ഇങ്ങനെയും ഒരു മൊബൈലോ…

Nazriya-Nazim-In-Salala-Mobiles-1
ഇങ്ങനെയും ലോജിക്കില്ലാത്തെ സിനിമ ചെയ്യാന് കാശ് മുടക്കിയത് ആന്റോ ജോസഫ് ആണ് എന്ന് അറിയുമ്പോള് അദേഹത്തോട് സഹതാപം തോന്നുന്നു..കാല് കാശിനു വകയില്ലാത്തെ ‘സലാല മൊബൈല്‌സ്’ എന്ന ചിത്രം ചെയ്യാന് അദ്ദേഹത്തിനു തോന്നിയത് ഏത് നേരത്താണോ എന്ന് ഞാന് മാത്രമല്ല ആരും ചോദിച്ചു പോകും..അത്രയ്ക്ക് കൂവലായിരുന്നു തിയേറ്ററിനകത്ത്..
മികച്ചൊതൊന്നും പറയാനില്ലാത്ത ചിത്രം..തീര്‌ത്തും നിരാശയാണ്‌ തന്നത്..ഈ അടുത്ത കാലത്തൊന്നും മലയാളത്തില് ഇത്ര മോശം ഒരു ചിത്രം വന്നിട്ടില്ല..കഥ എന്നൊന്നും പറയാനില്ല..മൊബൈല് ഫോണ് ചോര്‌ത്തി അന്യരുടെ സ്വകാര്യത കേട്ട് രസിക്കുന്ന രണ്ട് ചെറുപ്പക്കാരാണ്‌ കഥയിലെ മുഖ്യ കഥാപാത്രങ്ങള്..ദുല്‌ഖറും ഗ്രിഗറിയും ഈ കഥാപാത്രങ്ങളെ അത്യന്തം അലമ്പാക്കി..അതിനിടയ്ക്ക് കുഞ്ചന് ഏയ് ഓട്ടോയില് വന്നിറങ്ങുന്നത് കണ്ടാല് തീര്ച്ചയും നിങ്ങള് ചിരിച്ചു ചിരിച്ചു കരയും..കുഴല്‌പണക്കാരനായ ഡിസ്കോ ഡാന്‌സറെ രവീന്ദ്രന് പതിവു പോലെ അനശ്വരമാക്കി..സന്താനം തമിഴിലെ കൂതറ തമാശകള് മലയാളത്തിലും ക്ലിക്കാകും എന്നു തെളിയിച്ചു..നസ്രിയ വിവാഹത്തോടെ അഭിനയം നിര്‌ത്തും എന്ന് സൂചന നല്‌കി..ഇങ്ങനെ ഒരുപാട് സംഭവ ബഹുലതകള് നിറഞ്ഞ ഒരു കൂറ പടമായിരുന്നു സലാല മൊബൈല്‌സ്..
സംവിധായനെ കുറിച്ചു മിണ്ടിയാല് ചിലപ്പോള് എന്റെ കണ്ട്രോള് വിട്ടു പോകും..സതീശ് എം കുറുപ്പിന്റെ ക്യാമറ സാമാന്യം തരക്കേടില്ലായിരുന്നു..ഒരു പാട്ട് കോപ്പിയടിയാണ് എന്ന് പറഞ്ഞ് കേള്ക്കുന്നെങ്കിലും ഗോപി സുന്ദറിന്റെ സംഗിതം മാത്രമായിരുന്നു ചിത്രത്തിന്റെ പ്ലസ്സ്..ഗോപിസുന്ദറും നസ്രിയയും നന്നായിട്ട് പാടിയിട്ടുമുണ്ട്..പക്ഷേ നസ്രിയ പാടിയ പാട്ട് വരുന്നതു വരെ തിയേറ്ററില് ആള് ഉണ്ടായാല് കൊള്ളാം…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )