പുണ്യാളന് കലക്കീട്ടാ.

പുണ്യാളന് അഗര്‌ബത്തീസ് എന്ന രഞ്ജിത്ത് ശങ്കര് ചിത്രമാണ് ഈ ആഴ്ച്ചയിലെ താരം..ആനപിണ്ഡത്തില് നിന്ന് ചന്ദനതിരി നിര്‌മ്മിക്കാനായി കമ്പനി തുടങ്ങിയ ജോയി താക്കോല്‌ക്കാരന് എന്ന നായക കഥാപത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു..അയാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പുണ്യാളന്മാരുടെ കഥയാണ് സിനിമ..ഈ വര്‌ഷം ഇറങ്ങിയ മികച്ച കോമഡി എന്റര്‌ട്ടേയ്നറാണ് ചിത്രം..
punya18-4
ജോയ് താക്കോല്കാരന് എന്ന തൃശ്ശൂര് കാരന് സംഭവം പുലിയാട്ടാ..ആരെയും തന്റെ തൃശ്ശൂര് സ്ലാങ്ങിലുള്ള വാചകമടി കൊണ്ട് വീഴ്തും പുള്ളിക്കരന്..ആ വാചകമടിയില് വിണാല് വീഴുന്നവന്റെ കാര്യം പോക്കാ.അങ്ങനെ ഒരിക്കല് വാചകമടിയില് വീണവര് ആരും പിന്നെ ജോയിയെ അടുപ്പിക്കാറില്ല..അങ്ങനെ ജോയിയുടെ കാര്യം വലിയ കഷ്ടത്തിലാ..കടം കയറി കുത്തുപാള എടുത്തിരിക്കുകയാണ് അയാള് ..അതിനിടയില് അയാളെ സഹായിക്കാന് പുണ്യാളന്മാര് ഭൂമിയില് അവതരിക്കുന്നു..രസകരമായി ഈ കഥയെ ആദ്യാവസാനം അവതരിപ്പിക്കാന് രഞ്ജിത്തിനും കൂട്ടര്‌ക്കും കഴിഞ്ഞിട്ടുണ്ട്..സിനിമയുടെ ആദ്യ പകുതി ചിരിപ്പൂരം തന്നെയാണ്..രണ്ടാം പകുതിയില് ചിരി കുറവാണെങ്കിലും ബോറ് അടുപ്പിക്കാതെ അവസാനം വരെ സിനിമ കൊണ്ടുപോകുന്നുണ്ട്..
പാസ്ഞ്ചര് കണ്ടപ്പോള് തന്നെ രഞ്ജിത്ത് ഭാവിയുടെ വാഗ്ദാനമാണെന്ന് ഉറപ്പിച്ചു..പക്ഷേ പിന്നീട് വന്ന രണ്ട് ചിത്രങ്ങളും എനിക്ക് വലിയതായി ഇഷ്ടപെട്ടില്ല..മികച്ച നിരൂപണങ്ങള് വന്ന മോളി ആന്റി റോക്സ് പോലും മികച്ച സൃഷ്ടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല..പക്ഷെ ഇത്തവണ രഞ്ജിത്ത് കലക്കി..മുന്‌കൂട്ടി നിശ്ചയിച്ചിരുന്ന പ്രിത്വിരാജ് ചിത്രം മാറ്റിവെയ്ച്ചാണ് രഞ്ജിത്ത് ഈ ജയസൂര്യ ചിത്രം ചെയ്യാന് റിസ്ക് എടുത്തത് എന്ന് കേൾക്കുമ്പോള് അദ്ദേഹത്തിനു സിനിമയിലുള്ള വിശ്വാസം വെളിവാകുന്നു..ആ വിശ്വാസം കാത്തു എന്നു തന്നെ പറയാം..
ബിജിപാലിന്റെ സംഗീതം മികച്ചു നിന്നു..ജയസൂര്യ പാടിയ ‘ആശിച്ചവന് ..എന്ന് തുടങ്ങുന്ന ഗാനം ഹര്‌ഷാരവത്തോടാണ് തിയേറ്ററില് വരവേറ്റത്..ഇത് ജയസൂര്യയുടെ സ്വന്തം ചിത്രമാണ്.. അങ്ങനെ പറയുമ്പോള് ബാക്കി താരങ്ങള്‌ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്ന് പറഞ്ഞ് വെയ്ക്കുന്നു..പക്ഷേ ശ്രീജിത്ത് രവി ചെയ്ത കോമഡി കഥാപാത്രം എടുത്തു പറഞ്ഞേ മതിയാവൂ..മികച്ചു നിന്നു ശ്രീജിത്തിന്റെ തുത്തുരു..അജുവിന്റെ ഗ്രീനു സിനിമയില് ഉടനീളം ജോയിയേട്ടന്റെ കൂടെ ഉണ്ടായിരുന്നു..
കുറച്ചു നാളുകള്‌ക്ക് ശേഷമാണ് അസഭ്യമില്ലാത്തെ കോമഡി സിനിമ വീണ്ടും മലയാളത്തില് എത്തുന്നത്..പുണ്യാളന് മിസ്സ് ചെയ്യരുതാത്തെ ചിത്രമാണ്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w