നിങ്ങളുടെ കിടപ്പു മുറി വാതില് അടക്കരുത്..

ആരുഷിയുടെ അവസാന ദിവസം..അവള് മുറിയില് കയറി കതക് അടച്ചു..പിന്നീട് അവളെ കാണുന്നത് മരണപെട്ട നിലയിലായിരുന്നു..സി ബി ഐയുടെ കുറ്റപത്രത്തില് നിന്ന് കടമെടുത്ത ഒരു ഭാഗമാണ് ഇത്..തന്റെ മകളെ ക്രൂരമായി വക വരുത്തിയ ആ മാതാപിതാക്കള്‌ക്ക് കിട്ടേണ്ട മാതൃകാപരമായ ജീവപര്യന്തം ശിക്ഷ തന്നെ കിട്ടി..ഇനി ആരുഷിയെ വിടാം..പക്ഷേ ആ പെണ്‌കുട്ടിയും അവളുടെ ധാരുണ അന്ത്യവും നമ്മേ ഒരു പാട് കാര്യങ്ങള് ഓര്‌മ്മപ്പെടൂത്തുന്നു..
aarushi-murder
തിരക്കു പിടിച്ച ജോലിക്കാരായ മാതാപിതാക്കന്മാരുള്ള ഏതു വീട്ടിലും ആരുഷിമാര് സൃഷ്ടിക്കപ്പെടാം..അതില് അപൂര്‌വ്വങ്ങളില് അപൂര്‌വ്വം എന്ന പ്രയോഗം തന്നെ യോജിക്കില്ല എന്ന് കോടതി തന്നെ പരാമര്‌ശിച്ചിരുന്നു..ഇന്ന് ഇത്തരം കുടുംബങ്ങള് അപൂര്‌വ്വമേ അല്ല..സായിപ്പ് എഴുതി വയ്ക്കുന്ന ടൊയ്ലറ്റ് സാഹിത്യം വായിച്ചു കുട്ടികളെ വളര്‌ത്തുന്ന മാതാപിതാക്കളാണ് പുതിയ തലമുറയില് കൂടുതലും..പൊരാത്തതിനു ഈ ചവറുകളൊക്കെ ഒറ്റ ക്ലിക്കില് ഇന്റര്‌നെറ്റു വഴിയും കിട്ടും..ഇത്തരത്തിലുള്ള പുസ്തകങ്ങള് വായിച്ചു മക്കളെ വളര്‌ത്തുന്ന മൊട്ടേന്നു വിരിയാത്ത അച്ചനമ്മമാരാണ് ഈ പ്രശ്നങ്ങള് എല്ലാം ഉണ്ടാക്കുന്നത്..പാശ്ചാത്യരുടെ പുസ്തകങ്ങള് അവരുടെ സംസ്കാരത്തിനു അനുസരിച്ചു മക്കളെ വളര്‌ത്താനുള്ളതാണ് ..നമ്മുടെ സംസ്കാരം അവരില് നിന്നു എത്രയോ മുകളിലാണ് എന്നു ഓര്‌ക്കുന്നത് നല്ലതാണ്..
ഞാന് രണ്ടു ദിവസം മുമ്പ് ഇന്റര്‌നെറ്റില് പരതിയപ്പോഴാണ് ഒരു അമ്മയും തന്റെ മകനുമായിട്ടുള്ള ഒരു സംഭവം വായിക്കുന്നത്..7 വയസ്സായ മകനു അമ്മ ഒരു സുപ്രഭാതത്തില് ഒരു മുറി കാണിച്ചു കൊടുത്തു.എന്നിട്ടു പറഞ്ഞു’മോനേ ഇന്നു മുതല് ഇതാണ് നിന്റെ മുറി..ഇവിടുത്തെ കട്ടിലും മേശയുമെല്ലാം ഇനി നിന്റെ സ്വന്തമാണ്’..അങ്ങനെ അവന് അന്ന് ആദ്യമായി മാതാപിതാക്കളില് നിന്ന് മാറി ഒറ്റയ്ക്ക് കിടക്കാന് തുടങ്ങി..അവന് മാതാപിതാക്കളോടൊപ്പം കിടന്നിരുന്ന ആ രീതിയിലേ ആയിരുന്നില്ല ഒറ്റയ്ക്ക് കിടന്നിരുന്നത്..ആ അമ്മ അവനോടായി പറഞ്ഞു..’നിന്റെ മുറിയുടെ വാതില് അടയ്ക്കരുത്..ഞങ്ങളുടേയും മുറിയുടെ വാതില് അടയ്ക്കില്ല..നിനക്ക് എപ്പോള് വേണമെങ്കിലും ഞങ്ങളുടെ അടുത്ത് വരാം..ആദ്യ ദിവസങ്ങളില് ഒരുപാട് തവണ് അവന് അച്ചന്റെയും അമ്മയുടേയും അരികില് വന്നു..ദിവസം കഴിയും തോറും അവന് വരാതെയായി..വര്‌ഷം ഒന്നു കഴിഞ്ഞപ്പോള് അവന് റൂമില് വിരുന്നുകാരനായി..അപ്പോഴും മാതാപിതാക്കള് തങ്ങളുടെ തങ്ങളുടെ മുറിയുടെ വാതില് തുറന്നു തന്നെ ഇട്ടു..അവന് ടീനേജ് പ്രായത്തില് എത്തിയപ്പോള് അവന്റെ മുറിയുടെ കതക് അടയ്ക്കാന് ശ്രമങ്ങൾ നടത്തി..അവന്റെ അമ്മ ചോദിച്ചു’നിന്റെ അച്ചനു കണ്ടുകൂടാത്തെ എന്തു രഹസ്യമാ നീ അതിനുള്ളില് ചെയ്യുന്നത് ??..ഈ ചോദ്യം നമ്മുടെ മക്കളോട് തന്നെ ചോദിക്കേണ്ടതാണ്..
rajesh-nupur-talwar-after-verdict-360
നാം എപ്പോഴും മക്കളുമായുള്ള ആശയ വിനിമയത്തിന്റെ വാതിലുകള് തുറന്നിടണം..അവര്‌ക്ക് ഒരു മറയുമില്ലാതെ നമ്മോടു സംവേദനം ചെയ്യാന് കഴിയണം..തുറന്നിട്ട വാതിലുകളുള്ളപ്പോഴും നിങ്ങളുടെ മധുരമുള്ള നിമിഷങ്ങളും പങ്കു വയ്ക്കാന് കഴിയണം..ഇത്തരം ഒരു സാഹചര്യം ആരുഷിയുടെ വീട്ടിലും ഉണ്ടായിരുന്നെങ്കില് ആ കുട്ടി ആരോഗ്യത്തോടെ ഇന്നും ജീവിച്ചിരുന്നേനേ..

Advertisements

7 responses to “നിങ്ങളുടെ കിടപ്പു മുറി വാതില് അടക്കരുത്..

  1. ആരുഷിയുടെ കാര്യ്ത്തിൽ സംഭവിച്ചത്‌ മതപിതക്കളുടെ തിരക്കുകൾ തന്നെ ആയിരുന്നു വില്ലൻ
    സ്വന്തം മകൾ വീട്ടുവേലക്കരനൊപ്പം കിടക്കൂന്നത്‌ കാനുമ്പോഴുണ്ടാവുന്ന മാനസിക അവസ്ത്യും കണുക്കിലെടുക്കണം

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w