ദില്ലിയിലും ബി ജെ പി വരും..

കെജ്രിവാളിന്റെ സാധാരണക്കാരന്റെ പാര്‌ട്ടി നേടിയ വിജയം ഇന്ത്യന് യുവത്വം ആഘോഷിച്ചു തീര്‌ന്നിട്ടില്ല..പക്ഷേ അധികാരത്തിന്റെ ഇത്ര അടുത്ത് എത്തിയിട്ടും എന്തു കൊണ്ട് തങ്ങള് അത് തിരഞ്ഞെടുക്കുന്നില്ല എന്ന സംശയം ചില ആം ആദ്മികള്‌ക്ക് എങ്കിലും ഉണ്ട്..അധികാരം കൈയാളിയെ തങ്ങള് മുന്നോട്ട് വച്ച ആശയങ്ങള് നടപ്പാക്കാന് കഴിയൂ എന്ന് അറിഞ്ഞു കൊണ്ട് എന്തിനീ പിടി വാശി..മുഖ്യമന്ത്രി കസേരയില് ഒരു ദിവസമെങ്കില് ഒരു ദിവസം കെജ്രിവാളിനു ഇരിക്കാന് കഴിഞ്ഞാല് അത് 5 വര്‌ഷം പ്രതിപക്ഷത്ത് ഇരുന്നു ചെയ്യാന് കഴിയുന്നതിനേക്കാള് ആം ആദ്മിക്കു ചെയ്യാന് കഴിയും..ആദ്യ തവണ സാധാരക്കാരന്റെ ലേബലിനു വോട്ട് കിട്ടിയത് പോലെ ഇനി വരുന്ന തിരഞ്ഞെടുപ്പിനും ജനങ്ങള് ചിന്തിക്കും എന്ന അമിതാത്മവിശ്വാസം അവരെ കുഴിയില് ചാടിക്കുകേ ഉള്ളൂ..കെട്ടുറപ്പുള്ള ഒരു ഭരണം തരാന് ബി ജെ പിയോ കോണ്‌ഗ്രസ്സോ പോലുള്ള പാര്‌ട്ടികള്‌ക്കേ കഴിയൂ എന്ന് അവര് മാറി ചിന്തിച്ചാല്..അങ്ങനെ ഒരു റീ ഇലക്ഷന് വന്നാല് ഇന്നത്തെ സാഹചര്യത്തില് ബി ജെ പി ഇന്ദ്രപ്രസ്ഥം പിടിക്കുമെന്ന കാര്യം തീര്ച്ചയാണ്..
kejriwal3
ബി ജെ പി മന്ത്രി സഭ ഉണ്ടാക്കാനില്ല എന്ന ലഫ്.ഗവര്‌ണറേ അറിയിച്ചു കഴിഞ്ഞു..ഇനി അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കാന് വിളിക്കുന്നത് സ്വാഭാവികമായി കെജ്രിവാളിനെ ആവും ..കഴിയുമെങ്കില് കെജ്രിവാള് മുഖ്യമന്ത്രി ആവാന് ശ്രമിക്കുക..അത് ഏതു കോണ്‌ഗ്രസിനെ കൂട്ടുപിടിച്ചിട്ടാണെങ്കിലും..എന്തായാലും ബി ജെ പിക്ക് പിന്തുണ കൊടുത്താല് ആം ആദ്മിക്കു മുഖ്യമന്ത്രി ആവാന് കഴിയില്ല..അപ്പോള് ആം ആദ്മി ബി ജെ പിയുടെ ബി ടീമായി ചക്രശ്വാസം വലിക്കും..മുഖ്യധാരാ രാഷ്ട്രീയ പാര്‌ട്ടികളുമായി കൂട്ട് കൂടുന്നതില് നിന്ന് എന്താണ് ആം ആദ്മിയെ പിന്നോട്ട് വലിക്കുന്നത് ?..ഒറ്റക്ക് ഭരിക്കാനുള്ള സ്വപ്നം ഇന്ത്യയിലെ ഒരു പാര്‌ട്ടിക്കും ഉണ്ടാവില്ല..പിന്നെ ആം ആദ്മിക്കു കഴിയാന് അവര്‌ക്കെന്താ കൊമ്പുണ്ടോ..?
ബി ജെ പിയുമായി ഒരു പരിധി വരെ സഹകരിച്ചു കൊണ്ടാണ് അണ്ണ ഹസാരയും കെജ്രിവാളുമൊക്കെ അഴിമതിക്കു എതിരെ ഉള്ള സമരം തുടങ്ങിയത്..ആ സമയത്ത് എനിക്ക് തോന്നിയത് കോണ്‌ഗ്രസ് സര്‌ക്കാരിനെ താഴെ ഇറക്കാന് ബി ജെ പി കെട്ടിയെടുത്ത ഒരു ‘ആചാര്യനാ’ണ് അണ്ണ എന്നാണ്..പിന്നീട് ആ സമരങ്ങള് എല്ലാ പാര്‌ട്ടികളിലേയും അഴിമതിക്കാരെ ഒതുക്കനുള്ളതാണെന്ന് അണ്ണ വ്യക്തമാക്കിയപ്പോള്‌ ബി ജെ പിയുടെ മനപായസത്തില് കല്ലു കടിച്ചു..മോഡിയെ ഉയര്‌ത്തി കാട്ടിയ ബി ജെ പിയുടെ നയമാണോ ആം ആദ്മിയെ അവരില് നിന്ന് അകറ്റിയത് എന്ന് തോന്നി പോവും..അതു കൊണ്ടായിരിക്കാം കെജ്രിവാള് ബി ജെ പിയില് നിന്ന് അകലം പാലിക്കുന്നത്..
Harsh Vardhan
കേന്ദ്ര സര്‌ക്കാരിന്റെ അഴിമതികൾക്ക് എതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ആം ആദ്മിയായി പരിണമിച്ചത്..അവരുടെ ആവശ്യമായ ജന ലോക്പാല് ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായി കോണ്‌ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനു എതിരായി ആണ്..അപ്പോള് അവരുമായി ആം ആദ്മിക്കു കൈ കോര്‌ക്കാന് കഴിയുമോ..?..കോണ്‌ഗ്രസിന്റെ ബി ടീമാണ് ആപ്പ് എന്നത് തെരഞ്ഞെടുപ്പു സമയത്ത് ബി ജെ പി ആരോപണം ഉന്നയിക്കുകയും ചെയ്തത് അവരെ കോണ്‌ഗ്രസുമായി കൂട്ടു കൂടുന്നതില് നിന്ന് അകറ്റി നിര്‌ത്തുകയാണ്..
പുറത്തു നിന്നു പിന്തുണ നല്‌കാം എന്ന് രാഹുല് ഗാന്‌ധി പറയുമ്പൊള് അത് സ്വീകരിച്ചു മുഖ്യമന്ത്രി ആവുകയാണ് കെജ്രിവാള് ചെയ്യേണ്ടത്..തങ്ങള് ആഗ്രഹിച്ചത് പോലെ അവര്‌ക്ക് ദില്ലി ഭരിക്കാം..6 മാസം കഴിയുമ്പോള് കോണ്‌ഗ്രസ് പിന്തുണ പിന്വലിച്ചു എന്നിരിക്കട്ടേ..അത്രയും ദിവസം ഭരിച്ചു ഇതാണ് ഞങ്ങള് എന്ന ജനങ്ങളെ കാണിക്കാന് കഴിയും..കറണ്ട് ചാര്‌ജ് പകുതിയാക്കിയും..വെള്ളക്കരം വെട്ടി കുറക്കുന്നതും രണ്ടു മാസം ചെയ്താല് മതി ജനങ്ങളുടെ മനം നിറയാന്..അതു വഴി അവര്‌ക്ക് ഇന്ത്യ മഹാരാജ്യം മുഴുവനും കീഴടക്കാന് കഴിയും..അല്ലാതെ ഒരു തിരഞ്ഞെടുപ്പിലേക്ക് അവര്‌ പോയാല് അവര് കുഴിച്ച കുഴിയില്…
‘കെജ്രിവാള് താങ്കള്‌ക്ക് സാധാരണക്കാരന് തന്ന അവസരമാണ്..അവരുടെ മനസ്സ് വായിക്കാന് താങ്കള്‌ക്ക് എപ്പോഴും കഴിഞ്ഞെന്നു വരില്ല..’

Advertisements

2 responses to “ദില്ലിയിലും ബി ജെ പി വരും..

  1. congrasinethireyum BJPkethireyum pracharanam nadathi vote vangiya parti pinne avarude pinthuna vangiyal, athavum thandayilama.
    AAP thankal paranja pole congrassinte pinthuna purathuninnu vangiyal aa athikaram kond delhil nallathu cheyyan kazhiyumayirikum pakzhe athode AAP yude varalcha muradikan sadyadayud, karanam athum paranj AAP cograsinte B team anennu paranju pracharanam nadathiyal keralathe pole sakzharathayillatha mattu samsthanangalil enthu paranju jenagale abimukeekarilum.
    athukond ethrayum kalam mattu partikalude nerikedu sahicha delhi janagalku, oru nalla baranathinu vendi kurach nalum koodi kathirikan enthanu kuzhappam.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w