ഉറക്കം വരാന് ചില പൊടിക്കൈകള്

രാത്രിയില് ഉറക്കം വരാതെ കട്ടിലില് തിരിഞ്ഞു മറിഞ്ഞു ഞെളിപിരി കൊള്ളുന്നവരുടെ എണ്ണം ഇന്നു കൂടി വരുന്നു എന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്..മാറി വരുന്ന ജീവിത രീതികള് ,ഭക്ഷണ ക്രമങ്ങള് ഇവയെല്ലാം പലപ്പോഴും നമ്മുടെ ഉറക്കമില്ലായ്മയ്ക്ക് കാരണമായി തീരാറുണ്ട്..ചില ആളുകളെ ഞാൻ കണ്ടിട്ടുണ്ട് ..കട്ടിലു കണ്ടാല് അവര് ഉറങ്ങും..
Woman Sleeping
ഉറക്കമില്ലാത്തവര് വിഷമിക്കേണ്ട ഞാന് പരീക്ഷിച്ചു വിജയം കണ്ട ചില പിടികൈകള് നിങ്ങളുടെ മുമ്പില് അവതരിപ്പിക്കാം..
1.ഉണരുന്നതിനു ആലാം വയ്ക്കുന്ന നമ്മള് ഉറങ്ങുന്നതിനു അത് വെയ്ക്കാറില്ല..എന്നും ഒരു സമയത്ത് ഉറങ്ങുക തന്നെയാണ് നല്ല ഉറക്കം കിട്ടുവാനുള്ള വഴി..ക്രമം തെറ്റിയ സമയങ്ങളില് ഉറങ്ങാന് ശ്രമിച്ചാല് ഉറക്കം വരണമെന്നില്ല..
2.കിടന്നപ്പോള് ഉറക്കം വന്നില്ല എന്നു കരുതി വെറളി പിടിച്ചു മുറിയില് അങ്ങോട്ടും ഇങ്ങോട്ടും നടക്കരുത്..അങ്ങനെയായാല് ഒട്ടും ഉറക്കം കിട്ടില്ല..ഒന്ന് റിലാക്സ് ചെയ്ത്..ഒന്നിനേയും കുറിച്ചു ചിന്തിക്കാതെ കിടക്കുക..ഉറക്കത്തെ കുറിച്ചു പോലും..നിങ്ങള് താനേ താനേ…
3.കിടക്കുന്നതിനു 2 മണിക്കൂറ് മുമ്പ് ഭക്ഷണം കഴിക്കുക..രാത്രിയിൽ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുക..
4.കിടക്കുമ്പോള് കണ്ണ് ഇറുക്കിയടയ്ക്കുകയോ ഒരു കറുത്ത തുണി കൊണ്ട് കെട്ടുകയോ ആവാം..ഇരുട്ട് എപ്പോഴും ഉറക്കത്തെ ക്ഷണിച്ചു വരുത്തും..കിടപ്പുമുറിയിലെ വെളിച്ചം കെടുത്തണമെന്ന് പ്രത്യേകം പറയേണ്ടല്ലോ
5.അടുത്തു കിടക്കുന്ന ആളുടെ കൂര്‌ക്കം വലിയാണ് നിങ്ങളുടെ ഉറക്കം കളയുന്നതെങ്കിൽ നിങ്ങളുടെ മൊബൈലിലോ ഐ പൊടിലോ ചെറിയ ശബ്ദത്തിൽ നല്ല മെലഡികള് വയ്ക്കുക..ഹെഡ് സെറ്റ് ഉപയോഗിക്കതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ..
6.ഉറങ്ങുന്നതിനു മുന്‌പ് ഒരു കുളി നല്ലതാണ് ..ശരീരം തണുക്കുന്നത് ഉറക്കം വരുന്നതിനു നല്ല മരുന്നാണ്..
7.വെള്ളമടിച്ചിട്ടും സിഗ്ഗററ്റ് വലിച്ചിട്ടും കിടന്നിട്ട് ഉറക്കം വരുന്നില്ല എന്ന് പരാതി പറയരുത്..ആള്‌ക്കഹോളും നിക്കോട്ടിനും നിങ്ങളുടെ ഉറക്കം കെടുത്തും..
8.ഉറങ്ങുമ്പോള് തലയിണ ഉപയോഗിക്കുന്നത് നല്ലതാണ്..തലയുടെ ഭാഗം ഇത്തിരി പൊങ്ങിയിരിക്കുന്നത് രക്ത ഓട്ടത്തിനും നല്ലതാണ്..
9.ഉറങ്ങുമ്പൊള് വീട്ടിലെ പട്ടിയേയും പൂച്ചയേയും കെട്ടി പിടിച്ചുറങ്ങുന്നത് ചിലരുടെ ശീലമാണ്..ഇത്തരം വളര്‌ത്തു മൃഗങ്ങള് കാരണം നിങ്ങള് പാതി രാത്രിയിൽ എഴുന്നേല്‌ക്കേണ്ടി വരുമെന്ന് തീര്ച്ച..കഴിവതും മൃഗങ്ങളെ കിടക്കയില് നിന്ന് ഒഴിവാക്കുക..
10.ഉറക്കത്തിനു മുന്നേ കോഫി പാടില്ല..കോഫിയിലുള്ള കഫീന് ഉറക്കം കളയാനുള്ള മരുന്നാണ്..
11.എല്ലാ ദിവസവും ഒരു സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക..ഒരു ദിവസം ഉറങ്ങിയില്ല എന്നു പറഞ്ഞു പിറ്റേ ദിവസം കൂടുതല് ഉരങ്ങീട്ടു ഒരു വിശേഷവുമില്ല..
12.ചെറിയ വേദനകള് ഉള്ളവര് അതിനു മരുന്നു കഴിച്ചിട്ടു കിടക്കുന്നത് സുഖകരമായ ഉറക്കം നല്‌കും..
ഇനിയും ഒരു പാട് പൊടിക്കൈകള് നങ്ങളുടെ അറിവില് കാണും എന്നു കരുതുന്നു..അത് താഴെ കമന്റ് ബോക്സില് കുറിക്കണമെന്ന് താല്പര്യപെടുന്നു..

Advertisements

4 responses to “ഉറക്കം വരാന് ചില പൊടിക്കൈകള്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w