അപൂര്‌വ്വ ‘ദൃശ്യാ’നുഭവം…

ഫെസ്ബുക്കിലോ തിയേറ്ററിലോ പോയി മമ്മൂട്ടി ഫാന്‌സ് തൊണ്ട പൊട്ടുന്നവരെ കൂവിയാലും ഈ ചിത്രം മെഗാ ഹിറ്റാവും..2013ലെ ഏറ്റവും മികച്ച ചിത്രവും..മോഹന്‌ലാലിന്റെ കഴിഞ്ഞ 5 വര്‌ഷങ്ങളില് ഇറങ്ങിയ ചിത്രങ്ങളില് വച്ച് ഏറ്റവും മികച്ചതും..ഇങ്ങനെ പോവുന്നു മോഹന്‌ലാല് – ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം’ എന്ന പുതിയ ചിത്രം..ശരിക്കും ഒരു ദൃശ്യവിരുന്നു തന്നെയാണ് ദൃശ്യം..
Drishyam-Movie-550x284
മെമ്മറീസ് എന്ന ബമ്പര് ഹിറ്റിനു ശേഷം മോഹന്‌ലാലുമൊത്ത് ജീത്തു എത്തുമ്പോള് ജയരാജിന്റെ ഈ ശിഷ്യനു പ്രേക്ഷകരുടെ മര്‌മ്മം അറിയാവുന്ന സംവിധായകന് എന്ന ലേബല് ഒട്ടിച്ചു കൊടുക്കുകയാണ് ‘ദൃശ്യം’.ജോര്‌ജ്ജ് കുട്ടിയെന്ന കേന്ദ്ര കഥാപാത്രത്തെ ലാലേട്ടന് അനശ്വരമാക്കി..ജോര്‌ജ്ജ് കുട്ടി ഒരു കര്‌ഷകനാണ് ..സിനിമ ഭ്രാന്തനാണ്..തിയേറ്റര് ഉടമ ആവണമെന്ന് എന്ന് സ്വപ്നം കാണുന്ന ആളാണ്…ജോര്‌ജ്ജ് കുട്ടി നമ്മളില് ഒരാളായി തോന്നുന്ന സാധാരണക്കാരനാണ്..അദ്ദേഹത്തിന്റെ ഭാര്യയായി മീന മികച്ച മടങ്ങി വരവാണ് നടത്തിയിരിക്കുന്നത്..അവിചാരിതമായി ആ കുടുംബത്തില് നടക്കുന്ന ഒരു സംഭവത്തെ ചുറ്റി പറ്റിയാണ് കഥ പോകുന്നത്..ഇനിയും പറഞ്ഞാല് കഥ പറഞ്ഞു പോവും..അത് നിങ്ങള് തിയേറ്ററില് തന്നെ പോയി അനുഭവിക്കേണ്ട ഒന്നാണ്..പിന്നീട് സിനിമയില് എടുത്തു പറയേണ്ടത് കലാഭവന് ഷാജോണിന്റെയും ആശാ ശരത്തിന്റെയും വേഷങ്ങളാണ്..ജീത്തു ജോസഫിന്റെ കഴിഞ്ഞ സിനിമയായ ‘മൈ ബോസില്’ നമ്മേ കുടു കുടാചിരിപ്പിച്ച ഷാജോണ് ഇതില് നമ്മേ കാര്യമായി വെറുപ്പിക്കും..മികച്ച വില്ലന് കഥാപാത്രമായി ഷാജോണ് തിളങ്ങി..ആശാ ശരത്തിനു കിട്ടിയ മികച്ച കഥാപാത്രമായിരുന്നു ഗീത ഐ പി എസ് എന്ന കഥപാത്രം..ചിത്രത്തിന്റെ നായിക മീനയായിരുന്നില്ല ആശാ ശരത്ത് ആയിരുന്നു..മറ്റേല്ലാ കഥാപാത്രങ്ങളും മികച്ചു തന്നെ നിന്നു..
Drishyam-Malayalam-Film-550x284
വിനു തോമസിന്റെ മികച്ച ഗാനങ്ങള്..സുജിത്ത് വാസുദേവന്റെ ക്യാമറ എല്ലാം കലക്കി..എല്ലാത്തിനും ഉപരി ജീത്തു ജോസഫ് എന്ന മാസ്റ്ററിന്റെ മികവും..ഞാന് ഇന്നും ഓര്‌ക്കുന്നു 2007 ഡിക്ടക്ടീവ് എന്ന ആദ്യ ചിത്രത്തിന്റെ പ്രചരണാര്‌ത്ഥം ഒരു ചാനല് ചര്ച്ചയില് ജീത്തു പറഞ്ഞത്..’ഈ ചിത്രത്തില് വലിയ വ്യത്യസ്തത ഒന്നും ഞാന് അവകാശപെടുന്നില്ല..ഒരു തുടക്കകാരന്റെ പരിമിതികള് എനിക്ക് ഉണ്ട്..ആ പരിമിതികള്‌ക്ക് ഉള്ളില് നിന്നാണ് ഈ ചിത്രം ചെയ്തത്..കാണുക’..ദൃശ്യത്തിന്റെ വിജയത്തോടെ ജീത്തു ഇന്നു ഏതു പ്രൊഡ്യ്യൂസറും ഏതു സൂപ്പര്‌സ്റ്റാറും കൊതിക്കുന്ന സംവിധാകനാകും എന്നത് ഉറപ്പാണ്..
ഈ ചിത്രം കാണാതിരുന്നാല് വലിയ നഷ്ടമാകും..ഈ ജോര്‌ജ്ജ്കുട്ടി നിങ്ങളുടെ ജോര്‌ജ്ജ്കുട്ടി കളയില്ല…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w