ആ ഗ്യാസ് തുറന്നു വിട്ടു ഞങ്ങളെ ഒന്നു കൊന്നു തരുമോ തൊപ്പിക്കാരാ..

ഒരു തൊപ്പിക്കാരന് അങ്ങ് കൊമ്പത്തിരുന്നു സകലത്തിന്റേയും വില കൂട്ടുന്നു..അയാള്‌ക്ക് താഴെ കിടന്നു നിലവിളിക്കുന്ന പാവപ്പെട്ടവന്റെ നിലവിളി കേള്ക്കുന്നതേ ഇല്ല..കാരണം അങ്ങ് കൊമ്പത്ത് കോര്‌പ്പറേറ്റുകളുടെ കാബറയുടെ ശബ്ദം അയാളുടെ കാതടപ്പിച്ചിരിക്കുന്നു..അവരെ തള്ളി കൊമ്പത്തു കയറ്റിയവന്റെ അടുക്കള പുകയുന്നുണ്ടോ എന്ന് വീണ്ടും നോക്കാന് വരുന്നത് 5 വര്‌ഷത്തില് ഒരിക്കലാണ്..ഇനി ഇങ്ങു വാ..നല്ല വിറകടുപ്പില് തിളപ്പിച്ച വെള്ളം കാത്തിരുപ്പിണ്ട്..
ആധാരം ഇല്ലെങ്കില് കാശില്ല…ഉള്ളിക്കു തൊലി ഉണ്ടാവുന്നില്ല..രൂപ സ്ട്രട്രച്ചറില് ആണ്..അന്താരാഷ്ട്ര വില നിലവാരം..ഇങ്ങനെയൊക്കെ മണ്ടന് ന്യായങ്ങള് പറഞ്ഞു കോടികളുടെ അഴിമതികളുടെ ഭാരം ജനങ്ങളുടെ മുതുകത്ത് വച്ചു കൊണ്ട് രക്ഷപെടുന്ന യൂ പി ഏ സര്‌ക്കാരിന്റെ ജനദ്രോഹ നയങ്ങള് വളരെ വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്നു..ഏറ്റവും അവസാനം നമ്മള് കണ്ടത് എല് പി ജി യുടെ വില 230 രൂപ കുത്തനെ കൂട്ടുന്നത്..സാധാരണകാരന്റെ അടുപ്പില് മണ്ണു വാരിയിടുന്ന പ്രഖ്യാപനം..അതിന്റെ ഇടക്കു ഒരു ആധാറും ബാങ്ക് അക്കൗണ്ടും..hike
എനിക്ക് ഒരു ബ്ലോഗ് എഴുതാന് ഉള്ള കണ്ട്രോള് തരൂ..ഇത്തരം ദ്രോഹങ്ങള് കണ്ടിട്ട് ഒരു സാധാരണക്കാരനായി പോയതാണേ..
അധാര് കാര്‌ഡ് വഴി എല് പി ജി സബ്സിഡി വിതരണം ചെയ്യുക എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടു വര്‌ഷം ഒന്നാകുന്നു..അന്നേ മിക്കവരും ആധാര് കാര്‌ഡുമെടുത്തു..വീട്ടില് വന്ന കാര്‌ഡ് കണ്ട് പലരും ഞെട്ടി..ദാക്ഷാണിയമ്മയുടെ കാര്‌ഡിലെ ഫൊട്ടോയ്ക്ക് മിശയുണ്ട്..അന്നു മുതല് അവര് മൂക്കിനു താഴെ തപ്പികൊണ്ടിരിക്കുകയാണ്..ഭൂരിഭാഗം ആളുകള്‌ക്കും കാര്‌ഡു കിട്ടിയിട്ടില്ല..കിട്ടത്തവര്‌ക്ക് നെറ്റ് വഴി ഡൗണ്‌ലോഡ് ചെയ്യമെന്ന് പറഞ്ഞ കേട്ട് നോക്കിയപ്പോള് കയ്യില് ഫോട്ടോയെടുത്ത സ്ലിപ്പില്ല..വിണ്ടും ഫോട്ടൊയെടുക്കാന് ചെല്ലുമ്പൊള് ഇനി കിട്ടില്ലെന്നു അക്ഷയ..ചിലരുടെ കാര്‌ഡില് സ്വന്തം പേര് പോലും മാറി കിടക്കുന്നു..അത് ശരിയാക്കാന് കൊടുത്താല് പിന്നെ മറുപടിയില്ല..ഇത്രയ്ക്ക് ഉത്ത്രവാദിത്വ ബൊധമില്ലാതെ വിതരണം ചെയ്ത ആധാര് എങ്ങനെ നിര്‌ബന്ധമാക്കും..ആദ്യം എല്ലാവര്‌ക്കും ആധാര് കിട്ടിയെന്ന് സര്‌ക്കാര് ഉറപ്പു വരുത്തുക..അതിനു സെന്‌സസ്സ് മോഡലില് ഒരു അന്വേഷണവും ആവാം..അല്ലാതെ അടുപ്പ് എരിക്കില്ല എന്നു ഭീക്ഷണിപെടുത്തി കാര്‌ഡ് എടുപ്പിക്കുന്നത് തികച്ചും നിരുത്തരവാദപരമായ ഒരു നടപടിയാണ്..
LP_gas_cilinder
നമ്മുടെ രാജ്യത്തു നിന്നു കുഴിച്ചെടുക്കുന്ന എണ്ണയ്ക്ക് അന്താരഷ്ട്ര വില തോന്നും പോലെ ദിവസത്തില് രണ്ടു പ്രാവശ്യം വീതം മാറ്റാന് അനുമതി കൊടുത്ത സര്‌ക്കാര് വില കൂടുമ്പോള് അത് കോര്‌പ്രേറ്റുകളുടെ ഗൂഡാലൊചനയാണ് എന്ന് പറഞ്ഞ് കൈ കഴുകുകയാണ്..അതു കൊണ്ട് ഒരു ഗുണമുണ്ട്..ലോകത്തെ ഏറ്റവും വലിയ കൊടീശ്വരന് അടുത്ത വര്‌ഷങ്ങളില് ഇന്ത്യാക്കരനായിരിക്കും..പി എസി ക്ക് പഠിക്കുന്ന പാവാപെട്ടവനു ഒരു ശരിയുത്തരം കിട്ടും..ഇന്ത്യന് ചിലവില് എണ്ണ കുഴിച്ചടുത്ത് അതിനു കൊള്ള ലാഭമുണ്ടാക്കി അന്താരാഷ്ട്ര വിലയ്ക്ക് ഇന്ത്യ പട്ടിണികാര്‌ക്ക് വില്‌ക്കുന്നു..അതിനു തോന്ന്യ വിലയിടാന് സര്‌ക്കാരിന്റെ ഒത്താശയും..ഇവരുടെ കൂടെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല..അടുത്ത സർക്കാരെങ്കിലും എണ്ണയുടെ വില നിശ്ചയിക്കനുള്ള അവകാശം സര്‌ക്കാരിനാണ് എന്ന നിയമം കൊണ്ട് വരണം..
ഗ്യാസൊ പെട്രോളിന്റേയോ വില കൂടിയാല് സാധാരക്കാരന്റെ ബജറ്റിനെ ആണ് അത് ബാധിക്കുന്നത്..ഇങ്ങനെ നമ്മേ ചവിട്ടി തേക്കാനാണോ നമ്മള് ഇവരെ ജയിപ്പിച്ചത്..ജനങ്ങള് പ്രതിഷേധിക്കുക..നിങ്ങളുടെ ഓരോ മൗനവും നമ്മുടെ രാജ്യത്തെ നശിപ്പിക്കും..നമുക്ക് കോടിശ്വരന്മാരെ അല്ല വേണ്ടത്..മൂന്ന് നേരം ഇത്തിരി വറ്റ് ചോറാണ്..
കാര്‌ട്ടൂണ് കടപ്പാട്:ഉദയ്പൂര് ബ്ലോഗ്

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w