പക്വതയുള്ള വിശുദ്ധനായി ചക്കോച്ചന്

വൈശാഖ് എഴുതി സംവിധാനം ചെയ്ത പുതിയ മാസ് എന്റര്‌ടേനര് ആണ് ‘വിശുദ്ധന്’..തന്റെ മൂത്ത മകന്റെ ജീവന് രക്ഷിക്കാന് ഇളയ മകനെ വിശുദ്ധനായി തന്നു കൊള്ളാം എന്ന് ദൈവത്തിനു വാക്ക് കൊടുത്തു ഒരു അമ്മ..അവര് മകനെ വളര്‌ത്തി ഒരു പള്ളി വികാരിയാക്കി വാക്ക് പാലിച്ചു..ഫാ .സണ്ണി എന്ന ആ കഥാപാത്രമായി കുഞ്ചാക്കോ ബോബന് വരുന്നു..പള്ളി നടത്തുന്ന സ്നേഹാലയം എന്ന വൃദ്ധ സദനത്തില് നടക്കുന്ന ചില കൊള്ളരുതായ്മകള് ചൂണ്ടി കാട്ടുന്ന അച്ചനു കുപ്പായം ഊരിവയ്ക്കേണ്ടി വരുന്നു..ഇതാണ് സിനിമയുടെ പ്ലോട്ട്..സ്നേഹാലത്തില് സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രീയായി മിയ എത്തുന്നു..പിന്നെ എടുത്തു പറയാവുന്ന കഥപാത്രങ്ങള് നന്തുവിന്റെ ജോസ്, ലാലിന്റെ പോക്കിരി അച്ചന് എന്നിവയാണ്..
vishudhan_005
ഇനി സിനിമ..ബൈബിളില് നിന്ന് അടര്‌ത്തി എടുത്ത വാക്യങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ ഫാ.സണ്ണിയെ ഒരു പരിധി വരെ ക്രിസ്തുവിനോട് ഉപമിക്കുന്നുണ്ട്..പക്ഷെ അടുത്തിടക്ക് പുറത്തിറങ്ങിയ ക്ലീറ്റസ് പോലുള്ള ചിത്രങ്ങളില് കണ്ട താരതമ്യ പഠനമൊന്നുമല്ല..ഈ ചിത്രം പ്രധാനമായി ഒരു പള്ളിയിലെ അച്ചന്റെ ജീവിതത്തോട് ചേര്‌ന്നു നില്‌ക്കുന്ന കഥയാണ് ..ഇതിനു മുന്‌പും കള്ളന്മാര് കുപ്പായത്തിനുള്ളിലാവുന്ന കഥയും,ഡാന്‌സ് കളിക്കുന്ന അച്ചന്റെ കഥയുമൊക്കെ മലയാളത്തില് വന്നിട്ടുണ്ടെങ്കിലും ഒരു വൈദികന്റെ ജീവിതം പച്ചയായി വരച്ചു കാട്ടിയ ആദ്യ സിനിമയാവും വിശുദ്ധന്..സിനിമയുടെ ആദ്യ പകുതി മുഴുവന് ഒരു വൈദികന്റെ ജീവിതവുമായി ബന്‌ധിച്ചു കിടക്കുന്നു..വൈശാഖിന്റെ സ്ഥിരം ലൈന് വിട്ട് ഇത്തരം ഒരു പരീക്ഷണ സിനിമ ചെയ്യാന് അദ്ദേഹത്തിനും ധൈര്യം വന്നു എന്നാണ് ഈ സിനിമ വെളിവാക്കുന്നത്..
കഥ എന്നതിനെ ഞാന് അങ്ങ് പുകഴ്തി പാടാനില്ലെങ്കിലും ഒരു മികച്ച തിരക്കഥ സൃഷ്ടിക്കാന് വൈശാഖിനായി..ഗോപി സുന്ദറിന്റെ മികച്ച സംഗീതം..പിന്നെ എടുത്തു പറയേണ്ടത് ഷെഹ്നാദ് ജലാലിന്റെ ഛായാഗൃഹണമാണ്..ഷെഹ്നാദിന്റെ ക്യാമറ വല്ലാതെ ഈ സിനിമയുടെ വിജയത്തില് ഭാഗമായിട്ടുണ്ട്..ഒരു സിനിമയ്ക്ക് വേണ്ടതെല്ലാം വിശുദ്ധനിലുണ്ട്..
vishudhan_1611_m
ഇനി സിനിമയുടെ യാഥാര്‌ത്ഥ്യ താരങ്ങളെ കുറിച്ചു പറയാം ..ചാക്കോച്ചനും മിയയും..അനിയത്തിപ്രാവില് ചോക്ലേറ്റ് നായകനായി വന്നെങ്കില് എല്‌സമ്മ അദ്ദേഹത്തിനു ഒരു ഇമേജ് ബ്രേക്കര് ആയി..പക്ഷേ എന്റെ അഭിപ്രായത്തില് ചാക്കോച്ചന് എന്ന നടനെ തന്റെ ഫുള് ഫോമ്മില്‌ ഞാന് ആദ്യമായി കാണുന്നത് വിശുദ്ധനിലാണ്..എന്തൊരു പ്രകടനമായിരുന്നു..ഏത് കഥാപാത്രവും ചെയ്യാനുള്ള പക്വത തനിക്ക് ആയി എന്ന് ചാകോച്ചന് ഫാ.സണ്ണിയിലൂടെ തെളിയിക്കുന്നു..പിന്നെ മിയ..വളരെ ബോള്‌ഡ് ആയ ഒരു കന്യാസ്ത്രിയുടെ വേഷം മിയയുടെ കയ്യില് ഭദ്രമാണ്..ഈ നടയില്
നിന്നു മലയാള സിനിമ ഒരു പാട് നല്ല കഥാപാത്രങ്ങള് പ്രതീക്ഷിക്കുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w