എവിടായിരുന്നു ഇത്രയും കാലം ഈ നടന്..

ജയറാം എന്ന നടന് ഇതുവരെ കണ്ടതൊന്നും ആയിരുന്നില്ല എന്ന് തെളിയിച്ചു കൊണ്ട് ‘നടന്’ മുന്നേറുന്നു..മോഹന്‌ലാലിന്റെയും മമ്മൂട്ടിയുടേയും കൂടേ ഇനി ജയറാമിന്റെ പേരും ധൈര്യമായി പറയാം..കമലിന്റെ ‘നടന്’ എന്ന ചിത്രം ജയറാം എന്ന നടന്റെ മികച്ച പ്രകടനത്തിലൂടെ കടന്നു പോകുന്ന ഒരു ക്ലാസിക്കാണ്..പഴയ കാല സിനിമ സംവിധായകര് ന്യൂ ജനറേഷനൊപ്പം പിടിച്ചു നില്‌ക്കാനാതെ തകര്‌ന്നു കൊണ്ടിരിക്കുമ്പോള് മലയാള സിനിമയുടെ ചരിത്രം പറഞ്ഞു കൊണ്ട് സെല്ലുലോയ്ഡ് എന്ന ചിത്രവുമായി ഒരിക്കല് കൂടി ജനഹൃദയങ്ങള് കീഴടക്കാന് കമലിനായി..അതിന്റെ തുടര്ച്ചെയെന്നോണം തോന്നി മലയാള നാടകവേദിയുടെ ചരിത്രം ചികഞ്ഞ നടന് എന്ന ചിത്രം കണ്ടപ്പൊഴും..പഴയ സിനിമ ശൈലിയില്‌ വളരെ പെര്‌ഫെക്ടായി ചെയ്ത ഒരു ഉത്തമ കുടുംബ ചിത്രമാണ് ഇത്..എന്നും വിചാരിച്ചു തീരെ പഴഞ്ചനൊന്നുമല്ല കേട്ടോ..ഫേസ്ബുക്കും മൊബൈലുമെല്ലാം ഈ ചിത്രത്തിലെ കഥാപാത്രങ്ങള് തന്നെയാണ്..മിനിറ്റൊന്നിനു അര ഡയലോഗ് പറയുന്ന സിനിമയെ ആര്‌ട്ട് സിനിമയെന്നു വിളിക്കുമെങ്കില് നടന് ആര്‌ട്ട് സിനിമയല്ല..പക്ഷേ ഉത്തമമായ കലയാണെന്ന് ഓര്‌മ്മപെടുത്തട്ടേ..
nadan09
നാലു തലമുറകളുടെ നാടക ചരിത്രമാണ് നടന് പറയുന്നത്..1930ഇല് തുടങ്ങി 1950കെളിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലൂടെ ഇന്നത്തെ നാടകത്തില് എത്തുന്നു സിനിമ..ജയറാം ചെയ്ത കഥാപാത്രമായ ദേവദാസിന്റെ അച്ചനും മുത്തശ്ചനും മലയാള നാടകത്തിനു ഏറെ സംഭാവന നല്‌കിയുട്ടുള്ളവരാണ്..അവരില് ഒട്ടും പിറകിലല്ല ദേവദാസും..പക്ഷേ അദ്ദേഹത്തിന്റെ നിയോഗം ആളൊഴിഞ്ഞ വേദികളില് കോമാളി വേഷം കെട്ടിയാടാനായിരുന്നു..നാടകത്തിനു ഓരോ കാലഘട്ടങ്ങളിലും ജനങ്ങളുടെ ഇടയില് കിട്ടിയിരുന്ന സമ്മതി സിനിമ തുറന്നു കാട്ടുന്നു..നാടകം പഴകുന്നതിനു അനുസരിച്ചു ദേവദാസും പഴകി ദ്രവിച്ചു..പക്ഷേ അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ആര്‌ക്കും വില്‌ക്കാന് തയാറല്ലായിരുന്നു..സജിത മടത്തിലും രമ്യ നമ്പീശനും നായികമാരാവുന്ന ചിത്രത്തില് എല്ലാ അഭിനേതാക്കളും തകര്‌ത്ത് അഭിനയിച്ചു..ഒരു സീനില് വന്നു പോകുന്നവര് പോലും മികച്ചു നിന്നു..
എസ് സുരേഷ് ബാബുവിന്റെ തിരകഥ കമല് സിനിമയാക്കിയപ്പോള് നടനിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയത് ഒരു മികച്ച സിനിമയാണ്..ഇന്നത്തെ സിനിമകളുടെ ചടുലതയൊന്നും സിനിമയ്ക്കില്ല..എന്നാല് ഒരു നല്ല സിനിമ കാണാനുള്ള ക്ഷമ ഉണ്ടെങ്കില് നടന് കാണാം..അധികമൊന്നും സിനിമയില് വന്നിട്ടില്ലാത്തെ എന്റെ നാടായ കൊല്ലത്തിന്റെ സൗന്ദര്യം മുഴുവന് ഒപ്പിയെടുക്കാന് സിനിമയ്ക്ക് കഴിഞ്ഞത് കൊണ്ട് ഒരു പൊടി സ്നേഹം കുടുതല് ഉണ്ടെന്ന് വെച്ചോളൂ..

Advertisements

4 responses to “എവിടായിരുന്നു ഇത്രയും കാലം ഈ നടന്..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w