ഈര്‌ക്കിലി പാര്‌ട്ടികളുടെ കാലം അവസാനിക്കുന്നുവോ..??

ഒരു പ്രത്യേക പ്രദേശത്തെ ജന പിന്തുണ ചില മികച്ച നേതാക്കളെ സൃഷ്ടിച്ചു..പക്ഷേ അവരുടെ കാലം ഏതാണ്ട് കഴിയാറായപ്പോഴേക്കും അവര് വളര്‌ത്തി വലുതാക്കിയ പ്രസ്ഥാനങ്ങള് തകര്‌ന്നു തരിപ്പണമാകുന്നത് നിസഹായരായി കണ്ടു നില്‌ക്കാനെ ഒരു കാലത്തെ പടകുതിരകള്‌ക്ക് ഇന്നു കഴിയുന്നത് ഉള്ളൂ എന്നത് വിഷമകരമായ സത്യമാണ്..പലപ്പോഴും ഇത്തരം പാര്‌ട്ടികള് ലയിച്ച് ‘ശക്തി’പെടാതെ മാറി നില്‌ക്കുന്നത് അധികാര മോഹങ്ങള് കൊണ്ടാണ് ..ഒരു എം എല് ഏയെ ഉള്ളുവെങ്കിലും മന്ത്രി കസേരയില് ഇരിക്കാം എന്ന കുറുക്കു വഴി തന്നെ ഇവരെ വിഘടിച്ചു നില്‌ക്കാന് പ്രേരിപ്പിക്കുന്നത്..മുന്നണിയിലെ പ്രബല കക്ഷികളുടെ 10% എം എല് ഏമാര് മാത്രം മന്ത്രി കസേരയില് എത്തുമ്പോള് ഇത്തരം ഈര്‌ക്കിലി പാര്‌ട്ടികളില് അത് 100% ശതമാനമാണ്..കാലം കഴിഞ്ഞപ്പോള് പുതിയ തലമുറ വന്നു..പുതിയ നേതാക്കള് വന്നു..പാര്‌ട്ടി വളര്‌ന്നില്ല..അതോടെ സ്ഥാനമാനങ്ങള്‌ക്ക് അടി പിടിയായി..പാര്‌ട്ടികളും പുക മാത്രമാവാറായി..ഇത് കണ്ട് ഊറി ചിരിക്കുന്ന ഒരു കൂട്ടര് ഇവിടെ ഉണ്ട് എന്ന് ഓര്‌ക്കണം..ഇനി ഇത്തരം കുഞ്ഞു പ്രസ്ഥാനങ്ങളില് പുതിയ തലമുറയ്ക്ക് താല്‌പര്യം ഇല്ല എന്നാണ് അടുത്തിടയ്ക്ക് നടന്ന പല ജനഹിതങ്ങളും സൂചിപ്പിക്കുന്നത്..പ്രാദേശിക പാര്‌ട്ടികള് ഒരു ശക്തിയായി വളരുന്ന ഇന്ത്യയില് ഈ ഒറ്റ മണ്ഡലം പാര്‌ട്ടികള് ഒന്നും ചെയ്യാന് കഴിയില്ല..
K.R-Gouriyamma
ആദ്യം വലതു പക്ഷ സഖാക്കളുടെ ഇന്നത്തെ സ്ഥിതി നോക്കാം..ഗൗരിയമ്മയും എം വി ആറും തികഞ്ഞ കമ്മ്യൂണിസ്റ്റുകള്..എല് ഡി എഫില് നിന്നു വിട്ടു വന്ന ശേഷം ജെ എസ് എസിനേയും സി എം പിയേയും വലിയ ശക്തിയും യുഡി എഫിലെ അഭിവാജ്യ ഘടകവും ആക്കി..പിന്നീട് പലരും ഈ പാര്‌ട്ടികളില് എത്തി..അതോടെ പാര്‌ട്ടിയില് രണ്ടു ദ്രുവങ്ങള് രൂപം കൊണ്ടു..ജന്മം കൊണ്ട് കമ്യൂണിസ്റ്റായി ജീവിക്കുന്നവരും യു ഡി എഫിന്റെ ഭാഗമായ വലതു പക്ഷ ചിന്താഗതിക്കാരും..കമ്മ്യൂണിസ്റ്റുകള് തങ്ങളുടെ മാതൃ സംഘടനയിലേക്ക് മടങ്ങി പോകാന് തുടങ്ങിയപ്പോഴും ഇത്തരം വലതു പക്ഷചിന്താഗതികാര് വിലങ്ങു തടിയായി..പക്ഷേ എം വി ആര് രോഗബാധിതനായതും ഗൗരി അമ്മയുടെ പ്രായാധിക്കവും ഈ പാര്‌ട്ടിക്കളെ നാഥനില്ലാകളരികളാക്കി..ഈ ഡൂക്ലി നേതാക്കള് ഗൗരിയമ്മയും എം വി ആറിനെയും ഒക്കെ പുറത്താക്കി കളിക്കുമ്പോള് അവരുടെ അടിവേരിലാണ് കത്തി വയ്ക്കുന്നത് എന്ന് അറിയതെ പോകുന്നു..
M.V-Raghavan
ഇനി പിറവത്തോട്ടും കൊട്ടാരക്കരയിലേക്കും പോകാം..അവിടെ നടക്കുന്ന മക്കള് മാഹാതമ്യം കഥയുടെ പരിസമാപ്തി ഉടന് ഉണ്ടായേക്കും..എന്റെ നാട്ടിലൊക്കെ പഴമ കാര്‌ക്കിടയില് ബാലകൃഷ്ണ പിള്ളയ്ക്ക് ഒരു ദൈവ സമാനമായ സ്ഥാനമാണ്..പക്ഷേ പുതു തലമുറ ഇതിനൊപ്പം നിന്നില്ല..അത് കഴിഞ്ഞ രണ്ടു തവണത്തെയും ഐഷ പോറ്റിയുടെ വിജയം അടിവരയിടുന്നു..പക്ഷേ വലിയ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന പത്തനാപുരത്ത് പൊരുതി നേടി വിജയങ്ങള്  നേടാന് മകന് ഗണേഷ് കുമാറിനായി..പിന്നെ കണ്ടത് മകനെ കണ്ണു വെച്ചും അള്ളു വെച്ചും നശിപ്പിച്ച ഒരു അച്ചനേയാണ്..ഇത് തന്നെയാണ് ജേക്കബ് ഗ്രൂപ്പിലും നടക്കാനുള്ള സാധ്യത എന്നാണ് ഈ പോക്ക് കണ്ടിട്ടു മനസ്സിലാവുന്നത്..ഡൈസി ആന്റി മിക്കവാറും അനൂപിനെ താഴെ ഇറക്കാന് ശ്രമിച്ചേക്കാം..വലിച്ചു താഴെ ഇട്ടിട്ടു പിന്നീട് ഇത് എന്റെ പൊന്ന് മോന് അനൂപ് ആണ് എന്ന് പറഞ്ഞും കൊണ്ട് രണ്ടു പേരും പത്ര സമ്മേളനം വിളിക്കരുത് പ്ലീസ്..
bala
എല് ഡി എഫിലെ ഖദര് കുപ്പയക്കാരായ തോമസ് കോണ്ഗ്രസിലും സ്ഥിതി മറിച്ചല്ല..ലോകസഭ സീറ്റ് മുന്നില് കണ്ട് പി സിയും സ്കറിയ തോമസും നടത്തിയ പുകില് എന്തയോ എന്തോ..ഈ പാര്‌ട്ടികളെല്ലാം കൂടി ഒന്നിച്ചു നിന്നിരുന്നെങ്കില് എന്നേ ഇവര് കേരളം ഭരിച്ചേനെ..
ബാലകൃഷ്ണപിള്ളയോ..എം വി ആറോ..ഗൗരിയമ്മയോ ഒക്കെ അല്ലാതെ ആരും ഈ പാര്‌ട്ടികളില് നിന്ന് തിരഞ്ഞെടുപ്പികളില് മത്സരിച്ചില്ല..മികച്ച ഒരു പുതു തലമുറ നേതാക്കളെ സൃഷടിക്കാന് അവര് ആര്‌ക്കും കഴിഞ്ഞില്ല..ഇതായിരുന്നു ഇത്തരം ചെറു പാര്‌ട്ടികളുടെ പരാജയവും..പിള്ളയ്ക്കും ജേക്കബിനും തോമസിനുമൊക്കെ ജയ് വിളിക്കുന്ന കുറേ അണികളെ മാത്രമേ അവര് ഉണ്ടാകിയുള്ളൂ..ആര്‌ക്കും കൊടുക്കതെ അവര് മക്കള്‌ക്കു വേണ്ടി സീറ്റ് കാത്ത് വച്ചു ..ഇത് ഇത്തരം പാര്‌ട്ടികളുടെ പതനത്തിനു കാരണമായി..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w