മൂര്‌ഖന്റെ ലക്ഷ്യം മോഡിയോ..

തരുണ് തേജ്പാലും തെഹല്‌ക്കെയും തകര്‌ത്തെറിയാന് ഒരു പെണ്ണു മതിയായിരുന്നു..തകര്‌ന്നു എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല..ഒരു പക്ഷേ അപമാനിക്കപെട്ട യുവതി പ്രതിയും തേജ്പാല് നിരപരാധിയും ആണെന്ന് നാളെ വാഴ്ത്തപെടാം..അത്രയ്ക്കല്ലേ തേജ്പാല് രാഷ്ട്രീയ പാര്‌ട്ടികള്‌ക്ക് ചെയ്തു കൊടുത്തിരിക്കുനത്..അതിന്റെ നന്ദി അവര് പ്രകടിപ്പിക്കാതിരിക്കുമോ..പക്ഷേ ഇപ്പോള് തെഹല്‌ക്ക എന്ന പേര്‌ തന്നെ കളങ്കപെട്ട് നില്‌ക്കുമ്പോള് അവരെ സമീപിക്കാന് ഒരു രാഷ്ട്രീയ പാര്‌ട്ടിയും ധൈര്യപെടില്ല..അപ്പോള് തെഹല്‌ക്കയ്ക്ക് സമാനമായ മറ്റൊരു മാധ്യമം ആവശ്യമാണ്..പുര കത്തുമ്പോള് വാഴ വെട്ടുന്നു എന്നു പറയും പോലെ തെഹല്‌ക്ക തകര്‌ന്നു കൊണ്ടിരിക്കുമ്പോള് അവിടെ നിന്നും പിരിഞ്ഞു പോയ അനിരുദ്ധ് ബേലും കൂട്ടരും കോബ്രപോസ്റ്റ് എന്ന മറ്റൊരു ഒളിക്യാമറ പത്രവുമായി രംഗത്തു വന്നു..അവര് കഴിഞ്ഞ ആഴ്ച്ച പുറത്തു വിട്ട ‘ഓപ്പറേഷന് ബ്ലൂ വയറസ്’ അക്രമം ഈ ആഴ്ച്ചയും തുടരുന്നു..എന്താണ് ഈ വയറസ്സ് എന്നു വായിക്കത്തവര്‌ക്കായി പറയാം..
CyberCrime-01111-0011
‘കോബ്രപോസ്റ്റിന്റെ പ്രതിനിധികള് തങ്ങളുടെ ഒരു സാങ്കല്‌പിക സ്ഥാനാര്‌ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു ഐ ടി സ്ഥാപനത്തെ സമീപിക്കുന്നു..അവര് ആ കര്‌ത്തവ്യം ഏറ്റെടുക്കാം എന്ന് സമ്മതിക്കുന്നു..അതിനായി ആദ്യം ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചാരണം ആരംഭിക്കുന്നു..അവിടെ പ്രസ്തുത സ്ഥനാര്‌ത്ഥിയെ ഫോളോ ചെയ്യാന് ആയിരക്കണക്കിനു വ്യാജ പ്രൊഫൈലുകള് ഉണ്ടാക്കുന്നു..വ്യാജ പ്രചാരണങ്ങള് ആരംഭിക്കുന്നു..എതിരാളിയായി മത്സരിക്കുന്ന ആളുകള്‌ക്ക് എതിരെ കുപ്രചരണങ്ങള് അഴിച്ചു വിടുന്നു..തങ്ങളുടെ സ്ഥാനാര്‌ത്ഥിയുടെ പ്രൊഫൈലില് വരുന്ന മോശം കമന്റുകള് പ്രസിദ്ധികരിക്കാതിരിക്കുന്നു..ഇങ്ങനെ ഏതു സോഷ്യല് മീഡിയ കൊട്ടെഷനുകളും ഈ കമ്പനികള് എടുക്കുന്നതാണ്..’
ഇത്തരത്തിലുള്ള നിരവധി ഐ ടി കമ്പനികള് ഇന്ന് മുംബൈയിലും ഇന്ത്യയില് ഉടനീളവും പ്രവര്‌ത്തിക്കുന്നുണ്ട്..അവ പടച്ചു വിടുന്ന വ്യാജവാര്‌ത്തകളും പ്രചാരണങ്ങളും ആണ് ഇന്ന് സോഷ്യല് മീഡിയ നിറയെ..അത്തരത്തിലുള്ള ഐ ടി കമ്പനികളെ ഏറ്റവും കൂടുതല് ഉപയോഗിക്കുന്നത് നരേന്ദ്ര മോഡിയും ആം ആദ്മി പാര്‌ട്ടിയുമാണെന്ന് കോബ്ര പറയുന്നു..ഏതാണ്ട് 20 ഐ ടി കമ്പനികള് ആണ് മോഡിയുടെ പ്രചാരണങ്ങള്‌ക്ക് ചുക്കാന് പിടിക്കുന്നത്..കെജ്രിവാളും അതില് ഒട്ടും പിന്നിലല്ല..പക്ഷേ ഒരു തെഹല്‌ക്ക് ചായ്വോടെ കോബ്ര കോണ്‌ഗ്രസിനെ സുഖിപ്പിക്കുന്നു ഉണ്ട്..ഇതില് നിന്നു തന്നെ എല്ലാം വ്യക്തമാണ്..പക്ഷേ കോബ്ര തുറന്നിട്ടത് ഒരു പാട് ചിന്തിക്കേണ്ടുന്ന ഒരു പ്രശ്നമാണ്..
സോഷ്യല് മീഡീയയും മലീമസപെടുന്നുവോ??..ഇത് ഇവിടെ തുടങ്ങിയ ഒരു പ്രതിഭാസമല്ല..അന്തര്‌ദേശിയ തലത്തില് പെപ്സിയും ബെന്‌സുമൊക്കെ ഇങ്ങനെ ലൈക്കും ഫോളൊവേഴ്സുമൊക്കെ കാശു കൊടുത്തു വ്യാജമായി ഉണ്ടാക്കുന്നവരാണ്..പക്ഷേ ഇതേ കാര്യം ഇവിടെ ഇന്ത്യയില് ഇലക്ഷന് പ്രചാരണത്തിനു ഉപയോഗിക്കുന്നു എന്ന് മാത്രം..ഇപ്പൊള് മികച്ച ഐടി കമ്പനികള് കൈയ്യില് ഉണ്ടെങ്കില് ജനങ്ങളെ സോഷ്യല് മീഡിയ വഴി തട്ടി കളിക്കാന് കഴിയുമെന്ന് സാരം..
മൈക്ക് ടെസ്റ്റിംഗ്: മോഡി ലൈക്കുകള് മേടിച്ചതാണെന്ന് പറയുന്ന മൂര്‌ഖനു അജയ് മാക്കന്റെ രണ്ട് ലക്ഷം ട്വിറ്റര് ഫോളൊവോഴ്സിനെ കുറിച്ച് മിണ്ടാട്ടമില്ല..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w