സൈലന്‌സ് – ഒരു ആവറേജ് ത്രില്ലര്..

കഴിഞ്ഞ കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളുടേയും പരാജയം കാരണം സേതുരാമയ്യര് പോലുള്ള വേഷങ്ങള് നിരസിച്ചു നില്‌ക്കുന്ന മമ്മുക്കയുടെ പുതിയ ചിത്രമാണ് ‘സൈലന്‌സ്’..സമീപകാലത്ത് ന്യൂ തെറിറേഷന്റെ തലതൊട്ടപ്പനായി വിലസുന്ന വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകന്..ചിത്രം വി കെ പി യുടെ മുന് ചിത്രങ്ങള്‌ക്ക് വിപരീതമായി കുടുംബങ്ങള്‌ക്ക് കാണാനാവുന്നതാണ്..തരക്കേടില്ലാത്ത ഒരു ത്രില്ലര് ആണ് ചിത്രം..
Silence-Malayalam-Movie
ഈ ചിത്രത്തില് മമ്മൂട്ടി തന്നെ ആണ് താരം..കുറഞ്ഞ കാലം കൊണ്ട് വളര്ച്ച നേടിയ ഒരു വക്കീല്..അതും നേരായ വഴിയില് തന്നെ..അഡ്വ. അരവിന്ദ് എന്ന ആ കഥാപാത്രത്തെ മമ്മുക്ക അവതരിപ്പിക്കുന്നു..അരവിന്ദ് ജഡ്ജ് ആയി ഉയര്‌ത്തപെടുന്നത് കേട്ടാണ് സിനിമ തുടങ്ങുന്നത്..അദ്ദേഹം ജഡ്ജി ആവുന്നത് ഇഷ്ടപെടാത്ത ചിലര് അദ്ദേഹത്തെ വേട്ടയാടുന്നു..അത് ആര് എന്ന് കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രം..സൈലന്‌സ് എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും ഒരു നിമിഷം പൊലും ചിത്രം നിശബ്ദമാകുന്നില്ല..അവസാനത്തെ ചില സീനുകള് വരെ കാണികളെ മുള്‌മുനയില് നിര്‌ത്താന് ചിത്രത്തിനാവുന്നുണ്ട്..
silens
സ്ത്രീ കഥപാത്രങ്ങള്‌ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്ന ചിത്രത്തില് എടുത്തു പറയാവുന്ന മറ്റൊരു കഥാപാത്രം അനൂപ് മെനോന് അവതരിപ്പിച്ച അരവിന്ദിന്റെ സുഹൃത്തായ പൊലീസ് ഓഫീസറാണ്..അവസാനം വരെ മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന ഈ കഥാപാത്രം അനൂപ് ഭംഗിയാക്കി..പിന്നെ എടുത്തു പറയേണ്ടുന്ന പ്രകടനം ‘സിനിമ കമ്പനി’ എന്ന ചിത്രത്തിലൂടെ വന്ന ബേസില് എന്ന നടന്റെ പ്രകടനമാണ്..വളരെ പ്രാധാന്യമേറിയ ഒരു വേഷം അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു..ആദ്യ സിനിമയ്ക്ക് ശേഷം തരികിട പടങ്ങളില് അഭിനയിച്ചു നടന്ന ബേസിലില് ഒരു നായകനെ ഞാന് കാണുന്നു..
സൈലന്‌സ് ഒറ്റ തവണ കഴ്ചയ്ക്ക് കുഴപ്പമില്ല..ഇന്നത്തെ സിനിമകളില് കാണുന്ന പെട്ടന്നുള്ള എന്‌ഡിംഗ് തന്നെയാണ് ഈ ചിത്രത്തിന്റേയും പോരായ്മ..
മൈക്ക് ടെസ്റ്റിംഗ് : മമ്മുക്കയുടെ ക്ലോസ് അപ്പ് ഷോട്ടുക്കള് ഇനി വേണ്ട കേട്ടോ..ചുളുവകള് പുറത്തു വന്നു തുടങ്ങീരിക്കുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w