ആം ആദ്മി ആലപ്പുഴ സ്ഥാനാർത്ഥിക്കു സീറ്റ് മാറാൻ ലക്ഷങ്ങൾ വാഗ്ദാനം..

അരവിന്ദ് കെജ്രിവാൾ എന്ന മനുഷ്യനെ ഇന്നും ബഹുമാനിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആം ആദ്മിയുടെ ഈ പൊക്ക് വളരെ അധികം വേദനിപ്പിക്കുന്നു..ഒടുവിലായി ആലപ്പുഴയിൽ അവരുടെ സ്ഥാനാർത്ഥി ആക്കാം എന്നു പറഞ്ഞു മോഹിപ്പിച്ചു അശ്വതി നായർ എന്ന സാമൂഹിക പ്രവർത്തകയെ പറഞ്ഞു പറ്റിച്ചിരിക്കുന്നു എന്നതാണ് ഇപ്പോൾ അവരുടെ ഫേസ്ബുക്ക് പോസ്റ്റ് വെളിവാക്കുന്നത്..കേരളത്തിൽ ഏതു പാർട്ടി വന്നാലും വിമത പക്ഷവും ഹൈക്കമാന്റും ഒന്നും ഇല്ലാതെ നടക്കില്ല എന്നും ഈ സംഭവം വെളിവാക്കുന്നു..ആലപ്പുഴ സീറ്റ് വാഗ്ദാനം ചെയ്തുവെങ്കിലും അശ്വതിയോടു പിന്നിട് കൊല്ലത്തേക്ക് മാറണം എന്നു പറഞ്ഞു..അതിനു ലക്ഷങ്ങൾ തരാം എന്നു പറഞ്ഞു..ജയിക്കും എന്ന് ഒരു ഉറപ്പുമില്ലാത്തിടത്തേക്ക് മാറാൻ എന്തിനാണ് ലക്ഷങ്ങൾ..എന്താണ് ഈ ലക്ഷങ്ങൾ കൊടുക്കുന്നവർക്കുള്ള ലാഭം…??.എന്തായാലും നമുക്ക് അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം..
aswathy
‘ഞാൻ ആം ആദ്മി പാർട്ടിയിൽ സ്ഥാനര്ധി ആകുവാൻ പോകുന്ന കാര്യം സോഷ്യൽ മീഡിയ യിലൂടെ പ്രചരിച്ചിരുന്നു
സാമൂഹ്യ പ്രവര്തകായ എന്നെ അവർ ക്ഷണിക്കുകയായിരുന്നു ..ആദ്യ കാലങ്ങളിൽ ഞാൻ അത് നിരസിച്ചു പിനീട് മാർച്ച്‌ ആറാം തീയതി വീണ്ടും ക്ഷണം ഉണ്ടായി ,”അശ്വതി യെ പോലുള്ളവരെയാണ് ഞങ്ങള്ക്ക് ആവശ്യം ” ..നാടിനു വേണ്ടി എന്തെങ്കിലും കൂടുതൽ ചെയ്യാൻ കഴിയും എന്ന് കരുതി അവരുടെ ആലപുഴയിലെകുള്ള ക്ഷണം സ്വീകരികുക്കയും ഇവരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അപ്ലിക്കേഷൻ ആലപുഴക്ക്‌ വേണ്ടി നല്കുകയും ചെയ്തു (ആലപുഴ വ്യക്തിപരമായ് എന്നെ സപ്പോർട്ട് ചെയുന്ന ഒരുപാട് കോളേജ് സുഹൃത്തുക്കൾ ഉള്ളത് കൊണ്ടുമാണ് ഞാൻ സമ്മതികുന്നത്.അടുത്ത ദിവസം മുതൽ ആം ആദ്മി സംസ്ഥാന ഘ ടകത്തിലെ അംഗങ്ങളായ മനോജ്‌ പത്മനാഭൻ,സുരേഷ് ,കെ പി രതീഷ്‌ എന്നിവര് എന്റെ ആലപുഴയിൽ നിന്നും കൊല്ലത്തേക്ക് മാറണമെന്നു0 ,ആലപുഴയിലെ ജില്ല കമറ്റി വിമതർ ആണെന്ന് പറയുകയും ഉണ്ടായി ..ആലപുഴ അല്ലാതെ മറ്റൊരു ഭാഗത്തേക്കും ഞാൻ ഇല്ല എന്ന് പറഞ്ഞു ..അവർ അവരുടെ സൈറ്റ് ലെ ഷോര്ട്ട് ലിസ്റ്റിൽ എന്റെ പേര് കൊല്ലം മണ്ഡലത്തിൽ ഇട്ടിരികുന്നത് കണ്ടു ..അത് ചോദ്യം ചെയ്തപ്പോൾ കാത്തിരിക്കൂ എന്നായിരുന്നു മറുപടി ..വിദേശത്ത് നിന്നും ഒരു ആം ആദ്മി വോളന്റിയർ വിളിക്കുകയും “സംസ്ഥാന അംഗങ്ങൾ പറഞ്ഞിട്ട് വിളിക്കുകയാണ്‌ ,,ആലപുഴ യിൽ നിന്നും പിന് മാറം എങ്കിൽ എത്ര തുക വേണം എങ്കിലും തരാം എന്ന് പറഞ്ഞു ” ഇത്രയും ആയപ്പോൾ ആം ആദ്മി പാർട്ടിയുടെ ആലപുഴ ജില്ലഘ ടകം എന്നോടൊപ്പം നിന്നു ,,പല സ്ഥലങ്ങളിൽ നിന്നും അഭൂഹങ്ങൾ പരന്നു സംസ്ഥാന കമ്മറ്റിയിലെ ഈ വ്യക്തികൾക്ക് സ്വാര്ഥ ലക്ഷ്യങ്ങൾ ആലപുഴയിൽ എന്നെ നിർത്താതെ ഇരിക്കാൻ ഉണ്ടെന്നുള്ള നിലയിലാണ് പ്രലോഭനങ്ങൾ ചൂണ്ടി കാട്ടുന്നത് ..സോഷ്യൽ മീഡിയയിൽ
” വോട്ട് ഫോർ അശ്വതി ”
എന്ന നിലയിൽ പ്രചരണം ഉണ്ടായി …ആം ആധ്മിയുടെ ജനസഭ കൂടി ആ ജന സഭയിൽ ഭൂരിഭാഗവും എന്റെ പേര് വിളിച്ചു കൂവി എനിക്ക് വേണ്ടി ശബ്ദംഉയര്ന്നു ഹൈകമണ്ട് ഇല്ല എന്ന് പ്രസംഗിക്കുന്ന കേരള ഘടകത്തിൽ ഹൈകമണ്ടോ ?
asw
എനിക്ക് പൊതു സമൂഹം നല്കിയ emotional സപ്പോർട്ട് ഉപയോഗിച് പ്രചരണം നടതുകയയിരുന്നോ ഇവരുടെ ലക്‌ഷ്യം ?

എനിക്ക് ലക്ഷങ്ങൾ വാഗ്ദാനം നല്കി ആലപുഴയിൽ നിന്നും മാറണം എന്ന് പറയുന്നതിന്റെ പിന്നിലെ ലക്‌ഷ്യം എന്താണ് ?

എന്തായാലും ഞാൻ പിന്മാറുന്നു പൊതു സമൂഹത്തോട് എനിക്ക് പറയാൻ ഒന്ന് മാത്രം …ഇതൊക്കെ പുറത്തു പറയാതെ പിന്മാറിയാൽ അത് എന്റെ സമൂഹത്തോട് ഞാൻ ചെയുന്ന എറ്റവും വല്യ അപരാധം ….അരവിന്ദ് കേജ്രിവളിനെ ബഹുമാനിക്കുന്നു അദ്ധേഹത്തിന്റെ ആശയങ്ങളെയും പക്ഷെ കേരളത്തിൽ വളരെ അപകടകരമായ അവസ്ഥയിലാണ് ചിലർ കൊണ്ട് പോകുന്നത് ,,വിദേശത്ത് നിന്നും എനിക്ക് വേണ്ടി സപ്പോർട്ട് ചെയ്തവര്ക്കും ,ആലപുഴ ജില്ല കമറ്റി ,കായംകുളം ജില്ല കമറ്റി എന്നിവർക്കും,മറ്റു ജില്ല കമ്മറ്റി കളിൽ നിന്നും സപ്പോർട്ട് ചെയ്തവര്ക്കും നന്ദി .. എന്ത് കാരണം കൊണ്ടാണോ ആം ആദ്മി ആലപുഴയിൽ നിന്നും മാറ്റാൻ ശ്രമിച്ചത് .അതിന്റെ സത്യം തേടി ഞാൻ ആലപുഴയിൽ മത്സരികണം എന്ന് ജനവികാരം ഉയര്ന്നു വന്നിട്ടുണ്ട് അത് ഞാൻ ആലോചിച് തീരുമാനം എടുക്കും

നന്ദി’

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w