്കിക്കേ..അത് രണ്ടും കൂടി ഒന്ന് മിക്സ് ചെയ്തേ..രണ്ട് ഇരട്ടകള് വലിയ ഒരു കൊട്ടാരത്തില് വരുന്നു..യക്ഷി പ്രേതം..പ്രേതം യക്ഷി..പിന്നെ എല്ലാം തന്റെ കയ്യില്’
‘എന്റെ ലാലുക്കുട്ടാ..കലക്കി..ഉമ്മ..ഉമ്മ..ഇനി സിനിമയ്ക്ക് ഒരു പേര് വേണം..മായാമോഹിനി എന്ന് ഇട്ടാലോ..ഇരട്ടകളില് ഒരാള് മായ..മറ്റേയാള് മോഹിനി..എന്താ ലാലേ’
‘അത് ദിലീപിന്റെ പുതിയ സിനിമയുടെ പേരല്ലേ..അവിടെയും കോപ്പി…ഇനി ഇതും കൂടി കേട്ടിട്ടു മതി..പോരെങ്കില് അവന് ഇപ്പോള് എന്നോട് വലിയ രസത്തിലല്ല..ഞാന് ഒരു പേര് പറയാം..ഗീതയും അഞ്ജലിയും ചേര്‌ന്ന് ഗീതാഞ്ജലി..’
images
ഇത് തന്നെ ആണ് ഗീതാഞ്ജലി എന്ന സിനിമ..പ്രീയദര്‌ശന് ഒരിക്കല് കൂടി നിരാശപെടുത്തി..ഇങ്ങനെ പഴയ പടം വീണ്ടും വിണ്ടും എടുത്തു പടിക്കാന് ഇയാള്‌ക്ക് ആരെങ്കിലും എമ്പോസിഷന് കൊടുത്തോ..മോഹന് ലാല് പതിവു പോലെ കലക്കി എന്നത് മാത്രമായിരുന്നു സിനിമയ്ക്ക് എടുത്ത് പറയാവുന്ന ഹൈലൈറ്റ്..പുതുമുഖം മേനകയുടെ മകള് കീര്‌ത്തി.. മേനകയുടെ രണ്ടാം വരവു പോലെ തോന്നി..വലിയ പ്രതീക്ഷയൊന്നും കീര്‌ത്തിയുടെ അഭിനയത്തില് കണ്ടില്ല..നിഷാന് വല്ലപ്പൊഴും വന്നുപോകുന്ന ഒരു കഥാപാത്രമായി ചുരുങ്ങി..ഈ വേഷം ചെയ്യാനാണ് നിവിന് പോളിയെ വിളിച്ചതെങ്കില് അത് നിരസ്സിച്ചത് നിവിന്റെ ഭാഗ്യം തന്നെയാണ്..വിദ്യാസാഗറിന്റെ പാട്ടുകളും പ്രീയന്റെ  ഗാനചിത്രീകരണവും മികച്ചു നിന്നു..കഴിയുമെങ്കില് ഈ സിനിമ ഒഴുവാക്കുന്നതാണ് നിങ്ങളുടെ പോക്കറ്റിനു നല്ലത്..

Advertisements

2 responses to “പ്രിയദര്‌ശന്റെ റീമേക്ക് കച്ചവടത്തില് അവസാന ആണിയും അടിച്ച് ഗീതാഞ്ജലി..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w