ഗവേഷണത്തിനു ദിവസം കൂലി 500 രൂപ..എങ്ങനെ ജീവിക്കും മാഷേ..

ഗവേഷകന് എന്ന നിലയ്ക്ക് ഇത്തരം ഒരു വിഷയം ഞാന് തന്നെ ജനങ്ങളുടെ ഇടയില് അവതരിപ്പിച്ചേ പറ്റൂ എന്ന് എനിക്ക് അറിയാം ..സംഘടിത ശക്തി ഒന്നും അല്ലാത്ത ഞങ്ങളുടെ പ്രശ്നങ്ങളില് ഇടപെടാന് ഒരു മാധ്യമവും കാണില്ല എന്ന തിരിച്ചറിവാണ് ഇത്തരം ഒരു ഉദ്ദ്യമത്തിനു എന്നെ പ്രേരിപ്പിച്ചത്..കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ബാംഗ്ലൂര് എഡിഷനില് വന്ന ഒരു ഗവേഷണ വിദ്യാര്‌ത്ഥിയുടെ പ്രതികരണ ശേഷിയുടെ വാര്‌ത്ത മലയാള മാധ്യമങ്ങള് ചുമ്മാ മറിച്ചു കളഞ്ഞു..വല്ല ദീപിക പദുകോണിന്റെ ഉടുപ്പിന്റെ ഹുക്ക് പോയി എന്നു മറ്റോ ആണു വാര്‌ത്തയെങ്കില് ഫ്രണ്ട് പേജില് മൂന്നു കോളം വാര്‌ത്തയായി കൊടുത്തേനേ..
1523681_10201931351018311_675759_o
പങ്കജ് ജൈന് എന്ന ഇന്ത്യന് ഇന്‌സ്റ്റിട്ടൂട്ട് ഓഫ് സയസിലെ ഗവേഷക വിദ്യാര്‌ത്ഥി ആണ് തന്റെ സൈഫെന്റ് കൂട്ടി കിട്ടണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിക്കു കത്തെഴുതിയിരിക്കുന്നത്..കത്ത് ഇങ്ങനെ പോകുന്നു..’സര്..നമ്മുടെ നാട് സാമ്പത്തിക മാന്ദ്യത്തിലൂടാണ് കടന്നു പോയി കൊണ്ടിരിക്കുന്നത് എന്ന യാത്ഥാര്‌ത്യം ഞാന് മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടേ..ഞങ്ങള് ഗവേഷക വിദ്യാര്‌ത്ഥികള് ഇന്നു നല്‌കുന്ന സ്റ്റൈഫന്റ് വളരെ തുശ്ചമാണ്..കഴിഞ്ഞ നാല് വര്‌ഷം മുമ്പാണ് ഞങ്ങളുടെ സ്റ്റൈഫന്റെ് 16000 രൂപയായി വര്‌ദ്ധിപ്പിച്ചത്..ഈ തുശ്ചമായ പണം കൊണ്ട് എങ്ങനെയാണ് ഒരു ഗവേഷക വിദ്യാര്‌ത്ഥി കഴിയുന്നത്..നാല് വര്‌ഷം മുമ്പ് ഉള്ളതിനെ അപേക്ഷിച്ച് ഇന്നു എല്ലാ സാധനങ്ങള്‌ക്കും ഇരട്ടിയിലധികമാണ് വില..നമ്മുടെ ഗവേഷണ രംഗം വികസിച്ചേ നമ്മുടെ നാട് രക്ഷപെടൂ..അതിനു വിലങ്ങു തടിയായി നില്‌കുന്നത് ഈ കുറഞ്ഞ സ്റ്റൈഫന്റെ് തന്നെയാണ്..അതു കൊണ്ട് സര് ഞങ്ങളുടെ സ്റ്റൈഫന്റെ് ഉയര്‌ത്തണം എന്ന് അപേക്ഷിക്കുന്നു’
ഇത് പങ്കജ് ജൈന്റെ മാത്രം പ്രശ്നമല്ല..ഇത് രാജ്യത്തെ ബഹു ഭൂരിപക്ഷം ഗവേഷക വിദ്യാര്‌ത്ഥികളുടെ പ്രശ്നമാണ്..ഡിഗ്രിയും പോസ്റ്റ് ഗ്രാഗ്യുവെഷനുമെല്ലാം കടന്നു കേന്ദ്ര സര്‌ക്കാര് നടത്തുന്ന മത്സര പരീക്ഷകള് ജയിച്ചാണ് ഓരോ ഗവേഷകനും സ്റ്റൈഫന്റ് ഓടെ ഗവേഷണം ചെയ്യാന് എത്തുന്നത്..ഇതേ മത്സര പരീക്ഷയില് ഗവേഷകരെ കാള് കുറഞ്ഞ മാര്‌ക്കില് പാസായി കോളേജില് ലക്ചര് ആയാല് ആദ്യം തന്നെ 35,000 മുകളില് ശമ്പളം കിട്ടും..അപ്പോള് അവരേക്കാള് എന്തു കൊണ്ടും മിടുക്കരായ ഗവേഷക വിദ്യാര്‌ത്ഥികള്‌ക്ക് മാത്രം എന്തേ ഈ നക്കാ പിച്ച..അതോ ഗവേഷണം ഒരു സേവനമാണോ..കാശില്ലാ സേവനം..ആരെയും കുറച്ചു കണ്ടല്ല ഈ പറയുന്നത്..സെപ്റ്റിക്ക് ടാങ്ക് ക്ലീന് ചെയ്യുന്നവനു ഇതിനേക്കാള് ശമ്പളമുണ്ട്..
ഭാരതരത്ന സി എന് ആര് റാവു തന്നെ പറഞ്ഞിരുന്നു ഗവേഷണത്തിനു കാശ് മുടക്കാന് ഇവിടുത്ത രാഷ്ട്രീയകാര്‌ക്കു മടിയാണന്ന്..അത് മൂലം അവര്‌ക്ക് വോട്ട് കിട്ടില്ലല്ലോ..കവല പ്രസംഗങ്ങളില് അവര് ഘോര ഘോരം ഗവേഷണ രംഗത്തില് വികസനം വേണമെന്ന് പറയുമെങ്കിലും..അഞ്ച് പൈസ അതില് നിക്ഷേപിക്കില്ല..പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ ഗവേഷണരംഗം പച്ചപിടിക്കുന്നത്..ഞങ്ങള് ഗവേഷകരെ യന്ത്രങ്ങളായി കരുതിക്കോളൂ..ഏത് യന്ത്രത്തിനു ഇത്തിരി തേങ്ങ പിണ്ണാക്കും ഇത്തിരി വൈക്കോലുമെങ്കിലും മേടിക്കാനുള്ള പണം വേണ്ടേ ..കിതച്ചെങ്കിലും ഓടാന്..
ഈ രംഗത്ത് നിന്നുള്ള പ്രതിഷേധങ്ങള് ചീറ്റി പോകുന്നത് മാധ്യമ അവഗണന കൊണ്ടൊന്നുമല്ല..നമ്മളേ കൊണ്ടൊന്നും ഒന്നും ചെയ്യാന് കഴിയില്ല എന്നു പറഞ്ഞു മാളത്തില് ഒളിക്കുന്ന പേടിത്തൂറി ബുജികളാണ് ഈ രംഗത്തില് ഭൂരിഭാഗവും എന്നതു കൊണ്ടാണ് ..ഈ വിഷയത്തില് ഒരു സമരത്തിനായി ഇറങ്ങാന് ഞാന് തീരുമാനിച്ചാന് എന്റെ പിറകില് ഒരു പിന്തുണ നല്‌കാന് ഒരു കുഞ്ഞ് പോലും ഉണ്ടാവില്ല..ഇതാണ് വര്ഷങ്ങളായി ഭരണാധികാരികള് മുതലെടുത്തു കൊണ്ടിരിക്കുന്നത്..ഇതിനു ഒരു അറുതി വന്നേ പറ്റൂ..അതിനു എന്റെ കൈയില് പോം വഴികള് ഇല്ല..ഒരു പക്ഷേ നമ്മള് ഗവേഷകര് ഒന്നിച്ചാല് പല വഴികള് തെളിഞ്ഞേക്കും..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w