സിനിമ താരങ്ങൾ അഭിനയിച്ചാൽ പോരേ..

സിനിമ താരങ്ങൾ പലരും പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കുന്നു എന്ന വാർത്തയാണ് വന്നു കൊണ്ടിരിക്കുന്നത്..ഈ വേളയിൽ സിനിമ താരങ്ങൾക്ക് നല്ല ജനസേവകരാകാൻ കഴിയുമോ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും..മുൻ അനുഭവങ്ങളും ചില പൊതുവായ കാര്യങ്ങളും നിരത്തി ഒരു അവലോകനമണ് ലക്ഷ്യം..രാഷ്ട്രീയത്തിൽ ഇറങ്ങാൻ വേണ്ടി സിനിമയിൽ ഇറക്കി മൂപ്പെത്തിപ്പിക്കുന്ന തമിഴ് – ആന്‌ഡ്ര രാഷ്ട്രീയത്തിലെ ഗിനി പന്നികളെ കുറിച്ചു ഒന്നും പ്രതിവാദിക്കാൻ ഞാൻ താല്പര്യപെടുന്നില്ല..
ij1
മലയാള സിനിമ താരങ്ങളായ ഇന്നസെന്റും ജഗദീഷും ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് കേട്ടത്..ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വലിയ സേവനം ചെയ്തു കൊണ്ടിരിക്കുന്ന ഇവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് വഴി എന്തു സേവനമാണ് ഉദ്ദേശിക്കുന്നത്..തങ്ങൾക്ക് സിനിമ വഴി ഉണ്ടാക്കി എടുത്ത ജനങ്ങളിലുള്ള സ്വാധീനം വോട്ടാക്കി മാറ്റി എം പി യായി വിലസുക എന്നതിലുപരി എന്താണ്..കസേര കിട്ടിയ അവരുടെ പിൻ തലമുറക്കരെല്ലാം അതു തന്നെയാണ് ചെയ്തത്..അവരിൽ നിന്നു ഒരു മാറ്റമൊന്നും ഇവിടെയും പ്രതീക്ഷിക്കേണ്ട…
ചാലക്കുടിയിൽ നിന്ന് ഈ നടന്മാർ നേർക്കുനേർ ഏറ്റുമുട്ടിയാൽ എന്തായാലും ഒരു നടൻ എം പി ആവും എന്നു തീർച്ച..അങ്ങനെ വന്നാൽ അത് കേരളത്തിൽ പുതിയ സംഭവമാവും..കെ ബി ഗണേശ് കുമാർ എന്ന രാഷ്ട്രീയ പാരമ്പര്യമുള്ള നടനു ശേഷം മറ്റൊരു നടൻ കൂടി ജന സേവനത്തിനിറങ്ങും..തമിഴ് നാട്ടിലും ആന്‌ഡ്രയിലും ഇത്തരം സംഭവങ്ങൾ പുതുമ അല്ലെങ്കിലും മലയാളി ഇന്നും ആ വഴിക്കു വന്നിട്ടില്ല..തികഞ്ഞ ഇടതു പക്ഷ സഹയാത്രികനായ നടൻ മുരളി മത്സരിച്ചു തോറ്റ നാടാണ് നമ്മുടേത്..ദേവനും സ്വന്തം പാർട്ടിയുമായി വന്നു നക്ഷത്രമെണ്ണി..കേരളത്തിലെ വിവേകശാലികളായ വൊട്ടറുമാർ ഒരു നടനെ ജയിപ്പിക്കും എന്നു കരുതാൻ വയ്യ..അത് സംഭവിക്കണമെങ്കിൽ ഒരു പക്ഷേ ഇപ്പൊൾ പറഞ്ഞു കേൾക്കുന്നത് പോലെ രണ്ടു നടന്മാർ നേർക്കു നേർ മത്സരിക്കണം..
ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ രാഷ്ട്രീയ കാരായി മാറിയ അഭിനേതാക്കളുടെ പ്രകടനം വളരെ ദയനീയമാണ്..രാജ്യസഭ എം പിയായ രേഖ ഒരു രൂപ പോലും എം പി ഫണ്ടിൽ നിന്നു ചിലവഴിച്ചില്ല എന്നു കേട്ടിട്ടു നാൾ അധികമായിട്ടില്ല..എങ്ങനെ ചിലവഴിക്കും..സർവ്വ സമയവും അവർ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനും ഷോകളിൽ പങ്കെടുക്കുന്നതിനു ഒക്കെ അല്ലേ ചിലവഴിച്ചത്..എൺപത്തിനാലിൽ എം പിയായ ബിഗ് ബിയിക്ക് 3 വർഷത്തിനു ശേഷം രാജി വെയ്ക്കേണ്ടി വന്നു..അന്ന് ഇറങ്ങി ഓടിയതാ..പിന്നീടാവഴിക്കു പിന്നെ ബച്ചനെ കണ്ടിട്ടില്ല..ശത്രുഖൻ സിൻഹയും വിനോദ് ഖന്നയുമൊക്കെ ഒരുപാട് നാൾ മന്ത്രി കസെരയിൽ ഇരുന്നിട്ടുണ്ടെന്ന് വിസ്മരിച്ചല്ല പറയുന്നത്..സിനിമ താരങ്ങൾ ഭൂരിപക്ഷവും രാഷ്ട്രീയത്തിൽ അമ്പേ പരാജയമായിരുന്നു..
ij2
സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ പരാജയമാണെന്നത് അങ്ങ് പരത്തി പറഞ്ഞതല്ല..അതായിരിക്കും യാഥാർത്ഥ്യം..കാരണം മിക്ക താരങ്ങളും ജയിച്ചതിനു ശേഷവും അഭിനയം തുടരും ..സിനിമ സംബന്‌ധിയായ മിക്ക സംഭവങ്ങളിലും പങ്കെടുക്കേണ്ടി വരും..പിന്നെ സൈഡ് ബിസിനസ്സുകൾ..ഇങ്ങനെ പലതിനുമിടയിൽ തന്റെ മണ്ഡലത്തിലെ ദുരിതങ്ങൾ കാണാൻ കഴിഞ്ഞെന്നു വരില്ല..വെള്ളി വെളിച്ചത്തിൽ ജീവിച്ചവർക്കു വെയിൽ ഒരു അത്ഭുതമായി തോന്നാം..ഇത്തരം തിരക്കുകൾ കാരണം ഈ സിനിമരാഷ്ട്രീയക്കാർക്ക്പാർലമെന്റിലെ ഹാജർ നില വളരെ ദയനീയമെന്നതാണ് ചരിത്രം..സിനിമയിലെ ആദർശവാൻ കഥാപാത്രങ്ങളൊന്നും യഥാർത്ഥത്തിൽ വർക്കൗട്ട് ആവുമോ എന്നത് സംശയമാണ്..അതു കൊണ്ട് ഇത്തരം ആളുകളെ സ്ഥാനർത്ഥികളാക്കുന്നതിനു മുമ്പ് ഉത്തരവാദപെട്ട് രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കുക..കേരളത്തിലെ ജനങ്ങൾ അത്ര ഊളകൾ അല്ല എന്ന് അറിഞ്ഞിട്ടുള്ളവരാനല്ലോ അവർ…

Advertisements

One response to “സിനിമ താരങ്ങൾ അഭിനയിച്ചാൽ പോരേ..

  1. ഇത്രയും നാൾ രാഷ്ട്രീയ കക്ഷികളെ ജൈപിച്ചു പർലമെന്റിലെക്കു വിട്ടിട്ടു ഈ നാട്ടിലെ പവപെട്ടവർക്ക് അവർ ഒരുപാടു ഉണ്ടാക്കി കൊടുത്തു അല്ലെ .അതുകൊണ്ടായിരിക്കും പിന്നെയും ഈ നാറികൾ നാണമില്ലാതെ വോടിനു വേണ്ടി തെണ്ടാൻ ഇറങ്ങിയിരിക്കുന്നത് .ഏതു നാറികൾ അധികാരത്തിൽ കേറിയാലും പവപെട്ടവാൻ എന്നും തെണ്ടി യായി തന്നെ ജീവികേണ്ടി വരും. അല്ലാതെ രാഷ്ട്രീയക്കാർ ഒന്നും തന്നെ ഉണ്ടാക്കി തരില്ല.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w