ഇന്റർവ്യൂകൾ നേരിടുമ്പോൾ..

ഇന്റർവ്യൂവിനു പങ്കെടുത്തിട്ട് ഈ ജോലി ഉറപ്പായും കിട്ടും എന്ന ആത്മവിശ്വാസത്തോടെയാണ് നമ്മിൽ ഭൂരിഭാഗവും അവിടെ നിന്നു മടങ്ങുന്നത്..പക്ഷേ ആഴ്ച്ചകൾ കഴിഞ്ഞും അപ്പോയിന്റ്മെന്റ് ലെറ്റർ വരാതെ ആവുമ്പൊൾ നമ്മൾ ഒരു പാട് വിഷമിക്കും..

ഇന്റർവ്യൂവിനു ചോദിച്ചതിനെല്ലാം കൃത്യമായി ഞാൻ മറുപടി കൊടുത്തതാണെല്ലോ..എന്നിട്ടും എന്തു കൊണ്ട് എന്നെ ഈ ജോലിക്കു പരിഗണിച്ചില്ല

..എന്ന സംശയം സ്വാഭാവികമായും നമുക്ക് തോന്നാം..പക്ഷേ ഒന്നു കൂടി ഒന്ന് ഓർത്തു നോക്കൂ..നിങ്ങൾ അന്ന് പറഞ്ഞ ചില ഉത്തരങ്ങൾ ശുദ്ധ മണ്ടത്തരങ്ങൾ അല്ലേയെന്ന്..അത്തരം സ്ഥിരമായി നാം ഇന്റർവ്യൂകളിൽ വരുത്താറുള്ള തെറ്റുകൾ ചൂണ്ടി കാണിക്കാം എന്ന് ആഗ്രഹിക്കുന്നു..അടുത്ത ഇന്റർവ്യൂവിനെങ്കിൽ അത് തിരുതി മികച്ചം വിജയം നേടാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു..
എനിക്കറിയില്ല…
നിങ്ങളോട് ഇന്റർവ്യൂ ചെയ്യുന്ന ആൾ ചോദിക്കുന്ന ചോദ്യം ഒരു പക്ഷേ നിങ്ങൾക്ക് അറിയാത്ത വിഷയത്തെ കുറിച്ചാവാം..പക്ഷേ പെട്ടന്ന് ‘അറിയില്ല’ എന്ന് ഒറ്റയടിക്കു പറഞ്ഞു കളയരുത്..ഒരു നിമിഷം ചിന്തിക്കുക..എന്നിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ ആലോചിക്കുക..ആ വിഷയത്തൊട് അടുപ്പമുള്ള എന്തെങ്കിലും നിങ്ങൾക്ക് അറിയാമോ എന്ന്..അത് വെച്ചു ചോദ്യകർത്താവിനെ കയ്യിലെടുക്കുക..ഉദാഹരണത്തിനു ‘ആനയ്ക്ക് മദം ഇളകുന്നത് എപ്പോൾ ? എന്ന ചോദ്യത്തിനു ഉത്തരം നിങ്ങൾക്ക് അറിയില്ലെങ്കിൽ പെട്ടെന്ന് ക്ഷേത്രത്തിൽ ഉത്സവത്തിനു പോയപ്പൊൽ ഇടഞ്ഞ കൊമ്പനെ കുറിച്ചും..അന്ന് വടികെട്ടിന്റെ ഒച്ച ആയിരുന്നു കാരണം എന്നും അവരെ ധരിപ്പിക്കാം..ക്രത്യമായ ഉത്തരം അറിയില്ലെങ്കിലും അപൂർണ്ണമായ നിങ്ങളുടെ ആ ഉത്തരത്തിനു മികച്ച സ്കോർ കിട്ടും എന്നതിൽ സംശയമില്ല..
interview
ശമ്പളം എത്ര വേണം ?
ഇങ്ങനെ ഒരു ചോദ്യത്തിനു മുന്നിൽ പലപ്പോഴും നമ്മൾ ബബബ്ബ അടിക്കാറുണ്ട്..സാറിനു ഇഷ്ടമുള്ളത് തന്നാൽ മതി..എനിക്ക് അത് പറയാൻ അറിയില്ല..ഇങ്ങനെയൊക്കെ പറയുന്നത് നിങ്ങളിൽ താല്പര്യം കുറയ്ക്കാനെ ഉപകരിക്കൂ..സാധാരണയായി നിങ്ങൾ തേടുന്ന ജോലിയ്ക്കു കിട്ടുന്ന ശമ്പളം എന്താണെന്ന് ഒരു ഏകദേശ രൂപം നിങ്ങൾക്ക് ആദ്യം വേണം..അതിൽ നിന്നു കുറച്ചു കൂട്ടി ചോദിക്കാം..ബിരിയാണി കിട്ടിയാലോ..അതു കൊണ്ട് നിങ്ങളെ ആർത്തി പണ്ടാരമായൊന്നും മുദ്ര കുത്തില്ല..തനിക്ക് വേണ്ട ശമ്പളം തുറന്നു പറയുന്നവരെ ആണ് മിക്ക ഇന്റർവ്യൂ നടത്തുന്നവർക്ക് ഇഷ്ടം..തീരെ കുറച്ചും ശമ്പളം പറയരുത്..
ലീവെത്ര ഉണ്ട്..
പല ഇന്റർവ്യൂകളിലും നിങ്ങൾ അലസന്മാരോ എന്നറിയുവാൻ വർഷം പത്തു ലീവേ ഉള്ളൂ എന്നൊക്കെ പറഞ്ഞെന്നിരിക്കും..അയ്യോ അത് തീരെ കുറഞ്ഞു പോയെന്ന് ഒരു മുഖ ഭാവം പോലും ഉണ്ടായാൽ ആ ജോലി പിന്നെ നോക്കേണ്ട..ഇന്നത്തെ തൊഴിൽ ദാദാക്കൾ പലരും ലക്ഷ്യമിടുന്നത് 24 * 7 ,365 ദിവസവും ജോലി ചെയ്യാൻ സമ്മതമുള്ളവരേയാണെന്ന് ഓർക്കുക..അപ്പോൾ ലീവിനെ കുറിച്ച് അവർ ഇങ്ങോട്ട് ചോദിച്ചാലും പ്രസന്ന വദനനായി ലീവ് എനിക്ക് ഒരു പ്രശ്നമില്ല എന്ന് പറഞ്ഞു ഒഴിയുക..
job interview
അവിടെ തീരെ ശരിയല്ല..പ്രത്യേകിച്ച് ആ മാനേജർ..
ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനം എന്തിനു വിടുന്നു എന്നത് ഇന്റർവ്യൂകളിൽ സ്ഥിരം ചോദ്യമാണ്..അപ്പൊൾ ഇപ്പോഴത്തെ കമ്പനിയെ ഇടിച്ചു താഴ്തി പുതിയ കമ്പനിക്കാരെ വീഴ്ത്താം എന്ന് ധരിക്കരുത്..മുൻ കമ്പനിയെ കുറിച്ചു നല്ലതു മാത്രം പറയുക..ഈ ജോലി എന്റെ ഭാവിക്കു പ്രയോജനം ചെയ്യുമെന്നു കരുതുന്നു..അല്ലാതെ പഴയ കമ്പനിയുമായ ഒരു പ്രശ്നവുമില്ല എന്ന് അവരുടെ ചോദ്യങ്ങൾക്ക് അനുസരിച്ചു മറുപടി കൊടുക്കുക..
എനിക്ക് ഒന്നും ചോദിക്കാനില്ല..
ഇപ്പോഴുള്ള ഇന്യർവ്യൂകൾ വെറും ഒരു സൈഡൈല്ല..നമ്മോടായി ഇന്റർവ്യൂ ബോർഡ് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്നു ചോദിക്കാം..അപ്പോൾ ഒന്നും ഇല്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറരുത്..നിങ്ങൾ ചെയ്യാൻ പോകുന്ന ജോലി എങ്ങനെ ഉള്ളതാണെന്ന്..കമ്പനിയെ കുറിച്ച് ഇങ്ങനെ എന്തും അവരോട് ചോദിച്ചു മനസ്സിലാക്കാം..അത് ഒരിക്കലും ഒരു ഷോ ഓഫ് ആയി അവർ കരുതുമെന്ന് പേടി വേണ്ട..
ഈ ടിപ്പുകൾ നിങ്ങൾക്ക് ഉപകാരമാവുമെന്ന് കരുതട്ടേ

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w