വാര്‌ത്തയ്ക്കിടയിലെ പരസ്യങ്ങള്..

കരീന കപൂര് അറിയുന്നതിനു..കുറച്ചു ദിവസമായി ടി വി മുഴുവന് കൊച്ച് അഭിനയിച്ച പരസ്യങ്ങളാണ്..പത്രമായ പത്രങ്ങളില് എല്ലാം മുന് പേജില് കരീനയുടെ ചിത്രങ്ങളാണ്..ഇനി നിങ്ങള് മോഹന് ലാലുമായി അഭിനയിക്കാനില്ല എന്നും പറഞ്ഞ തീരുമാനം വല്ലതും മാറ്റിയോ..എന്താണെന്ന് എനിക്കറിയില്ല..കുറേ ദിവസമായി സ്വര്‌ണ്ണത്തില് പൊതിഞ്ഞ കരീനയാണ് മലയാള പത്രങ്ങളിലും ടി വിയിലും..ഇതെന്താണ് എങ്ങനെ എന്ന് പത്ര മുതാലാളിയായ അച്ചായനോട് ചോദിക്കാം..
kareena-3_660_092812124339
‘അത് ഞങ്ങളുടെ പത്രത്തിലും ടി വിയിലും മാത്രം കാണുന്ന ഒരു പ്രതിഭാസം അല്ലടോ കോപ്പേ..കേരളത്തിലെ എല്ലാ പത്രങ്ങളുടേയും മുന് പേജില് കരീനയാ..അത് അവരുടെ സിക്സ് പാക്ക് കാണിച്ച് സര്‌ക്കുലേഷന് കൂട്ടനൊന്നും അല്ലടേ..അത് നമ്മുട്രെ മലപ്പുറം ഗോള്‌ഡിന്റെ പരസ്യമാടേ..മലപ്പുറം ഗോള്‌ഡ് കടത്തിയ കള്ള സ്വര്‌ണ്ണം വാങ്ങിക്കുന്നുണ്ട് എന്ന വാര്‌ത്ത വന്നപ്പോള് മുതല് ഇങ്ങനാ..ഞങ്ങള് സത്യ സത്യസന്ധമായ പത്രപ്രവര്ത്തനം നടത്തുന്നവരാ..അതിനു കിട്ടിയ ഷിഫീഡ് കോര്‌പ്പര് പുരസ്കാരം (പേര് കേട്ട് ഞട്ടേണ്ടാ..അച്ചായന് തന്നെ ഉണ്ടാക്കിയ കോപ്പര് പുരസ്കാരമാണ്)ഞാന് ചില്ലിട്ടു വെച്ചിട്ടുണ്ട്.വന്നാല് കാണിച്ചു തരാം….സ്വര്‌ണ്ണകടത്ത് രാജ്യദ്രോഹമാണെന്ന് ജനങ്ങളെ ആദ്യം പഠിപ്പിച്ചത് ഞങ്ങളുടെ പത്രമാണ് എന്ന് ഓര്‌ക്കണം..ഞങ്ങള് സ്വര്‌ണ്ണകടത്തിന്റെ വാര്‌ത്ത മുന് പേജില് ഇടാന് എന്നും സെറ്റു ചെയ്യും..അപ്പോള് വിളി വരും മലപ്പുറം ഗോള്‌ഡിന്റെ പരസ്യം ഇടണമെന്ന് പറഞ്ഞ്..പരസ്യമിടാന് മുന്നില് ഒരു ഇത്തിരി സ്ഥലം പോലുമില്ലാതെ ഗതികെട്ട് കടത്തു വാര്‌ത്ത മാറ്റി കരീനയെ പ്രതിഷ്ടിക്കും…രണ്ടു മൂന്നു ദിവസമായി ഞങ്ങള് നോക്കുന്നു..എപ്പോ കടത്തു വാര്‌ത്ത ഇട്ടാലും കരീനയെത്തും മുന്നില്..പിന്നെ എന്തുചെയ്യാനാ..ഇനി ഒരാഴ്ച്ചയും കൂടി കഴിയട്ടേ..അപ്പോഴങ്കിലും കരീനയുടെ വരവു കുറയുമായിരിക്കും..’
ഇനി കരീനയുടെ ഈ സെന്‌സേഷന് പരസ്യത്തെ കുറിച്ച് പാര്‌ട്ടി പത്രത്തിന്റെ പത്രാധിപരോട് ചോദിക്കാം..
‘ഞങ്ങള് കരീനയുടേയോ മലപ്പുറം ഗോള്‌ഡ് പോലുള്ള ബൂര്‌ഷ്വ സ്വര്‌ണകടക്കരുടെ പരസ്യമൊന്നും ഇടില്ല..താങ്കള്‌ക്ക് പരസ്യം എന്താണെന്നറിയാമോ..എനിക്കറിയാം ഈ ചോദ്യം ചോദിച്ചതു തന്നെ പാര്‌ട്ടിയെ തകര്‌ക്കുന്നതിന്റെ ഭാഗമായിട്ടണെന്ന്..താങ്കള്‌ക്ക് പരസ്യത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല..ഞങ്ങള്‌ക്ക് പരസ്യം തരാനും ആളുകളുണ്ട്..നല്ല സൂര്യതേജസ്സുള്ള മുഖവുമായി കവറു രാജേന്ദ്രന് മുതല് ലോട്ടറി സൈമണ് വരെ ഉണ്ട്..അപ്പോഴെന്തിനാണ് ഗോള്‌ഡ്..ഇനി ഒന്നും എനിക്ക് പറയാനില്ല..’
ഇനി കരീനയുടെ പരസ്യം വേണ്ടാത്ത മറ്റൊരു ചാനലും ഉണ്ട് കേരളത്തില്..അവരുടെ അഭിപ്രായം അറിയാന് ചെന്നപ്പോള് ആരും ഓഫിസില് ഉണ്ടായിരുന്നില്ല..ശമ്പളം കൊടുക്കത്തതിനാല് എല്ലാവരും ലീവിലാണെന്ന് അവിടെ കണ്ട ഒരു ചെക്കന് പറഞ്ഞു..പിടിച്ചു നില്‌ക്കേണ്ടേ..അതുകൊണ്ടാണെന്ന് അവര് കടത്തു വാര്‌ത്ത കൊടുത്തത്..കരീനയുടെ പരസ്യം കിട്ടിയിലേലും വേണ്ട ..കഞ്ഞി കുടിച്ച് കിടക്കേണ്ടേ.

Advertisements

5 responses to “വാര്‌ത്തയ്ക്കിടയിലെ പരസ്യങ്ങള്..

  1. മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ ഇപ്പോൾ നടന്ന സംഭവമേ അല്ലതാവുന്നു..കരിക്കിനേത്ത്‌ സംഭവത്തിലും ഇതു തന്നെയാൺ നടന്നത്‌

    Like

  2. ഇന്ന് നടക്കുന്നത്‌ വെറും മാധ്യമങ്ങൾക്ക്‌ വേണ്ടി സൃഷ്ടിക്കപ്പെടുന്ന വാർത്തകളാൺ,അതിനു ആയുസ്സ്‌ വെറും ഒന്നോ രണ്ടോ ആഴ്ച്ചകൾ.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w