അമ്മയെ തേടി..

സ്വന്തം വീട്ടില് അമ്മയുണ്ടായിരുന്നു..ആ അമ്മ എനിക്ക് ഉമ്മ തരില്ലായിരുന്നു..അങ്ങനെ ഉമ്മ തരുന്ന ഒരു അമ്മയെ തേടിയായി എന്റെ യാത്ര..ഒരു പാടു നാളുകള് ഒരുപാടു സ്ഥലങ്ങള്..അവിടെയെല്ലാം എനിക്കു ഉമ്മ തരാന് തയ്യാറായി പലരും ഉണ്ടായിരുന്നു..പക്ഷേ ഉമ്മ തരാന് ഒരു അമ്മയെ മാത്രം കണ്ടില്ല..അങ്ങനെ ഇരിക്കേ ഒരു ദിവസം ടി വി കണ്ടു കൊണ്ടിരിക്കുമ്പോള് ചാനലുകള് ഓരോന്നായി നിര്‌വികാരനായി മാറ്റുമ്പോഴാണ് ഞാന് ആ കാഴ്ച്ച കാണുന്നത്..ഒരു സ്ത്രീ ലക്ഷകണക്കിനു ആളുകള്‌ക്ക് ഉമ്മ കൊടുക്കുന്നു..സ്ക്രോളില് എഴുതിയിരിക്കുന്നത് വായിച്ചപ്പോള് ഞാന് വീണ്ടും സന്തോഷിച്ചു..എന്തായിരുന്നു ആ സ്ക്രോളില് എഴുതി കാണിച്ചു കൊണ്ടിരുന്നതെന്നോ..’അമ്മ ഉമ്മ കൊടുക്കുന്നു’..അതേ ഞാന് കണ്ടെത്തി കഴിഞ്ഞു ..ഇതാണ് എന്റെ ഉമ്മ കൊടുക്കുന്ന അമ്മ..എനിക്ക് ഉമ്മ തരാന് പോകുന്ന അമ്മ..പിന്നെ കുറേ ദിവസം റിമോട്ട് കൈ കൊണ്ട് തൊട്ടിട്ടില്ല..ചാനല് മാറ്റിയിട്ടില്ല..അമ്മയെ കുറിച്ചു കൂടുതല് ഞാന് ആ കാലങ്ങളില് ടി വി യിലൂടെ അറിഞ്ഞു..അക്കാലത്താണ് എനിക്ക് ഗവേഷണത്തിനു അമ്മയുടെ തന്നെ ഒരു സ്ഥാപനത്തില് അഡ്മിഷന് കിട്ടുന്നത്..എന്റെ സ്വപ്നങ്ങള് പൂവണിയാന് പോകുന്നു..ഞാന് ഊറി ചിരിച്ചു..ആ ഉമ്മ..
Reconciliation_of_God_and_Man__by_kitracing
അങ്ങനെ ഞാന് അമ്മയുടെ സ്ഥാപനത്തില് ചേര്‌ന്നു..ഞാന് അവിടെ കണ്ട ഒരാളോട് അമ്മയുടെ ഉമ്മ കിട്ടാന് എന്താണ് വഴി എന്ന് ചോദിച്ചു..ഞാന് ചോദിച്ചത് ഇഷ്ടപെടാഞ്ഞിട്ടണോ എന്ന് എനിക്കറിയില്ല അയാള് എന്നെ ഒരു വലിയ ഹാളില് കൊണ്ടിരുത്തി..അവിടെ പിന്നെ നടന്നത് ഞാന് ഞെട്ടി പോയ സംഭവങ്ങള് ആയിരുന്നു..ഞാന് എന്റെ അമ്മയ്ക്കുടെ ചിത്രത്തിനു മുന്നില് വിളക്ക് വയ്ക്കാറില്ല..സാമ്പ്രാണി തിരി കത്തിക്കാറില്ല..അതൊക്കെ മരിച്ചു പോയവരുടെ ഫോട്ടോയ്ക്ക് മുന്നിലല്ലേ നമ്മള് ചെയ്യുന്നത്.പക്ഷേ ഇന്നലെ ജീവനോടെ ടി വിയില് കണ്ട ഈ അമ്മയുടെ ചിത്രത്തില് ചിലര് വിളക്കു കത്തിക്കുന്നത് ഞാന് കണ്ടു..അവിടെ കൂടിയിരുന്ന മറ്റു ചിലര് ജയ് അമ്മേശ്വരി നമ എന്നു ചൊല്ലുന്നത് കേട്ടു..അല്ല അമ്മ ഈശ്വരി ആണോ..എന്നില് സംശയം മുള പൊട്ടി..അതെ അമ്മ ഈശ്വരി ആണ്..മാതാപിതാ ഗുരു ദൈവം എന്നാണല്ലോ പ്രമാണം..അതേ എന്റെ മാതാവ് ഞാന് തള്ളേ എന്ന് പൂര്‌ണ്ണ സ്വാതന്ത്രത്തോടെ വിളിക്കുന്ന മാതാവ് എന്റെ ദൈവമാണ്..പക്ഷേ ഞാന് ഉമ്മ മേടിക്കാന് വന്ന ഈ അമ്മ എങ്ങനെ ആണ് എന്റെ അമ്മയാവുന്നത്..അതോടെ ഞാന് വിഷമത്തിലായി..എന്റെ ദൈവമല്ലാത്ത ഈ അമ്മയുടെ ഉമ്മ എനിക്ക് വേണ്ട..അപ്പോള് തന്നെ ഒരാള് അവിടെയിരുന്നു എന്നോടായി പറഞ്ഞു..ഇവിടെ പഠിക്കണമെങ്കില് നീ ആദ്യം അമ്മയുടെ ഉമ്മ മേടിക്കണം..ആ ഉമ്മ തേടി വന്ന ഞാന് ഇപ്പോള് അത് എങ്ങനെയെങ്കിലും ഒഴുവാക്കാനുള്ള ശ്രമത്തിലായിരുന്നു..
ഇന്ത്യ ഏതു വിശ്വാസത്തിലും മനുഷ്യര്ക്ക് ജീവിക്കാന് സ്വാതന്ത്ര്യം നല്‌കുന്നു എന്നാണ് പണ്ട് സാമൂഹ്യ പാഠം പുസ്തകത്തില് ഞാന് പഠിച്ചിരുന്നത്..പക്ഷേ എന്റെ വിശ്വാസം മറ്റൊൻന്നായിട്ടും അവര് ആ ഹാളിലെ കോപ്രായങ്ങള്‌ക്ക് മുടങ്ങാതെ എത്തണം എന്ന് ഭീക്ഷണി പെടുത്തി..ആ ഒരു മണിക്കൂറ് അവിടെ കണ്ടില്ലെങ്കില് 12 മണിക്കൂറ് ജോലി ചെയ്താലും അന്നത്തെ സ്റ്റൈഫന്റ് ഉണ്ടാവില്ല..അതിനെയും ഞാന് എതിര്‌ത്തില്ല..കാരണം എനിക്കു വേറേ വഴി ഇല്ലായിരുന്നു..ആ ഹാളില് നടക്കുന്നതിനു സമാനമായ കോപ്രായങ്ങള് എന്റെ സമുദായത്തിലെ സ്ഥപനങ്ങളിലും നടക്കാറുണ്ടെന്ന് അവര് പറയുമായിരുന്നു..പക്ഷേ അവിടെ ഒക്കെ അത് നിര്‌ബന്ധിതമായിരുന്നില്ല എന്നാണ് എന്റെ ഓര്‌മ്മ..ഞാന് എല്ലാ ദൈവങ്ങളിലും വിശ്വാസമുള്ള ആള് ആയതു കൊണ്ട് അവരുടെ സമുദായത്തിന്റെ ആചാരങ്ങളേയും ബഹുമാനിച്ചു..സമുദായ വിശ്വാസങ്ങള് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ ഊമ്മന്മരെ ഉണ്ടാക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത് എന്ന് ഞാന് വളരെ നാളുകള്‌ക്ക് ശേഷമാണ് മനസ്സിലാക്കിയത്..
പിന്നീടാണ് ആ സംഭവം നടന്നത്..അമ്മയുടെ പിറന്നാള് വരവായി..ഇത്തവണ എന്നോട് പറഞ്ഞത് അവരുടെ ആശ്രമത്തില് ഒരാഴ്ച്ച മുറ്റമടിയും കുശ്നിക്കും ആളു കുറവായതു കൊണ്ട് ഞാനും അവിടെ പോവണമെന്ന്..ഞാന് പച്ചയ്ക്ക് പറഞ്ഞു മനസ്സില്ല എന്ന്..എന്നോട് പൊയ്ക്കൊള്ളാന് പറഞ്ഞു..ഞാന് ആണായി ഒരു ഉമ്മയ്ക്കും നില്‌ക്കാതെ ഇറങ്ങി പോന്നു..ഇത് എന്റെ കഥ..ഞാന് അമ്മയെ തേടിയ കഥ..
എന്നാലും ഒരു സംശയം ഇന്നും ബാക്കി നില്‌ക്കുന്നു..കേന്ദ്ര സര്‌ക്കാര് അംഗീകാരം ഉള്ള മത്സര പരീക്ഷകള് പാസായി ആരുടേയും ഔദാര്യമില്ലതെ പഠിക്കാനെത്തുന്നവര്‌ക്ക് കോളേജ് മുതലാളിയുടെ വീട് പണിയും ചെയ്യണമോ ഡിഗ്രി കിട്ടാന്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w