സമരമീ ജീവിതം..

ജസീറ എന്ന യുവതി നടത്തി വരുന്ന സമരങ്ങളുടെ ഒരു പരമ്പര ഇന്ന് അവരുടെ കുട്ടികളെ യത്തീംഖാനയില് നിന്ന് മടക്കി കിട്ടാന് നടത്തിയ സമരത്തില് എത്തി നില്‌ക്കുന്നു..കൃത്യമായ ലക്ഷ്യത്തോടെ തുടങ്ങിയ അവരുടെ സമരങ്ങള് ഇന്ന് ഒരു ലക്ഷ്യവും കിട്ടാതെ അലയുന്നു..മണല് മാഫിയയ്ക്ക് എതിരെ തുടങ്ങിയ സമരം ഇന്ന് കേരളത്തിലെ മികച്ച ഒരു വ്യവസായിയുടെ വീട്ടു മുറ്റത്ത് വന്ന് നില്‌ക്കുന്നു..കണ്ണൂര് മാടായി കടപ്പുറത്തെ അനധികൃത മണലെടുപ്പിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ഒരു വനിത കടന്നു വന്നപ്പോള് പരിസ്ഥിതി വാദികള്‌ക്കൊപ്പം കേരളത്തിലെ ബഹുഭൂരിപക്ഷവും അവര്‌ക്കൊപ്പം നിന്നു..അന്തര്ദെശിയ മാധ്യമങ്ങള് വരെ റിപ്പോര്‌ട്ട് ചെയ്തു..അതിനിടയില് അതു കണ്ട് ആകൃഷ്ടനായ കൊച്ചൗസെപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായി അവര്‌ക്ക് 5 ലക്ഷം പാരതോഷികം പ്രഖ്യാപിച്ചു..പിന്നീട് കണ്ടത് ആ ധീര വനിതയുടെ ധീരത ഒന്നും അല്ല..ആരടെയോ കളിപാവയായി ആടുന്ന ജസീറയെ ആണ്..
jaseerasandmining
എന്തിനായിരുന്നു ജസീറയുടെ സമരം ?
പരിസ്ഥിതിയെ നശിപ്പിക്കുന്ന മടായി കടപ്പുറത്തെ മണലെടുപ്പ് തന്റെ കിടപ്പാടം കൂടി കവര്‌ന്നെടുക്കും എന്ന വിചാരമാണ് ജസീറയെന്ന വീട്ടമ്മയെ തന്റെ പിഞ്ചു കുഞ്ഞുങ്ങള്‌ക്കൊപ്പം സെക്രട്ടേറിയേറ്റിന്റെ പടി വാതിലില് സമരവുമായി എത്തിച്ചത്..അവരുടെ മുന്നിലൂടെ പല സമരങ്ങളും തോറ്റ് മടങ്ങുമ്പോള് അവര് തല ഉയര്‌ത്തി നിന്ന് സമരം ചെയ്തു..പക്ഷേ അവരുടെ സമരത്തിനു ഇവിടെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് കണ്ടപ്പോള് അവര് ജന്ദര് മന്ദിറില് സമരം തുടങ്ങിയത്..സമരത്തിനുടനീളം പല ആളുകളുടേയും വിഷമം ജസീറയുടെ മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു..കേരളത്തില് അങ്ങോളമിങ്ങോളം കുട്ടികള് ഇഷ്ടിക കളങ്ങളിലും ഹോട്ടലുകളിലും കഷ്ടപെടുമ്പൊള് ജസീറയുടെ കുട്ടികളെ പഠിപ്പിച്ചു വലുതാക്കാന് ചിലരുടെ ജിഞ്ജാസ എന്ന് ഓര്‌ക്കണം..അവസാനം കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിയുമായുള്ള ചര്ച്ചയ്ക്ക് ശേഷം ജസീറ ദില്ലിയിലെ സമരം അവസാനിപ്പിച്ചത്..
ജസീറയുടെ സമരം വിജയമായിരുന്നോ..?
തീര്ച്ചയായും ജസീറയുടെ ഒറ്റയാള് സമരം ഒരു വിജയമായിരുന്നു എന്ന് ഞാന് കരുതുന്നു..മാസങ്ങള് നീണ്ട സമരം മൂലം മടായി കടപ്പുറത്തെ മണലെടുപ്പിനെതിരെ കര്‌ശന നിയന്ത്രണം ഏര്‌പ്പെടുത്തന് അധികൃതരെ നിര്‌ബന്ധിതരാക്കി..മുഖ്യമന്ത്രിയുമായി നടത്തിയ ചര്ച്ചയ്ക്ക് ശേഷം അവര് കഴിഞ്ഞ മാസം സമരം പിന്വലിച്ചു..പക്ഷേ മുഖ്യമന്ത്രിയുമായി അവര് എന്തു ചര്ച്ചയാണ് നടത്തിയതെന്നോ അവര്‌ക്ക് എന്തു ഉറപ്പാണ് ലഭിച്ചതെന്നോ അവര് ഇതുവരെ വെളിപ്പെടുത്താന് തയാറായിട്ടില്ല..അവരുടെ സമരത്തെ വാതോരാതെ പിന്‌തുണച്ച മാധ്യമങ്ങളോട് അവര് ഇതും വെളിപെടുത്താന് തയ്യാറാവണം..കോണ്‌ഗ്രസുകാരനായ മുഖ്യമന്ത്രി നല്‌കിയ ഉറപ്പില് സമരം അവസാനിപ്പിച്ച അവര് അതേ കോണ്‌ഗ്രസ്സുകാരനായ എം എല് ഏ അബ്ദുല്ലകുട്ടിക്ക് എതിരെ മത്സരിക്കും എന്നു പറഞ്ഞതും തികച്ചും ദഹിക്കാത്ത കാര്യമായി തോന്നി..
ജസീറയും ചിറ്റിലപ്പള്ളിയും..?
ചിറ്റിലപ്പള്ളി തനിക്ക് പ്രഖ്യാപിച്ച സമ്മാനം ഇടതു പക്ഷ സമരത്തിനെതിരെ സമരം ചെയ്ത് സന്ധ്യയ്ക്കൊപ്പം മേടിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് ജസീറ ആദ്യമായി ചിറ്റിപ്പള്ളിയുമായി വാക്പോര് തുടങ്ങുന്നത്..പിന്നീട് ചിറ്റിലപള്ളിയാണ് തന്റെ സമരം പൊളികാന് ഇറങ്ങീരിക്കുന്നതെന്നു വരെ ആരോപണമുണ്ടായി..അതെന്തായാലും ശരി ചിറ്റിലപള്ളിയ്ക്കെന്താണ് ഈ വിഷയത്തില് ഇത്ര താല്പര്യമെടുക്കേണ്ടത്..ചിറ്റിലപ്പള്ളി നാളെ മണലെടുപ്പ് ബിസിനസ്സ് വല്ലതും തുടങ്ങാന് പോകുന്നുണ്ടോ..ഇല്ലെൻന്ന് ഉറപ്പാണ് ..പിന്നെ കോണ്‌ഗ്രസ്സുകാര്‌ക്ക് വേണ്ടി ചിറ്റിലപള്ളി ഈ സമരം പൊളിക്കാന് ശ്രമിക്കുന്നു എന്ന ആക്ഷേപമുണ്ട്..കാശ് കൊടുത്ത് ഈ സമരം പൊളിക്കാനായിരുന്നെങ്കില് ചിറ്റിലപ്പള്ളിയെ പോലെ വലിയ വ്യവസായി എന്തിനാണ്..ഒരു ലോക്കല്ല് നേതാവ് പോരെ ഇത്തരം കാര്യങ്ങള്‌ക്ക്..ദില്ലിയിലെ സമരത്തിനു ശേഷം ചിറ്റിലപള്ളിക്ക് എതിരെ എന്തിനായിരുന്നു ഒരു സമരം..?..ഒരു രാഷ്ട്രീയ കളി കളിക്കാന് ശ്രമിച്ചതാവാം..സന്ധ്യ സംഭവത്തിനു ശേഷം സി പി എമുമായി ഇടഞ്ഞു നില്‌ക്കുന്ന ചിറ്റിലപള്ളിക്കെതിരെ നടത്തുന്ന സമരം സി പി എം ഏറ്റെടുക്കും എന്ന് മറ്റോ കരുതിയിരിക്കാം..അവിടെ അവര്‌ക്ക് തെറ്റി പോയി..ആരും അവരുടെ സമരത്തിനൊപ്പം നിന്നില്ല..അതിനു പ്രത്യേകിച്ചു ഒരു കാരണവുമില്ലായിരുന്നു എന്നതായിരുന്നു പ്രധാന കാരണവും..തനിക്കിഷ്ടമില്ലാത്തെ ആളോടൊപ്പം അവാര്‌ഡ് മേടിക്കില്ല എന്ന് ഒരു നടന് പറഞ്ഞാല് അയാൾക്ക് വേണ്ടി വേറെ അവാര്‌ഡ് നൈറ്റ് ഏതെങ്കിലും ചാനല് നടത്തുമോ..?
Jazeera_infront_of_Kerala_Secretariat_Thiruvananthapuram_IMG_4564
സമരം..സമരം..സമരം..!
പിന്നീട് നടന്നത് സ്വാഭാവികമായ സംഭവങ്ങള് തന്നെ ആയിരുന്നു..എന്തെങ്കിലും സമരം ചെയ്യാതെ ഉറക്കം വരില്ല എന്ന സ്ഥിതിയിലേക്കാണ് ജസീറയുടെ പോക്ക് എന്ന് കണ്ടപ്പോള് കേരള മനസാക്ഷി അവരുടെ കുട്ടികള്‌ക്കൊപ്പം നിന്നു..അവരുടെ കുട്ടികള് അനാഥരല്ല..അവരെ ആ അമ്മയ്ക് മടക്കി കൊടുക്കുക തന്നെ വേണം..
ഇനിയെങ്കിലും ജസീറ അനാവശ്യ സമരങ്ങള് മതിയാക്കി കുട്ടികളെ പഠിപ്പിക്കാന് നോക്കുക..മാടായില് ഇനിയും നിയമ ലംഘനം ഉണ്ടാവുമ്പൊള് ശബ്ദമുയര്‌ത്താം..അങ്ങനെ ചെയ്താല് പ്രകൃതിയുടെ സംരക്ഷ്ണത്തിനായി അവര് നടത്തിയ സമരം എന്നും തങ്കലിപികളില് എഴുതപ്പെടും..ഇല്ലെങ്കില് ഇത്രയും വെയിലും തണുപ്പും കൊണ്ടതെന്തിനാണ് നിങ്ങൾ..? ജസീറയോടാണ് ചോദ്യം…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w