പടകാളി ചണ്ടി ചങ്കരി..

തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇടത് വലത് ബി ജെ പി പാര്‌ട്ടികള് ഇറങ്ങി കഴിഞ്ഞു..ഇനി സ്ഥാനാര്‌ത്ഥി പ്രഖ്യാപനം മാത്രം ബാക്കി നില്‌ക്കുന്നു..മോദിയെ തിരുവനന്തപുരത്ത് എത്തിച്ചു ബി ജെ പി തങ്ങളുടെ ശക്തി തെളിയിച്ചു കഴിഞ്ഞു..സോണിയ ഗാന്‌ധി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തന്നെ കേരളത്തിലാണ് ..കോണ്ഗ്രസ് എത്ര മാത്രം ഇവിടുത്ത പ്രകടനത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നത് ഇത് വെളിവാക്കുന്നു..എല് ഡി എഫ് ആണെങ്കില് കേരള രക്ഷമാര്ച്ചിലൂടെ പിണറായി വിജയന്റെ നേതൃത്വത്തില് തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നേറുന്നു..പിണറായി വിജയനു തന്നെ ഈ തിരഞ്ഞെടുപ്പ് ഒരു പ്രസ്റ്റീജ് ഇഷ്യൂ ആണ് എന്നത് വേറേ..ഇനി ഇതിനകത്ത് ആം ആദ്മിക്കു ഒരു ചലനവും ഉണ്ടാക്കാന് വഴിയില്ല..പണ്ടൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അങ്ങോട്ടും ഇങ്ങോട്ടും നടത്താനുള്ള ആരോപണങ്ങൾ തപ്പി നടക്കുക പതിവായിരുന്നു..ഇന്ന് അങ്ങനെ ഒരു കണ്ഫ്യൂഷനില്ല..ഒരായിരം കേസുകള് പ്രശ്നങ്ങള്..പിന്നെ എന്തു വേണം ഇത്തവണ..ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന് പോകുന്ന ചില കാര്യങ്ങള് അക്കമിട്ട് നിരത്താന് ആഗ്രഹിക്കുന്നു..
ലാവ്ലിന് കേസ്
പിണറായി വിജനെതിരെ ഉന്നയിച്ച അഴിമതി ആരോപണകളില് കഴമ്പില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത് സി പി എമ്മിന് ഒരു വലിയ ആശ്വാസമാണ്..പിണറായിയുടെ നേതൃത്വത്തില് തിരഞ്ഞെടുപ്പിനിറങ്ങുന്ന സി പി എമ്മിനു പാര്‌ട്ടിക്കകതും അതു പോലെ തന്നെ നിഷ്പക്ഷ ജനങ്ങളിലും വലിയ ചലനമുണ്ടാക്കാന് കഴിയും എന്നത് തീര്ച്ചയാണ് ..അത് കേരള രക്ഷാ മാര്ച്ചില് പ്രതിഫലിക്കുന്നുമുണ്ട്..
pinarayi-press-meet__small
കസ്തുരിരംഗന് റിപ്പോര്‌ട്ട്
22 ലക്ഷത്തോളം മലയോര കര്‌ഷകരെ ബാധിച്ചേക്കാവുന്ന കസ്തൂരിരംഗന് റിപ്പോര്‌ട്ടിന് ഈ തിരഞ്ഞെടുപ്പില് വലിയ സ്ഥാനമാണ് ഉള്ളത്..കോണ്‌ഗ്രസ് അധികാരത്തില് വന്നാല് റിപ്പോര്‌ട്ട് നടപ്പാക്കും എന്ന ഭയം ജനങ്ങളെ പ്രത്യേകിച്ചു ഇടുക്കിയിലെ ജനങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കാം..ഇടുക്കിയില് ജനങ്ങള്‌ക്കും സഭയ്ക്കും സര്‌വ്വ സമ്മതനായ കേരള കോണ്‌ഗ്രസിന്റെ ഫ്രാന്‌സിസ് ജോര്‌ജ്ജിനു ഒരു പക്ഷേ കോണ്‌ഗ്രസിനെ സഹായിക്കാന് കഴിഞ്ഞേക്കും..ഫ്രാന്‌സിസ് ജോര്‌ജ്ജിനു യു ഡി എഫ് സീറ്റ് നല്‌കിയില്ല എങ്കിൽ അദ്ദേഹത്തെ തന്നെ എല് ഡി എഫ് രംഗത്ത് ഇറക്കാനുള്ള സാധ്യതയുണ്ട്..കേരള കോണ്‌ഗ്രസ് ഇടുക്കിയില് ഒന്നും അല്ലെന്നു പറയുമ്പോഴും ഫ്രാന്‌സിസ് ജോര്‌ജ്ജ് അല്ലെങ്കില് കസ്തൂരിരംഗന് റിപ്പോര്‌ട്ട് ഇടുക്കിയില് കോണ്‌ഗ്രസിനു വിനയായേക്കാം
22tv_western_ghats_1626346g
സോളാര്‌ കേസ്
സോളാര് കേസ് ഈ തിരഞ്ഞെടുപ്പില് വലിയ ചലനമൊന്നും ഉണ്ടാക്കാന് വഴിയില്ല..സോളാര് അഴിമതി ചെറിയ അഴിമതി ആയതു കൊണ്ടൊന്നുമല്ല..സോളാര് അഴിമതിയില് കുടുങ്ങിയ മിഖ്യനെതിരെ ഒരു ജന വിരുദ്ധ വികാരം ഉണ്ടാക്കാന് സി പി എമ്മിനു കഴിയാതിരുന്നതാണ് കാരണം..സി പി എമ്മിന്റെ സമരങ്ങള് എല്ലാം പാളി പോയാപ്പോള് രക്ഷപെട്ടത് കോണ്‌ഗ്രസാണ്..പതിഞ്ഞ പ്രതികരണങ്ങളോടെ കേസിനെ കൈകാര്യം ചെയ്ത മുഖ്യനെ ഒരു ഘട്ടത്തിലും പ്രതിരോധത്തിലാക്കാന് പ്രതിപക്ഷത്തിനു കഴിഞ്ഞില്ല..ഇനി സരിത എന്തു വെളിപെടുത്തിയാലും സോളാര്‌ കേസ് ഒതുങ്ങി കഴിഞ്ഞു..
pinarayi-horz
ജനസമ്പര്‌ക്ക പരിപാടി
ജനസമ്പര്‌ക്ക പരിപാടിയും മെട്രോയും തമ്പാനൂര് കെ എസ് ആര്‌ ട്ടി സി സ്റ്റാന്‌റ്റ് അടക്കമുള്ള വികസന പ്രവര്‌ത്തനങ്ങള് ഉമ്മന് ചാണ്ടിക്കു വലിയ മൈലേജ് നല്‌കും..ജനസമ്പര്‌ക്ക പരിപാടികൊണ്ട് പ്രയോജനങ്ങള് ലഭിച്ച ആയിരങ്ങള് കോണ്‌ഗ്രസിനു തന്നെ കുത്തും എന്നത് ഉറപ്പാണ്..മെട്രോയുടെ പണി വളരെ വേഗത്തില് നടക്കുന്നു..ഒരു പിടി വികസന പ്രവര്‌ത്തനങ്ങള് ഉമ്മന് ചാണ്ടിക്കു അനുകൂലമായി ജനങ്ങളെ ചിന്തിപ്പിച്ചേക്കാം..
ടി പി വധകേസ്
ടി പി ചന്ദ്രശേഖരന് കേസില് കോടതി കുറ്റക്കരെന്നു കണ്ടെത്തിയതില് സി പി എം കാരും ഉണ്ടെന്നത് എല് ഡി എഫിനു പ്രതികുലമാവാം..പിന്നീട് പി മോഹനന് ഫായസ് കുടികാഴ്ച്ചയുടെ വീഡിയോയും ഒരു പരിധി വരെ ജനങ്ങളെ സ്വാധീനിച്ചേക്കാം..ടി പി യുടെ പത്നി രമ നടത്തുന്ന കേരള യാത്രയും ഒരുപാട് സ്ത്രീ വൊട്ടുകള് ആർ എം പിക്കല്ല കോണ്‌ഗ്രസ്സിന്റെ പെട്ടിയില് വീഴുന്നതിനു കാരണമാവാം
Sudheeran_1565933f
വി എം സുധീരന്..
കെ പി സി സി പ്രസിഡന്റായി വി എം സുധീരന്റെ വരവ് കേരളത്തിലെ കോണ്‌ഗ്രസ്സിനു ഒരു ഇമേജ് ബിൽഡറാണ്..ജനങ്ങള് കേട്ട് മടുത്ത ഗ്രൂപ്പ് കളി കഥകൾക്ക് ഒരു അറുതി വെരുത്താന് തികഞ്ഞ ആദൃശ്യ വാനായ സുധീരനു കഴിഞ്ഞേക്കും എന്ന് ജനം കരുതുന്നു..ആറമ്മുളയിലടക്കം സുധീരന്റെ നിലപാടിനു വലിയ കൈയ്യടി നേടിയിട്ടുള്ളതാണ് എന്നത് തിരഞ്ഞെടുപ്പില് പ്രതിഫലിക്കും..
അമൃതാനന്ദമയി വിവാദം..
അവസാനമായി ഇന്ന് അമൃതാനന്ത മഠത്തിനു എതിരെ വന്ന ആരോപണങ്ങളില് പ്രതികരിച്ചു നേതാക്കള് അത് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്..മഠത്തെ അനുകൂലിക്കുന്ന ഉമ്മന് ചാണ്ടി ലക്ഷ്യ്മിടുന്നത് ഭൂരിപക്ഷ സമുദായ വോട്ടുകള് എന്ന് വ്യക്തം..മഠത്തെ എതിര്‌ക്കുന്നതിലൂടെ പിണറായി വിജയന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളാണെന്നും ഉറപ്പു..കാരണം ഈ വിവാദത്തില് സൊഷ്യൽ മീഡിയയില് വലിയ ചര്‌ച്ചകൾക്ക് ആ കൂട്ടത്തില് പെട്ട ആളുകളായിരുന്നു കൂടുതല് പങ്കെടുത്തത്..വടക്കന് ജില്ലകളില് വേവിക്കാന് പറ്റിയ നല്ല പുഴുക്കലരിയാണ് ഈ വിവാദം എന്ന് പിണറായി കരുതിയിരിക്കണം.. ഇങ്ങനെ ഒരു പിടി വിവാദങ്ങളുമായി ഇരു മുന്നണികളും ഇറങ്ങുമ്പോള് തീ പാറുമെന്ന് ഉറപ്പാണ്..ആ തീയില് മോഡി എഫെക്റ്റിനോ ആപ്പിനോ വലുതായിട്ട് ഒന്നും ചെയ്യാന് കഴിയില്ല

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w