ഇനി സുരേഷ് ഗോപിക്ക് ഇട്ടു പണിയാം…

രണ്ടു ദിവസമായി ചിറ്റിലപ്പള്ളി എന്ന മുതലാളിയേയും അദ്ദേഹത്തിന്റെ വണ്ടര്‌ലാ, വീ ഗാര്‌ഡ് എന്ന ഉല്പന്നങ്ങളേയും തെറിവിളിച്ചു കൊണ്ട് വളരെ വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്ന വിപ്ലവ സമരങ്ങള്‌ക്ക് വിരാമമിട്ടു ഒരിക്കല് കൂടി ന്യൂസ് മേക്കര് പി സി ജോര്‌ജ്ജ് കടന്നു വന്നിരിക്കുന്നു..അടുത്ത ബ്രേക്കിനു ശേഷം മാര്ച്ചില് സകല പാര്‌ട്ടികാരുടെയും വീട്ടില് നിന്ന് വീ ഗാര്‌ഡ് സ്റ്റബിലൈസറുകള് എറിഞ്ഞു പൊട്ടിച്ചുള്ള പ്രതിഷേധ പ്രകടനം നടത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആ പടക്കവും ചീറ്റിച്ചു കൊണ്ട് പൂഞ്ഞാര് കിങ്ങിന്റെ ഈ വര്‌ഷത്തെ അവസാനത്തെ വരവ്..2013 ജനുവരി മുതല് എല്ലാ മാസങ്ങളിലും ഒരു വാര്‌ത്തയെങ്കിലും സംഭാവന ചെയ്ത് വാര്‌ത്ത ചാനലുകാരുടെ ഐശ്വര്യമായ അച്ചായന് ഈ വര്‌ഷത്തെ എല്ലാ അവാര്‌ഡുകളും ഉറപ്പിക്കാനുള്ള വരവാണിത് എന്ന് തോന്നുന്നു..ഇനി ഏതെങ്കിലും ചാനലുകള് അച്ചായനെ അല്ലാതെ മറ്റാരെയെങ്കിലും ന്യൂസ് മേക്കര് ആക്കിയാല് തീര്ച്ചയായും അത് ഫാബ്രിക്കേറ്റഡ് ആവും..
george_flags_off_338x225
സര്‌ദ്ദാര് വല്ലഭായി പട്ടേല് എന്ന ഭാരതത്തിന്റെ അഭിമാനമായ ഉരുക്കു മനുഷ്യന്റെ സ്മരണാര്‌ത്ഥം അദ്ദേഹത്തിന്റെ പ്രതിമ..അതും ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമിക്കുന്നതിന്റെ പ്രചരണാര്‌ത്ഥം നടത്തുന്ന കൂട്ടയോട്ടത്തിനു പോയി അവിടെ വച്ചു ഒരു ടീ ഷര്‌ട്ടു എടുത്തു ഒരു കൊച്ചു കുട്ടിക്കു കൊടുത്തു പി സി ജോര്‌ജ്ജ്..പക്ഷേ അതിനടയില് ഒരു പ്രശ്നം പറ്റി..ആ ടീ ഷര്‌ട്ടില് ഒരു മുഖം പ്രന്റ് ചെയ്തിരുന്നു..അത് നരേന്ദ്ര മോഡിയുടേതായിരുന്നു..അതു മതിയല്ലൊ..ചര്ച്ച തുടങ്ങി കഴിഞ്ഞു..പി സി ജോര്‌ജ്ജ് നരേന്ദ്ര മോഡിയെ പിന്തുണക്കുന്നുവെന്ന്..ഇനി എന്തെല്ലാം ചര്ച്ചകള് വരുമെന്ന് വരുന്ന ദിവസങ്ങള് കാണാം..എന്നാലും ര്ണ്ടു ദിവസത്തിനു ശേഷം മാണി സാറിന്റെ പ്രതികരണം കുറിക്കട്ടേ..’പി സി ജോര്‌ജ്ജ് ചെയ്തത് കേരള കോണ്‌ഗ്രസിന്റെ നയമല്ല..പിന്നെ ജോര്‌ജ്ജ് ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കു ഇങ്ങനെ പ്രതികരിക്കാന് പോയാല്..( ഒരു ചിരി)..പിന്നെ വല്ലഭായി പട്ടേല് നമ്മളെല്ലാം ബഹുമാനിക്കുന്ന മനുഷയ്നല്ലേ..നോ കമന്റസ്’
ഇതില് എല്ലാം തീരും പക്ഷേ ഇതിനൊക്കെ രാഷ്ട്രീയത്തിലില്ലാത്തവര് താങ്ങാന് പോയാല് പണി കിട്ടും ..പി സി ജോര്‌ജ്ജ് ചെയ്തതില് തെറ്റൊന്നുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് മുകളില് പറഞ്ഞ വാര്‌ത്തയോട് കൂട്ടി വായിക്കാന് പറ്റുന്ന വാര്‌ത്ത…പക്ഷേ സുരേഷേട്ടാ ..എന്തിനാണ് വഴിയേ പോയ വയ്യാവേലി എടുത്തു മുതുകത്ത് വയ്ക്കുന്നത്..താങ്കള് കൊച്ചൗസേപ്പിനു പറ്റിയ പറ്റ് കണ്ടതല്ലേ..ഇനിയും സ്റ്റാന്‌റ്റ് മാറ്റിയിലെങ്കില് സ്റ്റാന്‌ഡ് വിട്ടു പോകേണ്ടി വരും..മര്യാദയ്ക്കും നിലപാട് മാറ്റിയിലെങ്കില് നാളത്തെ പത്രങ്ങളും സോഷ്യല് മീഡിയയും താഴെ പറയുന്ന രഹസ്യങ്ങള് വാര്‌ത്തയാക്കും..
Suresh gopi photos
1.സുരേഷ് ഗോപി കോടീശ്വരന് പരിപാടിയില് സഹായിക്കാം എന്ന് വാക്കു കൊടുത്ത കണാരനെ അവഗണിച്ചു..സുരേഷ് ഗോപിയുടെ ചെക്ക് ഇന്നു വരും നാളെ വരും എന്നറിയാന് പോസ്റ്റാഫീസില്‌ കയറി ഇറങ്ങിയ കണാരന്റെ പാരഗണ് ചപ്പല് താഴെ കൊടുക്കുന്നു..
2.കോടിശ്വരനില് ഒരു കോടി രുപ തന്റെ അയല്‌ക്കാരിക്കു കൊടുക്കാന് ചോദ്യം മാറ്റികൊടുത്തുവെന്ന്..അതില് പിന്നെ പരിപാടിയുടെ പ്രൊഡൂസറിനെ കാണാനില്ലെന്നും..അതല്ല അദ്ദേഹം ഊളമ്പാറെയിലാണെന്നും എന്നൊക്കെ കേട്ടു..അതോടെയാണ് കോടിശ്വരന്റെ എപ്പിടോസ് അവസാനിച്ചതെന്നും..
3.ഇനി ഒരു പഴയ കഥ..പണ്ട് കമ്മീഷണര് സിനിമ ചെയ്യുമ്പോള് ഫൈറ്റ് സിനിനിടയില് ഒരു ജുനിയര് ആര്‌ട്ടിസിന്റെ അസ്ഥനത്ത് ചവിട്ടിയത് അദ്ദേഹം ഓർക്കുന്നുണ്ടാവില്ല..പക്ഷേ അതില് പിന്നെ ഇത്തിരി ബാര്‌ലി വെള്ളം പോലും കുടിക്കാന് ഫൈറ്റ് സുഗുണനു പിന്നെ കഴിഞ്ഞിട്ടില്ല….
ഇങ്ങനെ ഓരോ വാര്ത്തകൾ ചമച്ച് കടുവയെ കിടുവയാക്കാന് ഞങ്ങൾക്കറിയാം..എന്നാ സുരേഷേട്ടന് സ്റ്റാന്റ് വിട്ടോ..ശ്വേത ചേച്ചിക്കു കഴിഞ്ഞ മാസമുണ്ടായതൊന്നും ഓര്‌മ്മയില്ലേ
ഇവരോടൊന്നും മത്സരിക്കാനാര്‌ക്കും ആവില്ല..ഇവിടെ ആം ആദ്മി വരുന്നത് ഒന്നു കാണണം..വന്നാല് അവര് ചുണകുട്ടികള് തന്നെയാവും..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w